കാനറ ബാങ്കിൽ ഇനി കാശ് നിക്ഷേപിക്കണോ? ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്ക് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് കാനറ ബാങ്ക് കുറച്ചു. എല്ലാ കാലാവധികളിലെയും പലിശ നിരക്ക് 5 ബേസിസ് പോയിൻറുകൾ‌ (ബി‌പി‌എസ്) അല്ലെങ്കിൽ 10 ബി‌പി‌എസ് വീതമാണ് കുറച്ചിരിക്കുന്നത്. നവംബർ 16 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഏറ്റവും പുതിയ നിരക്ക് കുറയ്ക്കലിന് ശേഷം 7 മുതൽ 45 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് കാനറ ബാങ്ക് 2.95% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

പലിശ നിരക്ക് കുറച്ചു
 

പലിശ നിരക്ക് കുറച്ചു

46 മുതൽ 90 ദിവസവും, 91 ദിവസം മുതൽ 179 ദിവസം വരെയും 180 ദിവസം മുതൽ 1 വർഷത്തിൽ താഴെയുമുള്ള എഫ്ഡികൾക്ക് യഥാക്രമം 3.9%, 4%, 4.45% എന്നിങ്ങനെയാണ് പലിശ നിരക്ക്. ഒരു വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് കാനറ ബാങ്ക് പലിശ നിരക്ക് 5 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ചു. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് ബാങ്ക് 5.25 ശതമാനവും ഒരു വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് 5.20 ശതമാനം പലിശ നിരക്കും ബാങ്ക് നൽകും.

ഒരു വർഷത്തിൽ കൂടുതൽ നിങ്ങൾ എഫ്ഡിയിൽ കാശിടരുത്, എന്തുകൊണ്ട്? വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ

പലിശ നിരക്കുകളും കാലാവധിയും

പലിശ നിരക്കുകളും കാലാവധിയും

കാനറ ബാങ്കിന്റെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്കുകളും (2 കോടിയിൽ താഴെ) കാലാവധികളും ചുവടെ

  • 7 ദിവസം മുതൽ 45 ദിവസം വരെ - 2.95%
  • 46 ദിവസം മുതൽ 90 ദിവസം വരെ - 3.90%
  • 91 ദിവസം മുതൽ 179 ദിവസം വരെ - 4%
  • 180 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 4.45%
  • 1 വർഷം - 5.25%
  • 1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 5.20%
  • 2 വ‍‍ർഷം മുതൽ 3 വർഷത്തിൽ താഴെ - 5.20%
  • 3 വ‍‍ർഷം മുതൽ 5 വർഷത്തിൽ താഴെ - 5.30%
  • 5 വ‍‍ർഷം മുതൽ 10 വർഷത്തിൽ താഴെ - 5.30%
മുതി‍‍ർന്ന പൗരന്മാ‍‍ർക്ക്

മുതി‍‍ർന്ന പൗരന്മാ‍‍ർക്ക്

ഏറ്റവും പുതിയ നിരക്ക് പരിഷ്കരണത്തിന് ശേഷം, മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് 2.95% മുതൽ 5.80% വരെ പലിശ നിരക്കാണ് ലഭിക്കുക. 180 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് കാനറ ബാങ്ക് സാധാരണ ഉപഭോക്താക്കളേക്കാൾ 50 ബേസിസ് പോയിന്റുകൾ നൽകുന്നു. നേരത്തെ ഒക്ടോബർ ഒന്നിന് ബാങ്ക് എഫ്ഡികളുടെ പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു.

ചെറുകിട ബാങ്കുകളിൽ കാശിട്ടാൽ 7% മുതൽ 8% വരെ പലിശ, ഈ ബാങ്കുകളിൽ നിക്ഷേപിക്കുന്നത് സുരക്ഷിതമോ?

മറ്റ് ബാങ്കുകൾ

മറ്റ് ബാങ്കുകൾ

സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്കും ആക്സിസ് ബാങ്കും നവംബർ 13 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ വിവിധ കാലാവധികളിലുള്ള എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചിരുന്നു.

കാശ് നിങ്ങൾ ഏത് ബാങ്കിലിടും​​​? പലിശ നോക്കി ബാങ്ക് തിരഞ്ഞെടുക്കാം

English summary

Want To Deposit Cash In Canara Bank? The Latest FD Interest Rate Are Here | കാനറ ബാങ്കിൽ ഇനി കാശ് നിക്ഷേപിക്കണോ? ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്ക് ഇങ്ങനെ

Canara Bank has slashed interest rates on deposits of less than Rs 2 crore. Read in malayalam
Story first published: Tuesday, November 17, 2020, 16:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X