ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്!അവ ഏതൊക്കെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണമിടപാടുകളും വായ്പാ സേവനങ്ങളുമൊക്കെ ഇന്ന് വലിയ തോതില്‍ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്. വായ്പാ ഇടപാടുകളുടെ എല്ലാ പ്രക്രിയകളും ഓണ്‍ലൈന്‍ ആയതോടെ നിരവധി തട്ടിപ്പുകളും ഒപ്പം ഉയര്‍ന്നു വരുന്നുണ്ട്. അതിനാല്‍ തന്നെ ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വായ്പ എടുക്കുമ്പോള്‍ ഏറെ ശ്രദ്ധയും മുന്‍കരുതലുകളും ആവശ്യമാണ്.

 
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്!

ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്‌ഫോമുകളിലൂടെ വായ്പ എടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം, എന്തൊക്കെ കാര്യങ്ങള്‍ നിബന്ധമായും ചെയ്യരുത് എന്ന് നമുക്കൊന്ന് നോക്കാം.

95 രൂപ ദിവസവും നിക്ഷേപിക്കാന്‍ തയ്യാറാണോ? എങ്കില്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ നേടാം 14 ലക്ഷം!

വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി വായ്പാ ദാതാവിന്റെ വിശ്വസ്തത പരിശോധിച്ച് ഉറപ്പു വരുത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. വായ്പാ ദാതാവിന് ആര്‍ബിഐയുടെ അംഗീകാരമുണ്ടോ എന്ന് പരിശോധിക്കണം. ഒപ്പം സ്ഥാപനത്തിന്റെ സുരക്ഷാ പോളിസികള്‍, നയ നിബന്ധനകള്‍ തുടങ്ങിയവയെല്ലാം കൃത്യമായി വായിച്ചു മനസ്സിലാക്കിയിരിക്കണം. അതിന് ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുവാന്‍ പാടുള്ളൂ.

വായ്പാ അപേക്ഷ വിലയിരുത്തുമ്പോള്‍ വായ്പാ ദാതാവ് അപേക്ഷകന്റെ വായ്പാ യോഗ്യത പരിശോധിക്കും. അതിനായി അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ ആണ് അവര്‍ മാനദണ്ഡമാക്കുക. അതിനാല്‍ ഉയര്‍ന്ന ക്രെഡിറ്റ്‌സ്‌കോറും മികച്ച വായ്പാ ചരിത്രവുമുള്ള വ്യക്തിയ്ക്ക് എളുപ്പത്തില്‍ ്‌വരാഗ്രഹിക്കുന്ന വായ്പ നേടുവാന്‍ സാധിക്കും.അതിനാല്‍ എപ്പോഴും ക്രെഡിറ്റ് സ്‌കോര്‍ മികച്ച നിലയില്‍ തന്നെ നിലനിര്‍ത്തുവാന്‍ ശ്രമിക്കുക.

ഇന്‍ഷുറന്‍സ് പ്രീമിയം എങ്ങനെ കുറയ്ക്കുമെന്നാണോ ആലോചിക്കുന്നത്? വഴിയുണ്ടല്ലോ, അതും ഒന്നല്ല മൂന്നെണ്ണം!

വായ്പ അപ്ലിക്കേഷന്‍ ഏജന്റുകളായി നടിച്ച് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, വിലാസം. പിന്‍, അക്കൗണ്ട് നമ്പര്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തുന്നവരെ ശ്രദ്ധിയ്ക്കണം. ഇവയില്‍ ചില ഏജന്റുകള്‍ അഡ്വാന്‍സ് തിരിച്ചടവോ രേഖകളുടെ നേരിട്ടുള്ള കൈമാറ്റമോ ആവശ്യപ്പെട്ടേക്കാം. അതിനാല്‍ ഓണ്‍ലൈനായി വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നതില്‍ വായ്പാ അപേക്ഷകര്‍ ജാഗ്രതയുള്ളവരായിരിക്കണം.

മാസം 1,000 രൂപ വീതം ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ നിക്ഷേപിക്കൂ; നേടാം 25 ലക്ഷം രൂപയിലേറെ!

പണത്തിനായി അത്യാവശ്യം വരുന്ന പല സന്ദര്‍ഭങ്ങളും നമുക്ക് ജീവിതത്തില്‍ ഉണ്ടായേക്കാം. എന്നാല്‍ ഒരേ സമയം പല വായ്പാ ദാതാക്കളുടെ അടുത്ത് വായ്പാ അപേക്ഷയുമായി ചെല്ലരുത്. ഓരോ തവണയും നിങ്ങള്‍ വായ്പായ്ക്കായി അപേക്ഷിക്കുമ്പോള്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നുണ്ട്. ഭാവിയില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കുവാനുള്ള അര്‍ഹത ഇല്ലാതാകുവാന്‍ അതുവഴി കാരണമായേക്കാം.

മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!

നിലവിലെ പോലുള്ള സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തില്‍ പണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുവാനുള്ള ആസ്തിയാണ് വ്യക്തിഗത വായ്പകള്‍ പോലുള്ള സാമ്പത്തീക ആയുധങ്ങള്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഇവയുടെ ലഭ്യത ഏറെ എളുപ്പമാവുകയും ചെയ്തിരിക്കുന്നു. ഭാവിയിലെ സാമ്പത്തിക സാഹചര്യം കൂടി പരിഗണിച്ച് ശ്രദ്ധയോടെ ഇത്തരം വായ്പകള്‍ തെരഞ്ഞെടുക്കാം.

Read more about: loan
English summary

What Are The Things One Should Avoid when applying for a loan on digital platforms|ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്!അവ എന്തൊക്കെ

What Are The Things One Should Avoid when applying for a loan on digital platforms
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X