ആദായ നികുതി ഇളവിന് പുറമേയുള്ള പിപിഎഫ് അക്കൗണ്ടിന്റെ 5 നേട്ടങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപ തുകയില്‍ നിന്നും പലിശയില്‍ നിന്നും നികുതി ഇനത്തില്‍ പോക്കറ്റില്‍ നിന്നും ചിലവാകുന്ന തുക കുറയ്ക്കാം എന്നത് മാത്രമല്ല പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിഎഫ് അക്കൗണ്ടിന്റെ നേട്ടം. ആദായ നികുതി ഇളവിന് പുറമേ മറ്റ് ചില നേട്ടങ്ങള്‍ കൂടി പിപിഎഫ് ഉപയോക്താവിന് ലഭിക്കും. പിപിഎഫിന്മേല്‍ വായ്പ എടുക്കാന്‍ സാധിക്കുമെന്നതും പരിധിയില്ലാതെ കാലാവധി ഉയര്‍ത്തുവാന്‍ സാധിക്കുമെന്നതും പിപിഎഫിന്റെ പ്രത്യേകതകളാണ്.

 

ആദായ നികുതി ഇളവിന് പുറമേയുള്ള പിപിഎഫ് അക്കൗണ്ടിന്റെ 5 നേട്ടങ്ങള്‍

ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്ന റിസ്‌ക് രഹിത നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. നിലവിലുള്ള പിപിഎഫ് പലിശ നിരക്ക് 7.1 ശതമാനമാണ്. സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. നികുതി ഇളവിന് പുറമേയുള്ള പിപിഎഫ് അക്കൗണ്ടിന്റെ 5 പ്രത്യേകതള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഡാറ്റ സുരക്ഷ; നിങ്ങളുടെ വ്യക്തിഗത, സാമ്പത്തീക വിവരങ്ങള്‍ ഓണ്‍ലൈനിലും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?

1. റിസ്‌ക് രഹിത നിക്ഷേപം

സര്‍ക്കാര്‍ പിന്തുണയുള്ളതിനാല്‍ 100 ശതമാനം റിസ്‌ക് രഹിത നിക്ഷേപമാണ് പിപിഎഫ് നിക്ഷേപങ്ങള്‍. ഓഹരി വിപണിയുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ചെറുകിട നിക്ഷേപ പദ്ധതിയായതിനാല്‍ സുരക്ഷിത്വം ഉറപ്പു നല്‍കുന്നു. ബാങ്ക് തകര്‍ന്നാലും പിപിഎഫ് നിക്ഷേപം 100 ശതമാനവും സുരക്ഷിതമായിരിക്കും.

2. വായ്പ ലഭിക്കും

സാമ്പത്തിക അടിയന്തിര സാഹചര്യങ്ങള്‍ വരുമ്പോള്‍ പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് ഹ്രസ്വകാല വായ്പകള്‍ എടുക്കുവാന്‍ സാധിക്കും. വെറും ഒരു ശതമാനം പലിശ നിരക്കിലായിരിക്കും വായ്പ. പിപിഎഫ് അക്കൗണ്ട് ആരംഭിച്ച് 3 വര്‍ഷം മുതല്‍ 6 വര്‍ഷം വരെയുള്ള കാലയളവിലാണ് ഈ വായ്പാ സേവനം ലഭിക്കുക. അക്കൗണ്ട് ആരംഭിച്ചതിന് 6 വര്‍ഷത്തിന് ശേഷം പിപിഎഫ് ബാലന്‍സില്‍ നിന്നും ഭാഗികമായി തുക പിന്‍വലിക്കാനും ഉപയോക്താവിന് സാധിക്കും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്കായി ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന ബാങ്കുകള്‍

3. കാലാവധി ദീര്‍ഘിപ്പിക്കാം

പിപിഎഫ് നിക്ഷേപത്തിന് 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാല്‍ നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷം വീതം നിക്ഷേപം ദീര്‍ഘിപ്പിക്കാം. എത്ര തവണ വേണമെങ്കിലും ഇത്തരത്തില്‍ പിപിഎഫ് എക്‌സറ്റന്‍ഷന്‍ ഫോറം സമര്‍പ്പിച്ചുകൊണ്ട് നിക്ഷേപം ദീര്‍ഘിപ്പിക്കാം.

4. എളുപ്പത്തില്‍ നിക്ഷേപിക്കാം

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 500 രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെയാണ് പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. ഒരു വര്‍ഷം 12 തവണ വരെ നിക്ഷേപം നടത്താം. പ്രതിമാസ നിരക്കില്‍ ഉപയോക്താവിന് പിപിഎഫില്‍ നിക്ഷേപം നടത്താമെന്നര്‍ഥം.

5. കൂട്ടുപലിശ നേട്ടം

പിപിഎഫ് ദീര്‍ഘകാല നിക്ഷേപമാണ്. അതിനാല്‍ തന്നെ നിക്ഷേപകന് തന്റെ നിക്ഷേപത്തിന്മേല്‍ പലിശയ്ക്ക് പലിശ ചേര്‍ക്കുന്നതിന്റെ നേട്ടവും ലഭിക്കും.

Read more about: ppf
English summary

What Are The Benefits And Advantages Of PPF Account Apart From Income Tax Exemption | ആദായ നികുതി ഇളവിന് പുറമേയുള്ള പിപിഎഫ് അക്കൗണ്ടിന്റെ 5 നേട്ടങ്ങള്‍

What Are The Benefits And Advantages Of PPF Account Apart From Income Tax Exemption
Story first published: Thursday, June 3, 2021, 20:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X