വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാല്‍ വായ്പയ്ക്ക് എന്ത് സംഭവിക്കും? തുടര്‍ന്നുള്ള തിരിച്ചടവ് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടുംബനാഥന് ആകസ്മിക മരണം സംഭവിച്ചാല്‍ അയാളുടെ പേരില്‍ ബാക്കി കിടക്കുന്ന കടങ്ങള്‍ക്കും വായ്പകള്‍ക്കും എന്ത് സംഭവിക്കുമെന്ന് ആശയക്കുഴപ്പമുള്ള പല കുടുംബങ്ങളുണ്ട്. ഇവ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ പലര്‍ക്കും ആശങ്കകളും ആശയക്കുഴപ്പവുമാണ്. കളക്ഷന്‍ ഏജന്റുകളുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കുവാന്‍ ശ്രമിക്കുക എന്നതാവും കുടുംബക്കാരുടെ മനസ്സില്‍ ആദ്യം വരുന്ന കാര്യം.

 

വായ്പ തിരിച്ചടവ് ഉറപ്പാക്കുന്നത് പല രീതിയില്‍

വായ്പ തിരിച്ചടവ് ഉറപ്പാക്കുന്നത് പല രീതിയില്‍

ഓരോ തരത്തിലുള്ള വായ്പയ്ക്കും അനുസൃതമായി ഓരോ രീതിയിലാണ് വായ്പാ ദാതാക്കള്‍ കുടിശ്ശിക തുക പിരിച്ചെടുക്കുക. ഭവന വായ്പ പോലുള്ള വായ്പകളുടെ കാര്യത്തില്‍ തുക വീണ്ടെടുക്കുന്നതില്‍ കുടുംബത്തെ സഹായിക്കുന്നതിന് ബാങ്കുകള്‍ക്ക് നിബന്ധനകളുണ്ട്. എന്നാല്‍ വ്യക്തിഗത വായ്പകള്‍ പോലുള്ളവയുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ വായ്പാ ദാതാവിന് അത്തരത്തിലുള്ള നിയമ നിബന്ധനകളൊന്നും തന്നെയില്ല.

വായ്പാ കുടിശ്ശിക തിരിച്ചടവ് എങ്ങനെ?

വായ്പാ കുടിശ്ശിക തിരിച്ചടവ് എങ്ങനെ?

വായ്പ എടുക്കുന്നതിനായി നല്‍കിയിരിക്കുന്ന ഈടുകള്‍ വില്‍പ്പനത്തിയോ, വായ്പയ്ക്കായി ജാമ്യം നിന്നിട്ടുള്ള വ്യക്തിയോ, വായ്പയുടെ സഹ അപേക്ഷകനോ വായ്പാ പങ്കാളിയോ ഉണ്ടെങ്കില്‍ അവരെയോ ആണ് വായ്പാ കുടിശ്ശിക തിരിച്ചടവിനായി ബാങ്കുകള്‍ ആശ്രയിക്കാറ്. വായ്പ എടുത്തിരിക്കുന്ന വ്യക്തിയുടെ മരണത്താല്‍ തിരിച്ചടവ് മുടങ്ങിപ്പോയ വായ്പാ കുടിശ്ശിക തുക ബാങ്കുകള്‍ എങ്ങനെയാണ് ഈടാക്കുന്നത് എന്ന് നോക്കാം.

ഭവന വായ്പ

ഭവന വായ്പ

ഭവന വായ്പ എന്നത് ഒരു ദീര്‍ഘകാല ഉത്്പന്നമാണ്. അതിനാല്‍ തന്നെ വായ്പ എടുത്തിരിക്കുന്ന വ്യക്തിയുടെ മരണം വായ്പാ തിരിച്ചടവിനെ ബാധിക്കാത്ത രീതിയിലാണ് ബാങ്കുകള്‍ അവ ക്രമീകരിച്ചിരിക്കുന്നത്. വായ്പ എടുക്കുമ്പോള്‍ ഒരു സഹ വായ്പാ അപേക്ഷകന്‍ കൂടിയുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തും. കൂടാതെ വായ്പ എടുക്കുന്ന വ്യക്തിയ്ക്ക് മതിയായ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി കവറേജ് ഇല്ല എങ്കില്‍ മിക്ക ബാങ്കുകളും ഭവന വായ്പാ അപേക്ഷ നിരസിക്കുകയാണ് ചെയ്യുക.

വായ്പാ പങ്കാളികളില്‍ ഒരാള്‍ മരണപ്പെട്ടാല്‍

വായ്പാ പങ്കാളികളില്‍ ഒരാള്‍ മരണപ്പെട്ടാല്‍

വായ്പാ പങ്കാളികളില്‍ ഒരാള്‍ മരണപ്പെട്ടാല്‍ വായ്പാ തിരിച്ചടവിനുള്ള ഉത്തരവാദിത്വം മറ്റേ വ്യക്തിയ്ക്കായിരിക്കും. ജീവിച്ചിരിക്കുന്ന വായ്പാ പങ്കാളി വായ്പാ തുടര്‍ന്നും തിരിച്ചടയ്‌ക്കേണ്ടതുണ്ട്. വായ്പാ പങ്കാളി മരണപ്പെട്ടു എന്ന വിവരം അയാള്‍ ബാങ്കിനെ അറിയിക്കണം. മരണപ്പെട്ട വ്യക്തിയെ വായ്പയില്‍ നിന്ന് ബാങ്ക് നീക്കം ചെയ്യും. മരണപ്പെട്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുമായാണ് തിരിച്ചടവ് ബന്ധിപ്പിച്ചിട്ടുള്ളത് എങ്കില്‍ അതും ബാങ്ക് മാറ്റി ക്രമീകരിക്കും.

