എല്ലാം ഒന്നിനൊന്ന് ബെസ്റ്റ്; അധികമാരും ശ്രദ്ധിക്കാത്ത 5 ടാറ്റ ഗ്രൂപ്പ് കമ്പനികളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ വ്യാവസായിക ചരിത്രത്തില്‍ അദ്വിതീയ സ്ഥാനമുള്ള സംരംഭകരാണ് ടാറ്റ ഗ്രൂപ്പ്. കച്ചവടത്തിലെ നൈതികതയില്‍ പ്രശസ്തര്‍. രാജ്യത്തെ ജനങ്ങള്‍ ഏറ്റവുമധികം വിശ്വസിക്കുന്ന ബിസിനസ് സംരംഭകര്‍. ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ഏതെങ്കിലുമൊരു ഉത്പന്നം ശരാശരി ഇന്ത്യാക്കാരന്റെ മുമ്പില്‍ വരാതെ ഒരു ദിവസം കടന്നുപോകാറില്ല. ഉപ്പു മുതല്‍ സോഫ്‌റ്റ്വെയര്‍ വരെയുള്ള എല്ലാ ബിസിനസിലുമുണ്ടെങ്കിലും മദ്യം, പുകയില, വിനോദം എന്നീ മേഖലകളില്‍ സംരംഭങ്ങളില്ലെന്നതും ശ്രദ്ധേയം. 2021-ല്‍ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളാണ് മള്‍ട്ടിബാഗറുകളായത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള അധികം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന 5 ഓഹരികളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.

 

ടാറ്റ ഗ്രൂപ്പ്

ടാറ്റ ഗ്രൂപ്പ്

രാജ്യത്തെ ഏറ്റവും വലിയ സംയോജിത കോര്‍പ്പറേറ്റ് കമ്പനിയാണ് ടാറ്റ ഗ്രൂപ്പ്. 8 ലക്ഷത്തിലധികം ജീവനക്കാര്‍. തൊഴിലാളികള്‍ക്ക് പിഎഫ്, 8 മണിക്കൂര്‍ ജോലി, പ്രസവാവധി, ഡേ കെയര്‍ പോലുള്ള ആനുകൂല്യങ്ങള്‍ രാജ്യത്ത് ആദ്യം നടപ്പാക്കി. ലിസ്റ്റ് ചെയപ്പെട്ട കമ്പനികളുടെ വിപണി മൂലധനം 23 ലക്ഷം കോടിയിലേറെ. ആറ് വന്‍കരകളിലായി നൂറോളം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പ് സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 140 രാജ്യങ്ങളിലേക്ക് ടാറ്റായുടെ ഉത്പന്നങ്ങള്‍ എത്തുന്നുണ്ട്. 153 വര്‍ഷത്തെ പാരമ്പര്യമുള്ള ടാറ്റ വ്യവസായ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ ജംഷഡ്ജി ടാറ്റയാണ്. ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശത്തിന്റെ 65.8 ശതമാനവും ടാറ്റ ചാരിറ്റബില്‍ ട്രസ്റ്റിന്റെ കീഴിലാണ്. നടരാജന്‍ ചന്ദ്രശേഖരന്‍ ആണ് ടാറ്റാ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍. കമ്പനിയുടെ ആപ്ത വാക്യം: ഹുമത ഹുക്ത ഹവര്‍ഷത നല്ല ചിന്തകള്‍, നല്ല വാക്കുകള്‍, നല്ല കര്‍മങ്ങള്‍ എന്നാണ്.

