നിക്ഷേപകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! അടുത്ത ആഴ്ച ആരംഭിക്കുന്ന 4 പ്രധാന ഐപിഒകള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിരവധി മികച്ച ഐപിഒകളാണ് ഈ വര്‍ഷം ഇതുവരെയുള്ള സമയത്തില്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നത്. എന്നാല്‍ അവയില്‍ നിക്ഷേപം നടത്തുന്നതില്‍ പരാജയപ്പെട്ടു പോയ വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ നിരാശപ്പെടേണ്ടതില്ല. നിങ്ങള്‍ക്കിതാ ഇനിയും പല അവസരങ്ങള്‍ മുന്നിലുണ്ട്. അടുത്ത ആഴ്ചയില്‍ തന്നെ പ്രൈമറി മാര്‍ക്കറ്റില്‍ നിന്നും ആദായം നേടാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

 
നിക്ഷേപകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! അടുത്ത ആഴ്ച ആരംഭിക്കുന്ന 4 പ്രധാന ഐപിഒകള്‍ ഇവയാണ്

ആഗസ്ത് 9നും 10നുമായി ഒന്നും രണ്ടുമല്ല നാല് പ്രധാന എപിഒകളാണ് ആരംഭിക്കുന്നത്. അതായത് ഐപിഒ വിപണി വരുന്ന ആഴ്ചയും ആരവത്തിലായിരിക്കും. കാര്‍ ട്രേഡ് ടെക്, കെംപ്ലാസ്റ്റ് സന്‍മാര്‍, നുവോകോ വിസ്റ്റാസ്, ആപ്റ്റസ് വാല്യൂ ഹൗസിംഗ് എന്നിവയാണ് വരാനിരിക്കുന്ന ഐപിഒകള്‍. ഐപിഒകളില്‍ നിക്ഷേപിച്ചു കൊണ്ട് നേട്ടം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഈ ഐപിഒകളെക്കുറിച്ച് അറിയേണ്ടതുണ്ട്.

കാര്‍ ട്രേഡ് ടെക് ഐപിഒ

ആഗസ്ത് 9നാണ് ഓണ്‍ലൈന്‍ ഓട്ടോ ക്ലാസിഫൈഡ്‌സ് പ്ലാറ്റ്‌ഫോം ആയ കാര്‍ ട്രേഡ് ടെക് ഐപിഒ ആരംഭിക്കുന്നത്. ആഗസ്്ത് 11 വരെ നിങ്ങള്‍ക്ക് കാര്‍ ട്രേഡ് ടെക് ഐപിഒയില്‍ നിക്ഷേപിക്കാം. ഈ ഐപിഒ ഇഷ്യുവിലൂടെ 2,999 കോടി രൂപ സമാഹരിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1585 മുതല്‍ 1618 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

Also Read: കാലാവധി എത്തും മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിക്കുന്നതാണോ, സ്ഥിര നിക്ഷേപത്തിന്മേലുള്ള വായ്പയോ നല്ലത്?

പുതിയ കാറുകളും ഒപ്പം പഴയ കാറുകളും വാങ്ങിക്കുവാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണ് കാര്‍ ട്രേഡ് ടെക്. 18,532,216 ഇക്വുറ്റി ഓഹരികളാണ് വില്‍പ്പനയിലുള്ളത്. ആക്‌സിസ് ക്യാപിറ്റല്‍, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ, കൊഡാക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്റ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഐപിഒയ്ക്ക് വേണ്ടിയുള്ള ഇന്‍വസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ്.

നുവാകോ വിസ്റ്റാസ് കോര്‍പറേഷന്‍ ഐപിഒ

ആഗസ്ത് 9 മുതല്‍ 11 വരെയാണ് നുവാകോ വിസ്റ്റാസ് കോര്‍പറേഷന്‍ ഐപിഒ നടക്കുക. 560 രൂപ മുതല്‍ 570 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചിയിച്ചിരിക്കുന്നത്. 5,000 കോടി രൂപയുടേതാണ് ഇഷ്യൂ.

ആപ്റ്റസ് വാല്യൂ ഹൗസിംഗ് ഫിനാന്‍സ് ഇന്ത്യ ഐപിഒ

ആഗസ്ത് 10 മുതല്‍ ആഗസ്ത് 12 വരെയാണ് ആപ്റ്റസ് വാല്യൂ ഹൗസിംഗ് ഫിനാന്‍സ് ഇന്ത്യ ഐപിഒ നടക്കുക. 2780 കോടി രൂപയുടേതാണ് ഇഷ്യൂ. 346 രൂപ മുതല്‍ 353 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

Also Read : തെറ്റായ വിവരങ്ങള്‍ വിശ്വസിച്ച് നിക്ഷേപത്തില്‍ നിന്നും തിരിച്ചടി നേടാതിരിക്കാം; ഈ 6 സൂചനകള്‍ ശ്രദ്ധിക്കൂ

ഒരു പ്രൈവറ്റ് കമ്പനി ആദ്യമായി പൊതു ജനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കിക്കൊണ്ട് പബ്ലിക് കമ്പനിയാകുന്ന പ്രക്രിയയാണ് ഐപിഒ അഥവാ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍. 2021 വര്‍ഷത്തില്‍ പകുതി മാസങ്ങള്‍ പിന്നിടുന്ന ഈ ആറ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിനോടകം രാജ്യത്ത് 30 ഓളം കമ്പനികളാണ് ഈ വര്‍ഷം ഐപിഒ വില്‍പ്പന (പ്രാരംഭ ഓഹരി വില്‍പ്പന) നടത്തിയിരിക്കുന്നത്. കഴിഞ്ഞ 7 മാസങ്ങള്‍ കൊണ്ട് 28 ഐപിഒകളിലൂടെ 42,000 കോടി രൂപയുടെ സമാഹരണം നടന്നു കഴിഞ്ഞു.

 

Also Read : പിപിഎഫ്, എസ്എസ്‌വൈ, എന്‍എസ്‌സി നിക്ഷേപങ്ങള്‍ ഇരട്ടിയാകുവാന്‍ എത്ര വര്‍ഷങ്ങള്‍ വേണം?

സെബിയില്‍ ഇതിനോടകം തന്നെ ഐപിഒ ഇഷ്യൂവിനായി രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്ന കമ്പനികളും, ലിസ്റ്റ് ചെയ്യപ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ച കമ്പനികളും കൂടെ ചേരുമ്പോള്‍ ഡിസംബര്‍ മാസത്തോടെ തന്നെ ഈ സംഖ്യ 1 ലക്ഷം രൂപ കടക്കും. പരമ്പരാഗത ബിസിനസുകള്‍ പിന്തുടരുന്ന കമ്പനികള്‍ക്ക് പുറമേ പുതിയ കാല ബിസിനസ് മേഖലയിലെ കമ്പനിയായ സൊമാറ്റോയുടെ ബമ്പര്‍ ലിസ്റ്റിംഗ് മറ്റ് കമ്പനികള്‍ക്കും ഐപിഒയിലേക്ക് കടക്കുവാനുള്ള പ്രചോദനമായി.

Read more about: ipo
English summary

want to earn money by investing in IPO? you have a huge opportunity of earning in this coming week| നിക്ഷേപകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! അടുത്ത ആഴ്ച ആരംഭിക്കുന്ന 4 പ്രധാന ഐപിഒകള്‍ ഇവയാണ്

want to earn money by investing in IPO? you have a huge opportunity of earning in this coming week
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X