മൂല്യത്തില്‍ വലുതാണെങ്കിലും 2,000 രൂപ നോട്ടുകള്‍ ഇപ്പോള്‍ പോക്കറ്റില്‍ വളരെ കുറവാണ്. കണ്ട് കിട്ടാൻ തന്നെയില്ലെന്നതാണ് പലരുടെയും അനുഭവം. പുറത്തിറങ്ങിയത് മുതൽ പല കഥകളിലൂടെ നിറഞ്ഞ 2,000 രൂപ നോട്ടിനെ കാണാതായതും ഈയടുത്താണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ 2,000 രൂപ നോട്ടിന്റെ പോക്കിനെ പറ്റി പറയുന്നുണ്ട്. ഇത് ഇങ്ങനെയാണ്.

രാജ്യത്ത് പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 214 കോടി എണ്ണം മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. 2020 തില്‍ 274 കോടി എണ്ണമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. 2021 ല്‍ 245 കോടിയായി താഴ്ന്നു. ഇവിടെ നിന്നാണ് വീണ്ടും ഇടിഞ്ഞ് 214 കോടിയിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാൾ മൂല്യത്തിലും കുറവ് വന്നു. 22.6 ശതമാനം മൂല്യമുണ്ടായിരുന്നത് 17.3 ശതമാനമായി. 2,000 രൂപ നോട്ടിനോട് താൽപര്യമില്ലാത്ത അവസ്ഥയിൽ 500 രൂപ നോട്ടിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. 500 രൂപയുടെ 4554.68 കോടി നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലുള്ളത്. ഇത് വർധനയാണ്. 2021 മാർച്ച് വരെ 3867.90 കോടി നോട്ടുകളാണ് 500 രൂപയുടേതായിട്ടുണ്ടായിരുന്നത്.
Also Read: പിപിഎഫ് അക്കൗണ്ടിലെ പണം ആവശ്യമായി വരുന്നോ? പിൻവലിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വെറുക്കപ്പെട്ടവനായി 2,000 രൂപ
വെറുതെയല്ല രാജ്യത്ത് പ്രചരിക്കുന്ന 2,000 രൂപ നോട്ടിന്റെ എണ്ണത്തിൽ കുറവ് വന്നത്. രാജ്യത്ത് ഏറ്റവും കുറവ് പരിഗണനയുള്ള നോട്ടും 2,000ത്തിന്റെതാണ്. ആർക്കും താൽപര്യമില്ലെന്ന് അർഥം. 100 രൂപ നോട്ടിനോടാണ് ജനങ്ങൾക്ക് താൽപര്യം. നാണയങ്ങളിൽ അഞ്ച് രൂപ നാണയത്തോടാണ് താല്പര്യം. ഒരു രൂപ നാണയും ഉപയോഗിക്കാൻ ഭൂരിഭാഗവും താൽപര്യപ്പെടുന്നില്ല.
Also Read: സമ്പാദിക്കാതെ 40 വയസ് കടന്നോ? ഇനിയെന്ത് ചെയ്യും; ഈ വഴി നോക്കാം

ആകെ നോട്ടുകളിൽ വർധന
2022 മാർച്ച് 31 വരെ രാജ്യത്ത് ആകെ 13,503 കോടി നോട്ടുകളാണ് പ്രചാരത്തിലുള്ളക്. കഴിഞ്ഞ വര്‍ഷം 12,437 കോടി നോട്ടുകളായിരുന്ന സ്ഥാനത്താണിത്. എണ്ണത്തില്‍ 500 രൂപ നോട്ടുകളാണ് മുന്നില്‍ 34.9 ശതമാനം 500 രൂപ നോട്ടുകള്‍ പ്രചാരത്തിലുലുണ്ട്. രണ്ടാം സ്ഥാനത്ത് 10 രൂപ നോട്ടുകളാണ് 21.3 ശതമാനം. 1 രൂപ, 2 രണ്ട് രൂപ, 5 രൂപ നാണയങ്ങള്‍ ആകെ 83.5 ശതമാനം എണ്ണം പ്രചാരത്തിലുണ്ട്. രാജ്യത്ത് പ്രചാരത്തിലുള്ള കറൻസി മൂല്യം മൊത്തെ 31.05 ലക്ഷം കോടി രൂപയാണ്. 2021 ൽ 28.27 ലക്ഷം കോടി രൂപയായിരുന്നിടത്ത് നിന്നാണ് ഇത് വർധിച്ചത്. ഒന്‍പത് ശതമാനം വർധനവാണിത്. 500ന്റെയും 2,000ത്തിന്റെയും നോട്ടുകളുടെ ആകെ മൂല്യമാണ് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 87.1 ശതമാനം. 2021 മാര്‍ച്ച് 31 ന് ഇത് 85.7 ശതമാനമായിരുന്നു. 1 രൂപ, 2 രൂപ, 5 രൂപ നാണയങ്ങളുടെ ആകെ മൂല്യം 75.8 ശതമാനമാണ്.
Also Read: ആകെ ചെലവ് 5,000 രൂപ മാത്രം, പോസ്റ്റ് ഓഫീസ് തരും വരുമാനം; നോക്കുന്നോ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് നടത്തിയ സർവെയിലാണ് വിവരങ്ങൾ ശേഖരിച്ചത്. 28 സംസ്ഥാനങ്ങളിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 11,000 സാമ്പിളുകള്‍ ശേഖരിച്ചു.. 351 കാഴ്ച ബുദ്ധിമുട്ടുള്ളവരും സർവെയിൽ പങ്കെടുത്തു. രാജ്യത്ത് പ്രചാരത്തിലുള്ള കറൻസിയിൽ നോട്ടുകളും നായണങ്ങളും ഉൾപ്പെടുന്നുണ്ട്. നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2,5,10, 20, 50, 100, 200, 500, 2,000 രൂപ നോട്ടുകളാണ് പുറത്തിറക്കുന്നത്. 50 പൈസ, 1,2,5,10,20 രൂപ നാണയങ്ങളാണ് രാജ്യത്ത് പ്രചാരത്തിലുള്ളത്.