നിങ്ങള്‍ കോവിഡ് വന്ന് പോയ ആളാണോ? എങ്കില്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന് ഇനി നിബന്ധനകളേറെ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയൊരു ജലദോഷപ്പനി വന്ന് പോയ പോലെ എന്നൊക്കെ ചിലരെങ്കിലും കോവിഡിനെപ്പറ്റി പറയുന്നുണ്ടെങ്കിലും കോവിഡ് പിടികൂടിയിട്ടുള്ള മഹാഭൂരിപക്ഷത്തിന്റെയും അനുഭവം അങ്ങനെയല്ല. ശാരീരിക ആരോഗ്യത്തില്‍ അല്‍പ്പം പിന്നോട്ട് നില്‍ക്കുന്നവരോ മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ നടത്തിവരുന്നതോ ആയ കോവിഡ് ബാധിതരുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. കോവിഡല്ലേ, അത് വന്ന് പോയിക്കോട്ടെ എന്ന് അത്രയെളുപ്പം വിചാരിക്കാതെ വരാതെ സൂക്ഷിക്കുക എന്നത് തന്നെയാണ് നമുക്ക് ചെയ്യാവുന്ന കാര്യം. കോവിഡ് വന്ന് പോയി, റിസള്‍ട്ടില്‍ നമ്മള്‍ നെഗറ്റീവ് ആയിക്കഴിഞ്ഞാലും പിന്നീടും പല ബുദ്ധിമുട്ടുകളും പിന്തുടരുന്നുണ്ട് എന്നതാണ് അനുഭവസ്ഥര്‍ പറയുന്നത്. ഇതില്‍ പലതും കാലങ്ങളോളം നിലനില്‍ക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകരും അടിവരയിടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ചെറിയൊരു ജലദോഷപ്പനി എന്ന ലാഘവത്തില്‍ കാണേണ്ടതല്ല കോവിഡ് രോഗത്തെ എന്ന് തന്നെ.

 

വീണ്ടും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതകള്‍

വീണ്ടും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതകള്‍

ഒരു തവണ കോവിഡ് പോസിറ്റീവ് ആയി പിന്നീട് രോഗമുക്തി നേടിയ വ്യക്തിക്ക് തുടര്‍ന്നും ദീര്‍ഘകാലം മറ്റേതെങ്കിലും രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതകള്‍ ഉണ്ട് എന്നത് ഇപ്പോള്‍ കടമ്പകള്‍ സൃഷ്ടിച്ചിക്കുന്നത് അത്തരക്കാര്‍ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനായി ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ സമീപിക്കുമ്പോഴാണ്. കോവിഡ് വന്ന് പോയിട്ടും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നവരാണെങ്കില്‍ നിങ്ങള്‍ പുതിയ പോളിസി എടുക്കുന്നതിന് വേണ്ടി മൂന്ന് മാസം കാത്തിരിക്കേണ്ടതുണ്ട്.

മൂന്ന് മാസത്തെ നിര്‍ബന്ധിത വെയ്റ്റിംഗ് പിരീഡ്

മൂന്ന് മാസത്തെ നിര്‍ബന്ധിത വെയ്റ്റിംഗ് പിരീഡ്

രാജ്യത്തെ മുന്‍നിര സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളായ ടാറ്റ എഐഎ, എക്‌സൈഡ് ലൈഫ് തുടങ്ങിയ കമ്പനികള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കോവിഡ് മുക്തനായ രോഗിക്ക് പിന്നീട് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് സംബന്ധിച്ച് ചില അവ്യക്തതകള്‍ കമ്പനികള്‍ക്കിടയില്‍ നിലനിന്നിരുന്നു. ഇതാണ് ഇപ്പോള്‍ കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് മാസത്തെ നിര്‍ബന്ധിത വെയിറ്റിങ് പീരീഡിന് ശേഷം മാത്രമേ ഇത്തരക്കാര്‍ക്ക് ഇനി കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അനുവദിക്കുകയുള്ളൂ. ആരോഗ്യ ഇന്‍ഷുറന്‍സിനായി അപേക്ഷിക്കുന്ന കോവിഡ് മുക്തരായിട്ടുള്ള വ്യക്തികള്‍ സമ്പൂര്‍ണ മെഡിക്കല്‍ പരിശോധകള്‍ക്ക് വിധേയമാകുകയും അവയവങ്ങള്‍ക്ക് ഗുരുതരമായ രോഗബാധയുണ്ടായിട്ടില്ല എന്ന് തെളിയിക്കുകയും ചെയ്‌തെങ്കില്‍ മാത്രമാണ് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സിന് അര്‍ഹത ലഭിക്കുക.