1) ഓട്ടോമോട്ടീവ് സ്റ്റാംപിങ്‌സ്

1) ഓട്ടോമോട്ടീവ് സ്റ്റാംപിങ്‌സ്

വാഹനാനുബന്ധ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ഓട്ടോമോട്ടീവ് സ്റ്റാംപിങ്‌സ് & അസംബ്ലീസ് ലിമിറ്റഡ് (BSE: 520119, NSE-BE: ASAL). യാത്ര, വാണിജ്യ വാഹനങ്ങള്‍ക്കു വേണ്ട മെറ്റല്‍ ഷീറ്റുകള്‍, വിളക്കിച്ചേര്‍ത്ത ഘടകങ്ങള്‍, ഇന്ധന ടാങ്കുകള്‍, ലോഹം ഉള്‍പ്പെടുന്ന വാഹനഭാഗങ്ങളും നിര്‍മിക്കുന്നു. പ്രധാനമായും മറ്റൊരു ഗ്രൂപ്പ് കമ്പനിയായ ടാറ്റ മോട്ടോര്‍സിന് വേണ്ടിയാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഇങ്ങനെയാണ് കമ്പനിയുടെ 95 ശതമാനം വരുമാനവും ലഭിക്കുന്നത്. കമ്പനിക്ക് പൂനെയില്‍ രണ്ടും ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലുമായി 4 നിര്‍മാണ ശാലകളുണ്ട്. കമ്പനിയുടെ 75 ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന് സ്വന്തമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഈ ഓഹരി 2000 ശതമാനത്തിലേറെ കുതിച്ചു. ഈ കാലയളവിലെ കൂടിയ വില 925.45-ഉം കുറഞ്ഞ വില 28 രൂപയുമാണ്. ആ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നഷ്ടം 8 കോടി രൂപയായി കുറഞ്ഞു. വരുമാനം 160 ശതമാനം വര്‍ധിച്ച് 240 കോടിയിലെത്തി.

2) ടിന്‍പ്ലേറ്റ്

2) ടിന്‍പ്ലേറ്റ്

രാജ്യത്തെ ഏറ്റവും വലിയതും ആദ്യത്തേയും തകര നിര്‍മാതാക്കളാണ് ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് (BSE: 504966, NSE : TINPLATE). 1920-ലാണ് തുടക്കം. സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കളുടെ പാക്കേജിങ്ങിന് വേണ്ട തകരത്തിലുള്ള വിവിധ ഉത്പന്നങ്ങളാണ് പ്രധാനമായും നിര്‍മിക്കുന്നത്. കൂടാതെ പെയിന്റ്‌സ്, ഭക്ഷ്യ എണ്ണ, കുപ്പികളുടെ പൊതി, കീടനാശിനി, ബാറ്ററി തുടങ്ങിയ മേഖലയ്ക്കു വേണ്ടിയും ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. കമ്പനിയുടെ 74.9 ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പ് കൈവശം വെച്ചിരിക്കുന്നു. യൂറോപ്പിലുള്ള ടാറ്റ സ്റ്റീലിന്റെ ഗവേഷണ വിഭാഗത്തിന്റെ സഹായവും ലഭിക്കുന്നുണ്ട്. നിലവില്‍ കടബാധ്യതകളില്ല. ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ഒരു വര്‍ഷ കാലയളവിലെ കൂടിയ വില 376 രൂപയും കുറഞ്ഞ വില 134.20 രൂപയുമാണ്.

3) ഓട്ടോമൊബീല്‍ കോര്‍പ്പറേഷന്‍

3) ഓട്ടോമൊബീല്‍ കോര്‍പ്പറേഷന്‍

ഗോവന്‍ സംസ്ഥാനത്ത് സ്ഥാപിതമായ ആദ്യ വന്‍കിട എന്‍ജിനീയറിംഗ് യൂണിറ്റാണ് ഓട്ടോമൊബീല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗോവ ലിമിറ്റഡ് (BSE: 505036). 1980-കളില്‍ ടാറ്റ മോട്ടോര്‍സും ഗോവ സാമ്പത്തിക വികസന കോര്‍പ്പറേഷനും (ഇഡിസി) സംയുക്തമായാണ് നടത്തിയിരുന്നത്. മെറ്റല്‍ ഷീറ്റ് ഘടകങ്ങള്‍, ബസുകളുടെ ചട്ടക്കൂടുകള്‍ക്കു വേണ്ട ഘടകങ്ങള്‍ എന്നിവയാണ് പ്രധാന ഉത്പന്നം. പൂനെയിലുള്ള ടാറ്റ മോട്ടോര്‍സിന്റെ നിര്‍മാണ ശാലയിലേക്ക് വേണ്ട ഘടകങ്ങളാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. കമ്പനിയുടെ 49 ശതമാനം ഓഹരികളും ടാറ്റ മോട്ടോര്‍സിനും 6.66 ശതമാനം ഇഡിസിയുടേയും കൈവശമാണ്. അടുത്തിടെ ഇലക്ട്രിക് ബസ് ചട്ടക്കൂടുകളുടെ രംഗത്തേക്കും കടന്നിട്ടുള്ള ഈ മൈക്രോ കാപ് കമ്പനിയുടെ ഓഹരികള്‍ വമ്പന്‍ നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. ഒരു വര്‍ഷ കാലയളവില്‍ ഓഹരികളുടെ ഉയര്‍ന്ന വില 1,197.95 രൂപയും കുറഞ്ഞ വില 360 രൂപയുമാണ്.

