ഐപിഒകളില്‍ നിക്ഷേപം നടത്തും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 ആരംഭിച്ച് ഇപ്പോള്‍ പകുതി മാസങ്ങള്‍ പിന്നിടുന്നതേയുള്ളൂ. എന്നാല്‍ ഈ ആറ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിനോടകം രാജ്യത്ത് 30 ഓളം കമ്പനികളാണ് ഈ വര്‍ഷം ഐപിഒ വില്‍പ്പന (പ്രാരംഭ ഓഹരി വില്‍പ്പന) നടത്തിയിരിക്കുന്നത്. മറ്റു ചില കമ്പനികള്‍ വരും മാസങ്ങളില്‍ ഐപിഒയക്ക് തയ്യാറെടുക്കുകയാണെന്നും പ്രഖ്യാപനങ്ങള്‍ വരുന്നു. 2021 വര്‍ഷം ഐപിഒ തരംഗത്തിന്റെ സീസണായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ഈ തരംഗത്തിന്റെ അലയൊലി അത്ര പെട്ടെന്നൊന്നും അവസാനിക്കുവാന്‍ പോകുന്നില്ല താനും.

 

Also Read: വായ്പാ ബാധ്യതയുള്ള വീട് എങ്ങനെ വില്‍പ്പന നടത്താം? എളുപ്പത്തില്‍ വില്‍പ്പന നടത്തുവാന്‍ ഇക്കാര്യങ്ങള്‍ അറിയൂ

ഐപിഒ തരംഗം

ഐപിഒ തരംഗം

ഐപിഒ തരംഗം ശക്തി പ്രാപിച്ചു വരുന്നതിനനുസരിച്ച് ഈ വര്‍ഷത്തിലെ വരും മാസങ്ങളിലും പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ റെക്കോര്‍ഡ് തുക സമാഹരണം നടക്കുമെന്നാണ് കണക്കൂകൂട്ടല്‍. 2021ല്‍ ഇതുവരെ പിന്നിട്ടു കഴിഞ്ഞ 7 മാസങ്ങള്‍ കൊണ്ട് 28 ഐപിഒകളിലൂടെ 42,000 കോടി രൂപയുടെ സമാഹരണം നടന്നു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെബിയില്‍ ഇതിനോടകം തന്നെ ഐപിഒ ഇഷ്യൂവിനായി രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്ന കമ്പനികളും, ലിസ്റ്റ് ചെയ്യപ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ച കമ്പനികളും കൂടെ ചേരുമ്പോള്‍ ഡിസംബര്‍ മാസത്തോടെ തന്നെ ഈ സംഖ്യ 1 ലക്ഷം രൂപ കടക്കുമെന്ന് ഉറപ്പാണ്.

Read More: ഇന്ധന വില വര്‍ധനയില്‍ നിന്ന് രക്ഷ നേടാന്‍ ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളെ സഹായിക്കുമോ?

പുതിയ കാല കമ്പനികളും ഐപിഒയിലേക്ക്

പുതിയ കാല കമ്പനികളും ഐപിഒയിലേക്ക്

പരമ്പരാഗത ബിസിനസുകള്‍ പിന്തുടരുന്ന കമ്പനികള്‍ക്ക് പുറമേ പുതിയ കാല ബിസിനസ് മേഖലയിലെ കമ്പനിയായ സൊമാറ്റോയുടെ ബമ്പര്‍ ലിസ്റ്റിംഗ് മറ്റ് കമ്പനികള്‍ക്കും ഐപിഒയിലേക്ക് കടക്കുവാനുള്ള പ്രചോദനമായി. ഓണ്‍ലൈന്‍ഫുഡ് ഡെലിവറിഅപ്ലിക്കേഷനായ സൊമാറ്റോയുടെ ചുവടു പിടിച്ച് പേടിഎം, ഫോണ്‍ പേ, മോബിവിക്ക്, ഗ്രോഫേഴ്‌സ്, പോളിസി ബസാര്‍, ഫ്‌ളിപ്കാര്‍ട്ട് ഇന്റര്‍നെറ്റ്, ഡെലിവറി എമംഗ് തുടങ്ങിയ കമ്പനികളും ഈ വര്‍ഷം തന്നെ ഐപിഒ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