കോവിഡ് പ്രവര്‍ത്തിക്കുന്നത് ഓരോ രോഗിയിലും വ്യത്യസ്ത രീതിയില്‍

കോവിഡ് പ്രവര്‍ത്തിക്കുന്നത് ഓരോ രോഗിയിലും വ്യത്യസ്ത രീതിയില്‍

ലോകത്ത് കോവിഡ് പിടി മുറുക്കിയിട്ട് വര്‍ഷം ഒന്ന് പൂര്‍ത്തിയായെങ്കിലും രോഗത്തിന്റെ സങ്കീര്‍ണതകള്‍ ഇപ്പോഴും പൂര്‍ണമായും വെളിപ്പെട്ടിട്ടില്ല. ഇതേപ്പറ്റിയുള്ള കൂടുതല്‍ പഠനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ഒരു രോഗമായതിനാല്‍ രോഗബാധിതരായവര്‍ക്കുണ്ടാകുന്ന അനന്തര ഫലങ്ങളെപ്പറ്റിയും കൂടുതല്‍ വ്യക്തതകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. എന്തെന്നാല്‍ ഓരോ വ്യക്തിയിലും ഓരോ രീതിയിലാണ് കോവിഡ് പ്രവര്‍ത്തിക്കുന്നത്, അതുകൊണ്ട് തന്നെ രോഗ തീവ്രതയും അനന്തരഫലങ്ങളുമൊക്കെ ഓരോ രോഗിയിലും വ്യത്യസ്തവുമാണ്. നേരത്തെ പറഞ്ഞ പോലെ ചുരുക്കം ചിലര്‍ക്കെങ്കിലും ഇതൊരു ജലദോഷപ്പനി പോലെ കടന്നുപോകുമ്പോള്‍ മറ്റ് ചിലരുടെ ജീവനെടുക്കാന്‍ പ്രാപ്തിയുള്ള വില്ലനാവുകയും ചെയ്യുന്നു. അത്തരക്കാരില്‍ രോഗം മാരകമാവുകയും മരണത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. ചിലരില്‍ ഏറെ ഗുരുതരമാകുന്ന രോഗമാണ് മറ്റ് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ തുടര്‍ന്ന് ഉണ്ടാകുന്നതിന് കാരണമാകുന്നത്. ഈ സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ തീരുമാനം.

കൂടുതല്‍ സങ്കീര്‍ണകള്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക്‌

കൂടുതല്‍ സങ്കീര്‍ണകള്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക്‌

60 വയസ് കഴിഞ്ഞ കോവിഡ് ബാധിതരില്‍ മിക്കവര്‍ക്കും രോഗം മാറിയാലും മറ്റ് പ്രശ്‌നങ്ങള്‍ വീണ്ടും നിലനില്‍ക്കുന്നുണ്ട്. ശ്വാസകോശം, കിഡ്‌നി, ഹൃദയം എന്നി അവയങ്ങള്‍ക്ക് സ്ഥിരമായ വൈകല്യങ്ങളും കോവിഡ് രോഗികളില്‍ കാണപ്പെടുന്നു. ഇങ്ങനെ ഒരസൂഖത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഇത്തരം ശാരീരീക അസ്വാസ്ഥ്യങ്ങളുള്ളവരെ സബ്-സ്റ്റാന്‍ഡേര്‍ഡ് ലൈഫ് വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. കോവിഡിന് ശേഷം മൂന്ന് മാസം കഴിഞ്ഞും ഇത്തരം അസൂഖങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ അസുഖത്തിന്റെ തോതനുസരിച്ച് ഇവരുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനയുണ്ടാകും. മൂന്ന് മാസത്തെ വെയിറ്റിംഗ് പീരിയഡും വൈറസ് ലോഡും ആരോഗ്യത്തിലുണ്ടാക്കിയിട്ടുള്ള കോട്ടവും പരിഗണിച്ചാണ് പ്രീമിയം നിശ്ചയിക്കുന്നത്. എത്ര അവയവങ്ങളെ രോഗം ബാധിച്ചു എന്നത് അനുസരിച്ച് പ്രീമിയം തുകയിലും വര്‍ധനവ് ഉണ്ടാകും.

Read more about: health insurance
English summary

what are the conditions to accrue health insurance for covid recovered people

what are the conditions to accrue health insurance for covid recovered people
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X