കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് ബിൽ അടച്ചില്ലെങ്കിൽ നിങ്ങൾക്ക് നേരിടേണ്ടി വരുന്നത് എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് കാർഡുകൾ നിലവിൽ ഏറ്റവും സൗകര്യപ്രദമായ സാമ്പത്തിക ഉൽ‌പ്പന്നങ്ങളിലൊന്നാണ്. കൈയിൽ പെട്ടെന്ന് കാശെടുക്കാൻ ഇല്ലെങ്കിലും നിങ്ങളുടെ ക്രെഡിറ്റ് പരിധി അനുസരിച്ച് നിങ്ങൾക്ക് സാധനങ്ങളോ സേവനങ്ങളോ വാങ്ങാം. എന്നാൽ, പല ഉപയോക്താക്കൾക്കും അവരുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാൻ കഴിയാറില്ല. പിഴ ഒഴിവാക്കാൻ നിശ്ചിത തീയതിയിൽ നിങ്ങളുടെ ബിൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കണം. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ വൈകിയാൽ സംഭവിക്കുന്നത് എന്തെല്ലാം?

ലേറ്റ് ഫീസ്
 

ലേറ്റ് ഫീസ്

നിങ്ങൾ കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് ബിൽ അടച്ചില്ലെങ്കിൽ എന്തുസംഭവിക്കുമെന്ന് നോക്കാം. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പേയ്മെന്റ് കാലതാമസം വരുത്തുകയാണെങ്കിൽ, നിങ്ങളിൽ നിന്ന് ലേറ്റ് ഫീ നിരക്ക് ഈടാക്കും. നിങ്ങളുടെ അടുത്ത ബില്ലിംഗ് പ്രസ്‌താവനയിൽ വൈകിയതോ നഷ്‌ടമായതോ ആയ പേയ്‌മെന്റുകൾക്കുള്ള ഫീസും ഉൾപ്പെടും. ഈടാക്കുന്ന നിങ്ങളുടെ ലേറ്റ് ഫീസ് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലേറ്റ് ഫീസ് നയത്തെ ആശ്രയിച്ചിരിക്കും. അല്ലെങ്കിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ആദ്യമായി സംഭവിച്ചതാണോ എന്നതിനെ ആശ്രയിച്ചിരിക്കും.

പലിശ നിരക്കിൽ വർദ്ധനവ്

പലിശ നിരക്കിൽ വർദ്ധനവ്

കൂടാതെ, നിങ്ങളുടെ പേയ്‌മെന്റ് അടയ്‌ക്കേണ്ട 60 ദിവസം കഴിഞ്ഞാൽ നിങ്ങളുടെ പലിശനിരക്കും വർദ്ധിക്കും. നിങ്ങളുടെ പിഴ കൂടാടെ പലിശ നിരക്കും ഉയരും, ഇത് നിങ്ങളുടെ ക്രെഡിറ്റ് കാർഡിലെ ഏറ്റവും ഉയർന്ന പലിശനിരക്കായിരിക്കും. കൂടാതെ, നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ നിബന്ധനകൾ അനുസരിച്ച്, പെനാൽറ്റി നിരക്ക് പ്രാബല്യത്തിൽ വന്നതിനുശേഷം നിങ്ങൾ നടത്തുന്ന വാങ്ങലുകൾക്ക് ഉയർന്ന നിരക്ക് നൽകേണ്ടി വരും.

ക്രെഡിറ്റ് റിപ്പോർട്ട്

ക്രെഡിറ്റ് റിപ്പോർട്ട്

ലേറ്റ് പേയ്‌മെന്റ് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിനെയും ബാധിക്കും. നിങ്ങളുടെ പേയ്‌മെന്റ് 30 ദിവസത്തിൽ കൂടുതൽ വൈകിയാൽ, ക്രെഡിറ്റ് റിപ്പോർട്ടിനെ ദോഷകരമായി ബാധിക്കും.

ഇക്കാര്യങ്ങൾ മറന്നാൽ ബാങ്ക് പണി തരും, ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

ക്രെഡിറ്റ് സ്കോർ

ക്രെഡിറ്റ് സ്കോർ

വൈകിയ പേയ്‌മെന്റ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ഭാവിയിൽ വായ്പ എടുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും. പേയ്‌മെന്റിന് ശേഷം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ കുറയും. പണം തിരിച്ചടയ്ക്കാതെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയില്ല. കുടിശ്ശികകൾ പലിശയ്ക്കും പിഴ പലിശയ്ക്കും കാരണമാകും. അധിക നിരക്കുകളും മറ്റും ഒറ്റയടിക്ക് തിരിച്ചടയ്ക്കുന്നതാണ് നല്ലത്.

ക്രെഡിറ്റ് കാർഡ് കുടിശ്ശിക, മൊറട്ടോറിയത്തിന് അപേക്ഷിച്ചിട്ടില്ലെങ്കിലും ബാങ്കുകൾ ക്യാഷ്ബാക്ക് തരും

റിവാർഡ് പോയിന്റ് നഷ്ടപ്പെടും

റിവാർഡ് പോയിന്റ് നഷ്ടപ്പെടും

വൈകി പണമടച്ചാൽ നിങ്ങൾക്ക് ചില റിവാർഡ് പോയിന്റുകൾ നഷ്‌ടപ്പെടും. നിങ്ങളുടെ തിരിച്ചടവ് 180 ദിവസം വൈകിയാൽ, കാർഡ് നൽകുന്നയാൾ നിങ്ങളുടെ അക്കൗണ്ട് ചാർജ് ഓഫ് ചെയ്യുകയും എഴുതിത്തള്ളുകയും ചെയ്യും. ഇത് 7 വർഷത്തോളം നിലനിൽക്കുകയും ചാർജ് ഓഫ് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ തുടരുകയും ചെയ്യും.

English summary

What do you face if you do not pay your credit card bill on time? | കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് ബിൽ അടച്ചില്ലെങ്കിൽ നിങ്ങൾക്ക് നേരിടേണ്ടി വരുന്നത് എന്തെല്ലാം?

Many users are not able to pay their credit card bills on time. Read in malaylam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X