വിരാടിന്റെയും അനുഷ്‌കയുടേയും ബോഡിഗാര്‍ഡിന്റെ ശമ്പളം പല കമ്പനികളുടേയും സിഇഒകള്‍ക്ക് ലഭിക്കുന്നതിനേക്കാളേറെ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തങ്ങളുടെ സുരക്ഷയ്ക്കായി എത്ര തുക ചിലവഴിക്കുവാനും മടി ഇല്ലാത്തവരാണ് ബോളിവുഡ് താരങ്ങള്‍ എന്ന് നമുക്കെല്ലാം അറിയാം. അത് മറ്റൊന്നും കൊണ്ടല്ല, പലപ്പോഴും ആരാധകരുടെ സ്‌നേഹക്കൂടുതല്‍ താരങ്ങള്‍ക്ക് തലവേദയാണ്.

 

പൊതു ഇടത്തില്‍ സെക്യുരിറ്റി സംവിധാനങ്ങളില്ലാതെ താരമെത്തിയാല്‍ ആരാധകര്‍ സ്‌നേഹം പ്രകടിപ്പിച്ച് കൊല്ലും എന്ന് പറയുന്ന അവസ്ഥയാണ് പലപ്പോഴും. ഇത്തരം സാഹചര്യങ്ങളിലുണ്ടായേക്കാവുന്ന ശാരീക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി സുരക്ഷിതരാകുവാനാണ് താരങ്ങള്‍ പേഴ്‌സണല്‍ സെക്യൂരിറ്റികളുടെ സഹായം തേടുന്നത്.

വിരാടിന്റെയും അനുഷ്‌കയുടേയും ബോഡിഗാര്‍ഡിന്റെ ശമ്പളം പല കമ്പനികളുടേയും സിഇഒകള്‍ക്ക് ലഭിക്കുന്നതിനേക്ക

പൊതു ഇടങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടുന്ന വലിയ ഉത്തരവാദിത്വമാണ് ഈ പേഴ്‌സണല്‍ സെക്യൂരിറ്റികള്‍ക്കുള്ളത്. അതായത് അപരിചിതര്‍ താരങ്ങളോട് ഇടിച്ചുകയറി ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കാതെ തടയുക എന്നത് തന്നെ.

ബോളിവുഡ് താരറാണിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്‌കയ്ക്കും പേഴ്‌സണ്‍ ബോഡിഗാര്‍ഡ് ഉണ്ട്. വര്‍ഷങ്ങളായി അനുഷ്‌കയുടെ കൂടെയുള്ള സോനു താരദമ്പതികളുടെ പ്രിയപ്പെട്ട അനുയായിയാണ്.

ഉദാരവത്ക്കരണത്തിന്റെ 30 വര്‍ഷങ്ങളും ഓഹരി വിപണിയിലെ പരിഷ്‌കരണങ്ങളും - എ ബാലസുബ്രഹ്മണ്യന്‍ പറയുന്നു

എന്നാല്‍ പ്രകാശ് സിംഗ് അഥവാ സോനു എന്ന തന്റെ പേഴ്‌സണല്‍ ബോഡിഗാര്‍ഡിന് അനുഷ്‌ക നല്‍കുന്ന പ്രതിഫലം കേട്ടാല്‍ ഏവരും ഞെട്ടിപ്പോകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും കൗതുകകരമായ വാര്‍ത്ത.

വിരാട് കോലിയെ വിവാഹം ചെയ്യുന്നതിന് മുമ്പേ സോനു അനുഷ്‌കയുടെ കൂടെയുണ്ട്. വലിയൊരു തുകയാണ് സോനുവിന്റെ ശമ്പളമായി അനുഷ്‌ക നല്‍കുന്നതും. സും.കോം പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സോനു അഥവാ പ്രകാശ് സിംഗിന്റെ പ്രതിവര്‍ഷ വരുമാനം ഏകദേശം 1.2 കോടി രൂപയോളം വരും.

ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ഇന്ന് രാജ്യത്തെ മിക്ക കമ്പനികളുടേയും സിഒഒകള്‍ക്ക് ലഭിക്കുന്ന വേതനത്തേക്കാല്‍ കുടുതലാണ് അനുഷ്‌കയുടെ പേഴ്‌സണല്‍ ബോഡിഗാര്‍ഡ് ആയ പ്രകാശ് സിംഗിന് ലഭിക്കുന്നതെന്ന് നിസ്സംശ്ശയം പറയാം.

അനുഷ്‌ക - വിരാട് ദമ്പതികള്‍ക്കും സോനു വെറുമൊരു അംഗരക്ഷകന്‍ മാത്രമല്ല. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിനെപ്പോലെയാണ് താരങ്ങള്‍ക്ക് ഇരുവര്‍ക്കും സോനു. പ്രത്യേകിച്ച് അനുഷ്‌ക. അനുഷ്‌ക എവിടേയും സോനുവിനെ മാറ്റി നിര്‍ത്താറേയില്ല. എല്ലാ വര്‍ഷവും സോനുവിന്റെ പിറന്നാള്‍ ആഘോഷിക്കുവാനും അനുഷ്‌ക മുന്‍കൈ എടുക്കാറുണ്ട്. ഷാരുഖ് ഖാന്‍ നായകനായി അഭിനയിച്ച സീറോയുടെ ഷുട്ടിംഗ് സെറ്റില്‍ വച്ച് പോലും അനുഷ്‌ക സോനുവിന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നു.

 

50 പൈസ കോയിന്‍ കയ്യിലുണ്ടെങ്കില്‍ നേടാം 1 ലക്ഷം രൂപ!

വിരാട് പൊതു ഇടങ്ങളില്‍ ഇറങ്ങുമ്പോഴും സോനു പേഴ്‌സണല്‍ ബോഡി ഗാര്‍ഡായി അനുഗമിക്കാറുണ്ട്. വിരാട് കോഹ്ലിയുടെ പേഴ്‌സണല്‍ ഗാര്‍ഡുകള്‍ക്ക് പുറമേയാണ് സോനുവിന്റെ സേവനം.

അനുഷ്‌കയുടെ ഗര്‍ഭകാലത്തും താരത്തിന്റെ സുരക്ഷ പരമാവധി ഉറപ്പു വരുത്താന്‍ സോനു ശ്രദ്ധിച്ചിരുന്നു. കോവിഡ് കാലത്ത് മാസ്‌ക് ധരിച്ച് തന്റെ ജോലികള്‍ക്കായി പുറത്തേക്കിറങ്ങുന്ന അനുഷ്‌കയുടെ സമീപത്തായി പിപിഇ കിറ്റ് ധരിച്ച് ഒരു സംരക്ഷണ കവചം പോലെ എപ്പോഴും നമുക്ക് സോനുവിനേയും കാണാവുന്നതാണ്.

ഫോട്ടോ:കടപ്പാട്‌

Read more about: salary
English summary

Viral: Virat Kohli -Anushka Sharma Bodyguard Annual Salary Is Over 1.2 Crores | വിരാടിന്റെയും അനുഷ്‌കയുടേയും ബോഡിഗാര്‍ഡിന്റെ ശമ്പളം പല കമ്പനികളുടേയും സിഇഒകള്‍ക്ക് ലഭിക്കുന്നതിനേക്കാളേറെ!

Viral: Virat Kohli -Anushka Sharma Bodyguard Annual Salary Is Over 1.2 Crores
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X