എല്‍ഐസി പോളിസികളുടെ പേരിലും തട്ടിപ്പ്! പണം നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഫ്‌ലൈനിലും ഓണ്‍ലൈനിലുമായി നടക്കുന്ന പണത്തട്ടിപ്പുകള്‍ ദിവസേനയെന്നോണം ഏറി വരികയാണ്. പലരും കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണമാണ് ഏതൊക്കെയോ വഴികളിലൂടെ തട്ടിപ്പുകാര്‍ അവരുടെ കൈകളിലേക്കെത്തിക്കുന്നത്.

 
എല്‍ഐസി പോളിസികളുടെ പേരിലും തട്ടിപ്പ്! പണം നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

രാജ്യത്തെ പൊതു മേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ എങ്ങനെ മുന്‍കരുതല്‍ എടുക്കാം എന്നതിനെ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് അടിക്കടി നിര്‍ദേശങ്ങല്‍ നല്‍കാറുണ്ട്.

സ്വര്‍ണത്തിന് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധം; കൈയ്യിലുള്ള സ്വര്‍ണത്തെക്കുറിച്ച് ആശങ്കകളുണ്ടോ?

കഴിഞ്ഞ കുറച്ചു നാളുകളായി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ഉപഭോക്താക്കളെയും ഇത്തരം തട്ടിപ്പുകാര്‍ ലക്ഷ്യമിട്ട് തുടങ്ങിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ജീവനക്കാരാണെന്ന വ്യാജേനയാണ് ഇത്തരം തട്ടിപ്പുകാര്‍ ഉപയോക്താക്കളെ സമീപിക്കുന്നത്.

ഈ സാഹചര്യത്തില്‍ തട്ടിപ്പുകാരുടെ കെണിയില്‍ പെടാതെ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി എല്‍ഐസി ചില നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് എല്‍ഐസി അക്കൗണ്ടുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല എന്നതാണ് എല്‍ഐസിയുടെ ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്.

45ാം വയസ്സില്‍ ഒന്നരക്കോടി രൂപയുടെ സമ്പാദ്യം കൈയ്യില്‍ വേണോ? ഇങ്ങനെ നിക്ഷേപിക്കൂ

എല്‍ഐസി ജീവനക്കാരായും, ഐആര്‍ഡിഎഐ ഉദ്യോഗസ്ഥരായും, ഇസിഐ ഉദ്യോഗസ്ഥരായും (ഓഫീസ് ഓഫ് ദി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഓഫ് ഇന്‍ഷുറേഴ്‌സ്) തെറ്റിദ്ധരിപ്പിച്ച് ഉപയോക്താക്കളെ തേടിയെത്തുന്ന ഫോണ്‍കോളുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എല്‍ഐസി ഉപയോക്താക്കളോട് അറിയിച്ചു.

നിങ്ങള്‍ ഒരു എല്‍ഐസി ഉപയോക്താവ് ആണെങ്കില്‍ കമ്പനി പോളിസി ഉടമകളോട് ഫോണ്‍ വഴി ബോണസ് വിവരങ്ങള്‍ പങ്കുവയ്ക്കുകയില്ല എന്ന് നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കണം.

95 രൂപ ദിവസവും നിക്ഷേപിക്കാന്‍ തയ്യാറാണോ? എങ്കില്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ നേടാം 14 ലക്ഷം!

ഇത്തരം തട്ടിപ്പുകള്‍ നിലവിലുള്ള പോളിസികള്‍ അവസാനിപ്പിക്കുവാന്‍ ഉപയോക്താക്കള്‍ക്ക് ഒരു കാരണമായി മാറരുതെന്നും എല്‍ഐസി വ്യക്തമാക്കുന്നു.

ഏത് പോളിസിയുടേയും വെരിഫിക്കേഷനായി എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.licindia.in വഴിയോ അല്ലെങ്കില്‍ അടുത്തുള്ള എല്‍ഐസി ശാഖയിലോ ബന്ധപ്പെടാവുന്നതാണ്.

മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!

ഇനി നിങ്ങള്‍ക്ക് അത്തരത്തില്‍ ഒരു തട്ടിപ്പ് ഫോണ്‍ കാള്‍ വന്നാല്‍ ഉടന്‍ തന്ന കോള്‍ വന്നിരിക്കുന്ന ആ ഫോണ്‍ നമ്പര്‍ സഹിതം പോലീസില്‍ പരാതി നല്‍കേണ്ടതാണ്.

ഇത്തരം സംശയാസ്പദമായ ഫോണ്‍ കോളുകളെ സംബന്ധിച്ച വിവരങ്ങള്‍ spuriouscalls@licindia.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും എല്‍ഐസി ആവശ്യപ്പെടുന്നു.

Read more about: lic
English summary

What Are The Effective Ways to avoid losing money in the name of lic scam | എല്‍ഐസി പോളിസികളുടെ പേരിലും തട്ടിപ്പ്! പണം നഷ്ടപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

What Are The Effective Ways to avoid losing money in the name of lic scam
Story first published: Friday, June 18, 2021, 12:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X