എസ്ബിഐ വികെയര്‍ സ്‌കീം; എസ്ബിഐയുടെ ഈ സ്‌കീമിലൂടെ നേടാം നിരവധി നേട്ടങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലത്ത് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കായി ധാരാളം പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. ഇനി നിങ്ങളും നിങ്ങളുടെ മാതാ പിതാക്കള്‍ക്ക് വേണ്ടിയോ, അല്ലെങ്കില്‍ കുടുംബത്തിലെ മറ്റേതെങ്കിലും മുതിര്‍ന്ന വ്യക്തിയ്ക്ക് വേണ്ടിയോ ഒരു സ്ഥിര നിക്ഷേപം ആരംഭിക്കുവാനുള്ള ആലോചനയിലാണെങ്കില്‍ നിങ്ങള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വീകെയര്‍ പദ്ധതിയില്‍ നിക്ഷേപം നടത്താം.

 
എസ്ബിഐ വികെയര്‍ സ്‌കീം; എസ്ബിഐയുടെ ഈ സ്‌കീമിലൂടെ നേടാം നിരവധി നേട്ടങ്ങള്‍

മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രമുള്ള എസ്ബിഐയുടെ പ്രത്യേക പദ്ധതിയാണിത്. സാധാരണ സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈ പ്രത്യേക പദ്ധതിയിലൂടെ മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ലഭിക്കും. അത് കൂടാതെ എസ്ബിഐ വീകെയര്‍ സ്‌കീമിന് മറ്റുപല സവിശേഷതകളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

രാജ്യത്തെ മുന്‍നിര ബാങ്കുകളായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളുണ്ട്. 2022 മാര്‍ച്ച് വരെ ഈ പദ്ധതികളുടെ നേട്ടം ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള എസ്ബിഐയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്ബിഐ വി കെയര്‍. 2020 മെയ് 12നാണ് എസ്ബിഐ ഈ പദ്ധതി പ്രഖ്യാപിച്ചത്. പരമാവധി 2 കോടി രൂപ വരെ ഈ പദ്ധതിയ്ക്ക് കീഴില്‍ നിക്ഷേപിക്കാം. 5 വര്‍ഷമാണ് നിക്ഷേപ കാലയളവ്.

7 ദിവസം മുതല്‍ 10 വര്‍ഷം വരെ നീളുന്ന സ്ഥിര നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.80 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശനിരക്ക് എസ്ബിഐ നല്‍കും. സമ്പദ് വ്യവസ്ഥയില്‍ പലിശനിരക്ക് കുറയുന്ന കാലഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് റീട്ടെയില്‍ ടേം നിക്ഷേപ വിഭാഗത്തില്‍ പുതിയ പദ്ധതി അവതരിപ്പിച്ചത്. മുതിര്‍ന്ന പൗരന്മാരുടെ റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകള്‍ക്ക് (5 വര്‍ഷവും അതിനു മുകളില്‍ മാത്രം കാലാവധിയുള്ളതുമായ) 30 ബേസിസ് പോയിന്റ് പ്രീമിയം അധികമായി ലഭിക്കും.

പദ്ധതിയിലൂടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.50% പലിശനിരക്ക് ലഭിക്കും. അത്തരം നിക്ഷേപങ്ങള്‍ നിങ്ങള്‍ അകാലത്തില്‍ പിന്‍വലിക്കുകയാണെങ്കില്‍ ഈ അധിക പലിശ ലഭിക്കില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതാണെന്ന് എസ്ബിഐ അറിയിച്ചു. മെയ് 12 മുതല്‍ പ്രാബല്യത്തില്‍ വരുന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്. മെയ് 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എംസിഎല്‍ആര്‍ 15 ബേസിസ് പോയിന്റ് കുറയ്ക്കുന്നതായും ബാങ്ക് അറിയിച്ചു.

കോവിഡ് കാലത്ത് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വേണ്ടി വാതില്‍പ്പടി ബാങ്കിംഗ് (ഡോര്‍ സ്റ്റെപ്പ് ബാങ്കിംഗ്) സേവനവും എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്. ഈ സേവനം വഴി പണം പിന്‍വലിക്കല്‍ മുതല്‍, പേ ഓര്‍ഡറുകള്‍, പുതിയ ചെക്ക് ബുക്ക് തുടങ്ങിയ ധാരാളം സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വീടുകളില്‍ ലഭ്യമാകും.

ഇത്തരത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് പിന്‍വലിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പരമാവധി 20,000 രൂപ വരെയും പിന്‍വലിക്കാം. എന്നാല്‍ പണം പിന്‍വലിക്കുന്നതിനായി അപേക്ഷ നല്‍കുന്നതിന് മുമ്പായി നിങ്ങളുടെ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് തുക ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. മതിയായ തുക ഉപയോക്താവിന്റെ അക്കൗണ്ടില്‍ ഇല്ല എങ്കില്‍ ഇടപാട് റദ്ദ് ചെയ്യപ്പെടാന്‍ കാരണമാകും.

 

വാതില്‍പ്പടി ബാങ്കിംഗ് സേവനം ലഭ്യമാകണമെങ്കില്‍ എസ്ബിഐ ഉപയോക്താക്കള്‍ https://bank.sbi/dsb എന്ന ഔദ്യോഗിക ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ജോയിന്റ് അക്കൗണ്ടുകള്‍ക്കും, മൈനര്‍ അക്കൗണ്ടുകള്‍ക്കും നോണ്‍ പേഴ്സണല്‍ അക്കൗണ്ടുകള്‍ക്കും ഈ സേവനം ലഭ്യമാവുകയില്ല എന്ന് പ്രത്യേകം ഓര്‍ക്കുക. ഹോം ബ്രാഞ്ചില്‍ നിന്നും 5 കിലോ മീറ്റര്‍ റേഡിയസിലായിരിക്കണം ഉപയോക്താക്കളുടെ വിലാസം. 75 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് വിവിധ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്കായി വാതില്‍പ്പടി സേവനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചാര്‍ജായി ഈടാക്കുന്നത്.

ബാങ്കിന്റെ മൊബൈല്‍ അപ്ലിക്കേഷനിലൂടെയും നേരത്തേ പറഞ്ഞത് പോലെ വെബ്സൈറ്റ് മുഖേനയും വാതില്‍പ്പടി ബാങ്കിംഗ് സേവനത്തിനായി ഉപയോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം നാലു മണി വരെ 1800111103 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിച്ചും രജിസ്്റ്റര്‍ ചെയ്യാം.

Read more about: sbi
English summary

WECARE Deposit Scheme of State Bank of India; get more interest than ordinary FD

WECARE Deposit Scheme of State Bank of India; get more interest than ordinary FD
Story first published: Saturday, October 23, 2021, 12:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X