ഇന്‍ഷുറന്‍സ് ക്ലെയിം

ഇന്‍ഷുറന്‍സ് ക്ലെയിം

ഇന്‍ഷുറന്‍സ് പോളിസി വാങ്ങിച്ചിട്ടുണ്ടെങ്കില്‍ വായ്പാ പങ്കാളിയ്ക്ക് അത് ക്ലെയിം ചെയ്യാം. തുക തീര്‍പ്പാക്കിക്കഴിഞ്ഞാല്‍ അതിന് ശേഷം ബാക്കി വരുന്ന തുക മാത്രം തിരിച്ചടച്ചാല്‍ മതിയാകും. ക്ലെയിം തുക വായ്പാ കുടിശ്ശികയേക്കാള്‍ ഉയര്‍ന്നതാണെങ്കില്‍ അധിക തുക നോമിനിയ്ക്ക് ലഭിക്കും. വായ്പ വാങ്ങിയ വ്യക്തിയ്ക്ക് വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെങ്കില്‍ നോമിനിയ്ക്ക് അത് ക്ലെയിം ചെയ്യാവുന്നതും ആ തുക ഉപയോഗിച്ച് വായ്പാ കുടിശ്ശിക തീര്‍പ്പാക്കാവുന്നതുമാണ്.

വായ്പാ പങ്കാളികള്‍ ഇല്ലാ എങ്കില്‍

വായ്പാ പങ്കാളികള്‍ ഇല്ലാ എങ്കില്‍

ഇനി വായ്പാ പങ്കാളികള്‍ ഇല്ലാ എങ്കില്‍ വായ്പാ ദാതാവ് ലൈഫ് ഇന്‍ഷുറന്‍സ് മുഖേനയുള്ള തിരിച്ചടവ് സാധ്യതയാണ് ആദ്യം പരിഗണിക്കുക. ഇന്‍ഷുറന്‍സ് തുക വായ്പാ കുടിശ്ശിക തീര്‍ക്കുവാന്‍ പര്യാപ്തമല്ലയെങ്കില്‍ വായ്പ എടുത്തിരിക്കുന്ന വ്യക്തിയുടെ നിയമ പരമായ പിന്തുടര്‍ച്ചാവകാശികള്‍ക്ക് വായ്പാ തിരിച്ചടവിനായി ചില ബദല്‍ സാധ്യതകള്‍ ബാങ്ക് മുന്നോട്ടുവയ്ക്കും.

കുടുംബാംഗങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കാം

കുടുംബാംഗങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കാം

ആദ്യത്തെത് ഏതെങ്കിലും പണം സ്വരൂപിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കുവാന്‍ സാധിക്കുമോ എന്നതാണ്. മരണപ്പെട്ട വ്യക്തിയുടെ നിയമപരമായ പിന്തുടര്‍ച്ചാ അവകാശികള്‍ ആരെങ്കിലും ഉദാഹരണത്തിന് മരിച്ച വ്യക്തിയുടെ മകന്‍ വായ്പാ ഇഎംഐ തുക തിരിച്ചടവിന് തയ്യാറാവുകയാണെങ്കില്‍ ബാങ്ക് അയാളുടെ വായ്പാ മൂല്യം പരിശോധിച്ചതിന് ശേഷം തൃപ്തികരമാണെങ്കില്‍ വായ്പാ പങ്കാളിയായി ചേര്‍ക്കും.

വസ്തുവിന്റെ വില്‍പ്പന നടത്തി വായ്പാ തുക ഈടാക്കും

വസ്തുവിന്റെ വില്‍പ്പന നടത്തി വായ്പാ തുക ഈടാക്കും

ഇനി കുടുംബാംഗങ്ങള്‍ക്ക് വായ്പാ തിരിച്ചടവ് സാധിക്കാതിരിക്കുകയും മരണപ്പെട്ട വ്യക്തിയുടെ അവകാശികളെ ആരെയും വായ്പാ പങ്കാളികളായി ചേര്‍ക്കുവാനും സാധിക്കാത്ത സാഹചര്യത്തില്‍ വായ്പാ ദാതാവിന് സര്‍ഫാസി നിയമ പ്രകാരം വീടിന്റെ കൈവശാവകാശം സ്വന്തമാക്കാം. പിന്നീട് ലേലത്തിലൂടെ വസ്തുവിന്റെ വില്‍പ്പന നടത്തി വായ്പാ തുക ഈടാക്കുകയും ചെയ്യാം. കെവൈസി, പണ വായ്പാ നിബന്ധനകള്‍ എന്നിവ നിലനില്‍ക്കുന്നതിനാല്‍ വായ്പ എടുത്ത വ്യക്തിയ്ക്ക് പകരമായി മറ്റൊരു വ്യക്തിയെയും വായ്പ തിരിച്ചടയ്ക്കുവാന്‍ ബാങ്ക് അനുവദിക്കാറില്ല.