Read More: ഭവന വായ്പയിലും സേവിംഗ്‌സ് നേട്ടങ്ങളോ! പിഎന്‍ബിയുടെ മാക്‌സ് സേവര്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

ആകെ 71,000 കോടി രൂപയിലേറെ

ആകെ 71,000 കോടി രൂപയിലേറെ

പ്രൈം ഡാറ്റാ ബേസിന്റെ കണക്കുകള്‍ പ്രകാരം 34ല്‍ അധികം കമ്പനികള്‍ ലിസ്റ്റിംഗിനായി സെബിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഐപിഒയിലുടെ ആകെ 71,000 കോടി രൂപയിലേറെ ഈ കമ്പനികള്‍ സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് പുറമേ 54 കമ്പനികള്‍ ഈ വര്‍ഷം തന്നെ പ്രൈമറി മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുവാനുള്ള തങ്ങളുടെ ആഗ്രഹം വ്യക്തമാക്കിക്കഴിഞ്ഞു. ഇതില്‍ 21 കമ്പനികള്‍ ആകെ 70,000 കോടിയ്ക്ക് മേല്‍ തുക സമാഹരിക്കുമെന്നാണ് കണക്കാക്കുന്നത്.

Read More: പണപ്പെരുപ്പത്തെ മറി കടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍

പുതിയ നിക്ഷേപകര്‍ക്ക് ഏറ്റവും ആകര്‍ഷകമായ നിക്ഷേപമായി ഐപിഒകള്‍

പുതിയ നിക്ഷേപകര്‍ക്ക് ഏറ്റവും ആകര്‍ഷകമായ നിക്ഷേപമായി ഐപിഒകള്‍

ഐപിഒകള്‍ വലിയ സബ്‌സ്‌ക്രിപ്ഷന്‍ നേടുന്നതും ആകര്‍ഷകമായ ലിസ്റ്റിംഗ് നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും വിലയിരുത്തിക്കൊണ്ട് ധാരാളം പുതിയ നിക്ഷേപകര്‍ ഡീമാറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുകയും, സെക്കറ്ററി മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയും ഐപിഒയക്കായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യുന്നത്. ഇതില്‍ ഏറെപ്പേരും അവരുടെ 20കളിലും 30കളുടെ തുടക്കത്തിലോ പ്രായമുള്ള വ്യക്തികളാണ്. എല്ലാവരുടേയും ആഗ്രഹം പെട്ടെന്ന് പണം സമ്പാദിക്കുക എന്നതാണ്. ഈ വര്‍ഷം ഐപിഒകള്‍ മികച്ച നേട്ടം കൊയ്യുന്നതിനാല്‍ പുതിയ നിക്ഷേപകര്‍ക്ക് ഏറ്റവും ആകര്‍ഷകമായ നിക്ഷേപമായി ഐപിഒകള്‍ മാറി.

Read More : പണം കൈകാര്യം ചെയ്തിരുന്ന രീതികളിലും ഈ കോവിഡ് കാലത്ത് അടിമുടി മാറ്റങ്ങള്‍

