അനിശ്ചിത സാഹചര്യങ്ങളില്‍ കൈക്കൊള്ളേണ്ട 5 സാമ്പത്തിക തീരുമാനങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തിന് മുന്‍പരിചയമില്ലാത്ത ഒരു സാഹചര്യമായിരുന്നു കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും. ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും പല രീതിയില്‍ കോവിഡ് വ്യാപനം ബാധിച്ചു. പലര്‍ക്കും പണം കൈകാര്യം ചെയ്യുന്നതില്‍ ഏറെ പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. വരുമാന പൂര്‍ണമായും നിലയ്ക്കുകയോ കുറയുകയോ ചെയ്യേണ്ട സാഹചര്യത്തിലും ചികിത്സയ്ക്കും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കുമായി മറുവശത്ത് പ്രതീക്ഷിക്കാത്ത തുക ചിലവഴിക്കേണ്ടതായും വന്നു.

 

അനിശ്ചിത സാഹചര്യങ്ങളില്‍ കൈക്കൊള്ളേണ്ട 5 സാമ്പത്തിക തീരുമാനങ്ങള്‍

ഇത്തരം സാഹര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ചൊരു സാമ്പത്തിക ആസൂത്രണമുണ്ടെങ്കില്‍ പ്രതിസന്ധികളില്‍ ഉലയാതെ മുന്നോട്ട് പോകുവാനും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാനും സാധിക്കും. ഇവ സാമ്പത്തിക പ്രതിസന്ധികളില്‍ നിങ്ങളെ സഹായിക്കുക മാത്രമല്ല, ഭാവിയിലേക്ക് സുരക്ഷിതമായി നീങ്ങാനാകുന്ന തരത്തില്‍ നിങ്ങളുടെ പണത്തെ കൈകാര്യം ചെയ്യുവാനും നിങ്ങളെ പ്രാപ്തരാക്കുന്നു.

1.എമര്‍ജന്‍സി ഫണ്ട്

ജീവിതത്തില്‍ മോശം സമയങ്ങള്‍ കയറി വരുന്നത് യാതൊരു മുന്നറിയിപ്പുമില്ലാതെയായിരിക്കും. അതിനാല്‍ തന്നെ എമര്‍ജന്‍സി ഫണ്ട് എന്നത് ഏവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. ഭാവിയിലേക്ക് യാതൊന്നും സമ്പാദിക്കാതെ മുന്നോട്ട് പോകുവാന്‍ അനിശ്ചിതത്വത്തിന്റെ ഈ കാലത്ത് നമുക്ക് സാധിക്കുകയില്ല. ഒരു എമര്‍ജന്‍സി ഫണ്ട് കൈയ്യില്‍ തയ്യാറാക്കി വയ്ക്കുന്നത് വഴി ജോലി നഷ്ടപ്പെടുകയോ, ജോലി ചെയ്യാന്‍ സാധിക്കാതെ വരികയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ മറ്റാരോടും സഹായം തേടാതെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയും. നിങ്ങളുടെ പ്രതിമാസ ചിലവിനെ അടിസ്ഥാനമാക്കിയാണ് എമര്‍ജന്‍സി ഫണ്ട് തുക കണക്കാക്കേണ്ടത്. ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കുള്ള ചിലവിനുള്ള തുകയാണ് എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്.

സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ആദായം ഉറപ്പുനല്‍കുന്ന റിസ്‌ക് കുറഞ്ഞ 5 നിക്ഷേപ പദ്ധതികളെക്കുറിച്ചറിയാം

2. ഇന്‍ഷുറന്‍സ്

എല്ലാ വ്യക്തികള്‍ക്കും നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും ലൈഫ് ഇന്‍ഷുറന്‍സ് കവറേജും നിര്‍ബന്ധമായും ആവശ്യമാണ്. കോവിഡ് വ്യാപനം അതൊന്നു കൂടെ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. മതിയായ കവറേജ് ലഭിക്കുന്ന പോളിസിയാണ് വാങ്ങുന്നതെന്ന് ഉറപ്പുവരുത്തണം. ചുരുങ്ങിയത് 5 ലക്ഷം രൂപയുടേയെങ്കിലും കവറേജ് നല്‍കുന്ന ആരോഗ്യ പോളിസികളാണ് അഭികാമ്യം.

3.ക്രെഡിറ്റ് സ്‌കോര്‍

അടിയന്തിര സാഹചര്യങ്ങളില്‍ വായ്പ എടുക്കുക എന്നതല്ലാതെ ചിലപ്പോള്‍ നമുക്ക് മുന്നില്‍ മറ്റ് വഴികളൊന്നും തന്നെയുണ്ടാവില്ല. അതിനാലാണ് എപ്പോഴും മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തണമെന്ന് പറയുന്നത്. വേഗത്തില്‍ വായ്പ ലഭിക്കുവാന്‍ ഇതുവഴി സാധിക്കും. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വ്യക്തികള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ നെറ്റ് ബാങ്കിംഗിലൂടെ പ്രീ അപ്രൂവ്ഡ് വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

കോടീശ്വരനാകണോ? ഈ സൂത്രവാക്യമറിയൂ!

4. ലിക്വിഡിറ്റി

അടിയന്തിരമായി പണം ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്ന ചില പദ്ധതികളിലെങ്കിലും നിങ്ങള്‍ നിക്ഷേപം നടത്തേണ്ടി. ഇതുവഴി പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാം. ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള നിക്ഷേപങ്ങളെ നമുക്കാവശ്യമുള്ളപ്പോള്‍ പണമാക്കി മാറ്റുവാന്‍ സാധിക്കും.

5. വായ്പകള്‍

ഉയര്‍ന്ന പലിശ നിരക്കുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങിയവ നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ തകര്‍ക്കും. കൃത്യസമയത്ത് തിരിച്ചടവ് സാധിച്ചില്ലെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതയാകും അതുവഴിയുണ്ടാവുക. ഒരു ബഡ്ജറ്റ് തയ്യാറാക്കി അതുപ്രകാരം ജീവിക്കുന്നതാണ് സാമ്പത്തിക അച്ചടത്തിന് നല്ലത്.

Read more about: finance
English summary

What Are The Financial Decisions One Should Make When Face Financial Uncertainty|അനിശ്ചിത സാഹചര്യങ്ങളില്‍ കൈക്കൊള്ളേണ്ട 5 സാമ്പത്തിക തീരുമാനങ്ങള്‍

What Are The Financial Decisions One Should Make When Face Financial Uncertainty
Story first published: Tuesday, May 18, 2021, 19:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X