4) നെല്‍കോ

4) നെല്‍കോ

ടെലികോം രംഗത്ത് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് നെല്‍കോ ലിമിറ്റഡ് (BSE: 504112, NSE : NELCO). സുരക്ഷാ സംവിധാനം സജ്ജീകരിക്കാനും നിരീക്ഷണത്തിനുമുള്ള ഐടി അധിഷ്ടിത ശൃംഖല രൂപീകരിക്കാനുളള സാമഗ്രികളുടെ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രധാനമായും പ്രതിരോധം, റെയില്‍വേ, സ്റ്റീല്‍, സിമന്റ്, ഓട്ടോമൊബീല്‍, ഓയില്‍ & ഗ്യാസ്, പേപ്പര്‍, സെറാമിക്‌സ് തുടങ്ങിയ മേഖലയ്ക്കു വേണ്ട വിവിധ ഉത്പന്നങ്ങളും നിര്‍മിക്കുന്നു. കമ്പനിക്ക് ഇന്റര്‍നെറ്റ് സേവനത്തിനുള്ള വിസാറ്റ് (VSAT) ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. അടുത്തിടെ കാനേഡിയന്‍ സാറ്റലൈറ്റ് കമ്പനിയുമായി കരാറില്‍ ഒപ്പിട്ടു. ടാറ്റ പവറിനാണ് കമ്പനിയുടെ 48.64 ശതമാനം ഓഹരികളുടേയും ഉടമസ്ഥാവകാശം. കഴിഞ്ഞ 12 മാസത്തിനിടെ 400 ശതമാനത്തിലധികം നേട്ടം ഓഹരിയുടമകള്‍ക്ക് സമ്മാനിച്ചു. ഒരു വര്‍ഷ കാലയളവില്‍ ഓഹരികളുടെ ഉയര്‍ന്ന വില 971.95 രൂപയും കുറഞ്ഞ വില 179 രൂപയുമാണ്.

5) റാലീസ് ഇന്ത്യ

5) റാലീസ് ഇന്ത്യ

150 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് റാലീസ് ഇന്ത്യ ലിമിറ്റഡ് (BSE: 500355, NSE : RALLIS). കാര്‍ഷിക രംഗത്തേക്കുള്ള രാസസംയുക്തങ്ങളും കീടനാശിനികളും നിര്‍മിക്കുന്നു. ജൈവകൃഷിക്കു വേണ്ട വിത്തിനങ്ങള്‍ ഉള്‍പ്പെടെ വിവിധ മൂല്യ വര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കുന്നു. താളം തെറ്റിയ മണ്‍സൂണ്‍ മഴയൊക്കെ ഓഹരിയുടെ സമീപാകല പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ആറ് മാസമായി തകര്‍ച്ചയിലായിരുന്ന ഓഹരി കഴിഞ്ഞ ഒരു മാസമായി തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുന്നു. കമ്പനിയുടെ വ്യാപാര നയങ്ങളിലും മാനേജ്‌മെന്റ് തലപ്പത്തും വരുത്തിയ മാറ്റങ്ങള്‍ അനുകൂല ഘടകങ്ങളാണ്. ടാറ്റ കെമിക്കല്‍സാണ് കമ്പനിയുടെ 50.06 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത്. ഒരു വര്‍ഷ കാലയളവില്‍ ഓഹരികളുടെ ഉയര്‍ന്ന വില 362.60 രൂപയും കുറഞ്ഞ വില 242.35 രൂപയുമാണ്.

Also Read: 3 മാസത്തിനുള്ളില്‍ 30% ലാഭം; പക്കാ ബുള്ളിഷ് ട്രെന്‍ഡിലുള്ള ഈ സ്‌മോള്‍ കാപ് കെമിക്കല്‍ സ്റ്റോക്ക് വാങ്ങുന്നോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Unnoticed Tata Group Multibagger Stocks Nelco Rallis India Automotive Stampings Tinplate Automobile Corporation Check The Details

Unnoticed Tata Group Multibagger Stocks Nelco Rallis India Automotive Stampings Tinplate Automobile Corporation Check The Details
Story first published: Thursday, January 20, 2022, 10:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X