നിക്ഷേപം ഇരട്ടിയായി മാറി

നിക്ഷേപം ഇരട്ടിയായി മാറി

ഉദാഹരണത്തിന് ഏറ്റവും ഒടുവില്‍ ലിസ്റ്റ് ചെയ്യപ്പെട്ട തത്വചിന്തന്‍ ഫാര്‍മ കമ്പനിയില്‍ നിക്ഷേപകരുടെ പണം ഇരട്ടിയാകുവാന്‍ എടുത്ത സമയം വെറും രണ്ടാഴ്ചയില്‍ താഴെ മാത്രമാണ്. സമാനമായി 10 ദിവസം കൊണ്ടാണ് സൊമാറ്റോ കമ്പനിയിലെ നിക്ഷേപകരുടെ നിക്ഷേപം ഇരട്ടിയായി മാറിയത്. 2021ല്‍ പുതുതായി ലിസ്റ്റ് ചെയ്യപ്പെട്ട 26 കമ്പനികളില്‍ ഓഫര്‍ പ്രൈസിനേക്കാള്‍ താഴ്ന്ന വിലയില്‍ വിനിമയം ചെയ്യപ്പെടുന്നത് അതില്‍ 3 കമ്പനികള്‍ മാത്രമാണ്. അതില്‍ 6 കമ്പനികള്‍ 100 ശതമാനത്തിന് മുകളില്‍ നേട്ടവുമായാണ് വിനിമയം ചെയ്യപ്പെടുന്നത്. 12 കമ്പനികള്‍ 40 ശതമാനത്തിനും 100 ശതമാനത്തിനും ഇടയില്‍ ട്രേഡ് ചെയ്യപ്പെടുന്നു.

Read More: 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെ

നിക്ഷേപകര്‍ ഏറെ ശ്രദ്ധാലുക്കളാകണം

നിക്ഷേപകര്‍ ഏറെ ശ്രദ്ധാലുക്കളാകണം

സെക്കന്ററി മാര്‍ക്കറ്റിലെ ചില കമ്പനികളും കഴിഞ്ഞ ഒരു വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നേട്ടം നിക്ഷേപകര്‍ക്ക് നല്‍കുന്നു. എന്നാല്‍ യുവാക്കളായ മിക്ക നിക്ഷേപകര്‍ക്ക് ഈ ഐപിഒ ബൂം ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരിക്കും. അതിനാല്‍ ഈ ഐപിഒ തരംഗത്തില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി പുതിയ നിക്ഷേപകര്‍ ഏറെ ശ്രദ്ധാലുക്കളാകണമെന്നാണ് നിക്ഷേപ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Read More: 2 രൂപാ നാണയം കൊണ്ട് ലക്ഷാധിപതിയാകാം; എങ്ങനെയെന്നറിയേണ്ടേ?

ഓഹരി വിപണി

ഓഹരി വിപണി

ഓഹരി വിപണിയെന്ന കടലിലേക്ക് എടുത്തു ചാടുന്നതിന് മുമ്പായി നിക്ഷേപകര്‍ അതിനെക്കുറിച്ച് വ്യക്തമായും ആഴത്തിലും പഠിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഓരോ സമയത്തും ഓഹരികളുടെ മൂല്യം കുതിച്ചുയര്‍ന്നും താഴേക്ക് തളര്‍ന്നുമൊക്കെയിരിക്കും. ഓഹരികള്‍ കൃത്യമായി നിരീക്ഷിക്കുക. കമ്പനിയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ധാരണ കൈവരിക്കുക. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ നിക്ഷേപത്തിലെ എല്ലാ തന്ത്രങ്ങളും നയങ്ങളും പഠിച്ചിരിക്കണം. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് ധാരാളം നിക്ഷേപകര്‍ക്ക് ഐപിഒകള്‍ ഏറെ ആകര്‍ഷകമാണ്.

Also Read : ഈ കര്‍ഷകര്‍ക്ക് പിഎം കിസ്സാന്‍ പദ്ധതിയുടെ 9ാം ഗഡു ലഭിക്കുകയില്ല; കാരണമറിയാം