വ്യക്തിഗത വായ്പ / ക്രെഡിറ്റ് കാര്‍ഡ്

വ്യക്തിഗത വായ്പ / ക്രെഡിറ്റ് കാര്‍ഡ്

വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും ഈടില്ലാത്ത വായ്പകളാണ്. വായ്പ എടുത്തിരിക്കുന്ന വ്യക്തിയോ, കാര്‍ഡ് ഉടമയോ മരണപ്പെട്ടാല്‍ ബാങ്കുകള്‍ അവ എഴുതിത്തള്ളുകയാണ് ചെയ്യുക. അത്തരം വായ്പകളില്‍ മരണപ്പെട്ട വ്യക്തിയുടെ നിയമപരമായ പിന്തുടര്‍ച്ചാവകാശിയില്‍ നിന്നും ഊ വായ്പാ കുടിശ്ശികള്‍ ഈടാക്കുവാനുള്ള വ്യവസ്ഥകളൊന്നും തന്നെയില്ല.

ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെങ്കില്‍ മാത്രം വായ്പ

ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെങ്കില്‍ മാത്രം വായ്പ

മിക്ക ബാങ്കുകളും , കാര്‍ഡ് ദാതാക്കളും വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയുടെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടോയെന്ന് പരിശോധിക്കാറുണ്ട്. വ്യക്തി മരണപ്പെട്ടാല്‍ ബാങ്കുകള്‍ ക്ലെയിം ഉന്നയിക്കും. ചില സാഹചര്യങ്ങളില്‍ മരണപ്പെട്ട വ്യക്തിയോടുള്ള സ്‌നേഹവും കടപ്പാടും കാരണം കുടുംബാംഗങ്ങള്‍ വ്യക്തിഗത വായ്പാ തിരിച്ചടയ്ക്കുവാന്‍ തയ്യാറാകാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ എല്ലാ അധിക ചാര്‍ജുകളും പിഴയുണ്ടെങ്കില്‍ അവയും ബാങ്കുകള്‍ ഒഴിവാക്കി നല്‍കും.

വാഹന വായ്പ

വാഹന വായ്പ

വാഹന വായ്പയെടുക്കുമ്പോള്‍ നമ്മുടെ വാഹനം വായ്പാദാതാവിന്റെ പക്കല്‍ പണയം നല്‍കുകയാണ് നാം ചെയ്യുന്നത്. വായ്പ എടുത്ത വ്യക്തിയുടെ മരണശേഷം ബാങ്കുകള്‍ വായ്പാ തിരിച്ചടവിനായി കുടുംബത്തെ സമീപിക്കും. വായ്പാ തിരിച്ചടവിനുള്ള സ്ഥിതിയിലല്ല കുടുംബം എങ്കില്‍ വാഹനത്തിന്റെ കൈവശാവകാശം ബാങ്ക് നേടുകയും അത് ലേലത്തില്‍ വില്‍പ്പന നടത്തി വായ്പാ തുക ഈടാക്കുകയും ചെയ്യും.

വിദ്യാഭ്യാസ വായ്പ

വിദ്യാഭ്യാസ വായ്പ

ജാമ്യക്കാരനില്ലാതെ മിക്ക ബാങ്കുകളും വിദ്യാഭ്യാസ വായ്പകള്‍ അനുവദിച്ചു നല്‍കാറില്ല. വായ്പാ തുക ഒരു നിശ്ചിത തുകയ്ക്ക് മുകളിലാണെങ്കില്‍ മാതാപിതാക്കളോ വിദ്യാര്‍ഥിയോ വായപയ്ക്ക് നിര്‍ബന്ധമായും ഈട് നല്‍കേണ്ടതുണ്ട്. വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാല്‍ ജാമ്യം നിന്ന വ്യക്തിയ്ക്കാണ് വായ്പാ തിരിച്ചടവിനുള്ള ബാധ്യത. ജാമ്യം നിന്ന വ്യക്തിയ്ക്ക് വായ്പാ തിരിച്ചടവ് സാധ്യമല്ല എങ്കില്‍ ഈടായി നല്‍കിയിരിക്കുന്ന വസ്തു ലേലത്തില്‍ വില്‍പ്പന നടത്തി ബാങ്ക് വായ്പാ തുക ഈടാക്കും.

Read more about: loan
English summary

What happens to the loan if the borrower dies? How to repay the remaining amount|വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാല്‍ വായ്പയ്ക്ക് എന്ത് സംഭവിക്കും? തുടര്‍ന്നുള്ള തിരിച്ചടവ് എങ്ങനെ?

What happens to the loan if the borrower dies? How to repay the remaining amount
Story first published: Thursday, June 3, 2021, 11:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X