ഐപിഒ പ്രക്രിയ

ഐപിഒ പ്രക്രിയ

ഒരു പ്രൈവറ്റ് കമ്പനി ആദ്യമായി പൊതു ജനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കിക്കൊണ്ട് പബ്ലിക് കമ്പനിയാകുന്ന പ്രക്രിയയാണ് ഐപിഒ അഥവാ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍. പൊതുജനങ്ങള്‍ക്കായി ഓഹരികള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികളെ ഇഷ്യൂവര്‍ എന്ന് വിളിക്കുന്നു. ഐപിഒ പ്രക്രിയ പൂര്‍ത്തിയായാല്‍ കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ വിനിമയം ചെയ്യും. കൂടുതല്‍ ഫണ്ട് സമാഹരിക്കുന്നതിനായാണ് പ്രൈവറ്റ് കമ്പനികള്‍ പബ്ലിക് ആയി മാറുന്നത്. ഇത് കമ്പനിയുടെ കൂടുതല്‍ വളര്‍ച്ചയ്ക്ക് കാരണമാകും. ഒരു പ്രൈവറ്റ് കമ്പനിയ്ക്ക് കുറഞ്ഞ എണ്ണം ഓഹരി ഉടമകളും ചെറിയ മൂലധനവും വളര്‍ച്ചയ്ക്ക് ചിലപ്പോഴെങ്കിലും പരിമിതിയായേക്കാം.

Also Read: എന്‍പിഎസ് ഉത്പന്നങ്ങള്‍ ഇനി ഇന്‍ഷുറന്‍സ് കമ്പനികളിലൂടെയും

ഐപിഒയില്‍ നിക്ഷേപിക്കുവാന്‍

ഐപിഒയില്‍ നിക്ഷേപിക്കുവാന്‍

ഒരു ഐപിഒയില്‍ നിക്ഷേപിക്കുവാന്‍ തയ്യാറെടുക്കുന്നതിന് മുമ്പായി ഈ നിക്ഷേപത്തിന്റെ പുറകിലുള്ള നിങ്ങളുടെ ലക്ഷ്യമെന്താണെന്ന് ഉറപ്പാക്കേണം. കമ്പനിയുടെ മൊത്ത ആസ്തിയെക്കുറിച്ചും മനസ്സിലാക്കണം. ഐപിഒകളില്‍ നിക്ഷേപിക്കുന്നതിനായി ഡീമാറ്റ് അക്കൗണ്ടുകള്‍ ആവശ്യമാണ്. ഇഷ്യും ചെയ്യപ്പെട്ട ഓഹരികള്‍ സൂക്ഷിക്കപ്പെടുന്നത് ഈ ഡീമാറ്റ് അക്കൗണ്ടുകളിലാണ്.

Also Read : കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്‍ഷന്‍ പദ്ധതി; ഈ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?

പെന്‍ഷന്‍ ഫണ്ടുകളുടെ നിക്ഷേപ സാധ്യതകള്‍ ഐപിഒകളിലേക്കും

പെന്‍ഷന്‍ ഫണ്ടുകളുടെ നിക്ഷേപ സാധ്യതകള്‍ ഐപിഒകളിലേക്കും

ഇന്ത്യന്‍ ബിസിനസ് മേഖലയില്‍ ഐപിഒകളുടെ വലിയ തോതിലുള്ള കടന്ന് വരവിനാണ് ഈ വര്‍ഷം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 രോഗ വ്യാപനത്തിന്റെ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും വിപണി ഐപിഒകളെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ്.

Also Read: ബിറ്റ്‌കോയിന്‍ വിലയില്‍ ഒരാഴ്ചയില്‍ 32 ശതമാനം വര്‍ധന ; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അനുയോജ്യമോ? അറിയാം

പെന്‍ഷന്‍ റെഗുലേറ്ററായ പിഎഫ്ആര്‍ഡിഎയും പെന്‍ഷന്‍ ഫണ്ടുകളുടെ നിക്ഷേപ സാധ്യതകള്‍ ഐപിഒകളിലേക്ക് കൂടി വ്യാപിക്കുവാനുള്ള തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. യോഗ്യമായ ഐപിഒകളിലും സമാനമായ പ്രാരംഭ ഇഷ്യൂകളിലും ചില മുന്‍നിശ്ചയിക്കപ്പെട്ട നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് ഇനി നിക്ഷേപം നടത്തുവാന്‍ സാധിക്കും.

Read more about: ipo smart investment
English summary

want to invest in IPOs? Know these important things to make your investment a smart one | ഐപിഒകളില്‍ നിക്ഷേപം നടത്തും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

want to invest in IPOs? Know these important things to make your investment a smart one
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X