തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചോ? എങ്ങനെ നിങ്ങളുടെ പണം തിരികെ നേടാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ ബാങ്കിംഗിന്റെ ഈ കാലത്ത് പണ കൈമാറ്റങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സാധ്യമാകും. എന്നാല്‍ പണ കൈമാറ്റത്തിലെ ഈ വേഗത തന്നെ പണം കൈമാറ്റം ചെയ്യപ്പെടുന്ന സമയത്ത് സംഭവിക്കാവുന്ന പിഴവുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്. ഒരു തവണയെങ്കിലും തെറ്റായ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തുപോകാത്തവരായി നമ്മളില്‍ ആരും തന്നെയുണ്ടാവില്ല എന്നതല്ലേ വാസ്തവം. ചിലപ്പോള്‍ ഇതേ കാര്യം ബാങ്കിംഗ് തട്ടിപ്പുകളിലും സംഭവിക്കാം.

 

Also Read : ഈ നിക്ഷേപങ്ങളില്‍ നിന്നും നിങ്ങള്‍ ലാഭം പ്രതിക്ഷിക്കരുത്!

പണം കൈമാറ്റം എളുപ്പത്തില്‍

പണം കൈമാറ്റം എളുപ്പത്തില്‍

യുപിഐ, നെറ്റ് ബാങ്കിംഗ്, മൊബൈല്‍ വാലറ്റ് തുടങ്ങിയ ഡിജിറ്റില്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകളും സേവനങ്ങളും ബാങ്കിംഗ് ഇടപാടുകളെ സംബന്ധിച്ചുള്ള പ്രയാസങ്ങള്‍ വലിയൊരളവ് വരെ ഇല്ലാതാക്കിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ബാങ്കില്‍ നേരിട്ട് ചെല്ലാതെ തന്നെ പണം കൈമാറ്റം ചെയ്യുവാന്‍ നമുക്ക് സാധിക്കും. കയ്യില്‍ ഒരു സ്മാര്‍ട് ഫോണും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ ഇക്കാര്യം ഏറെ എളുപ്പത്തില്‍ സാധ്യമാണ്.

Also Read : 29 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 4 ലക്ഷം രൂപ; എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയാമോ?

തെറ്റായ അക്കൗണ്ടുകളിലേക്ക് പണം അയച്ചാല്‍

തെറ്റായ അക്കൗണ്ടുകളിലേക്ക് പണം അയച്ചാല്‍

എങ്കിലും പലപ്പോഴും തെറ്റായ അക്കൗണ്ടുകളിലേക്ക് ഇതുവഴി പണം അയച്ചു പോകുന്നതും സംഭവിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ സംഭവിച്ചാലും പരിഭ്രമിക്കാനൊന്നുമില്ല. നഷ്ടപ്പെട്ട തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ തിരികെ ലഭിക്കും. പണം മറ്റൊരാള്‍ക്ക് അയക്കുന്ന സമയത്ത് പിഴവ് സംഭവിച്ച് മറ്റാരുടെയെങ്കിലും അക്കൗണ്ടിലേക്ക് പണം പോവുകയാണെങ്കില്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത്? എങ്ങനെയാണ് ഈ തുക നമുക്ക് തിരിച്ചു നേടാന്‍ സാധിക്കുക? ഇക്കാര്യങ്ങളൊക്കെ നമുക്കൊന്ന് പരിശോധിക്കാം.

Also Read : സ്ഥിര നിക്ഷേപത്തിലെ പുതിയ നിയമങ്ങള്‍; ഇതറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം

തുക തിരികെ ലഭിക്കുമോ?

തുക തിരികെ ലഭിക്കുമോ?

സാങ്കേതിക വിദ്യയുടെ വളര്‍ച്ച ബാങ്കിംഗ് ഇടപാടുകളെയും എളുപ്പമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതോടൊപ്പം തന്നെ പുതിയ ചില പ്രയാസങ്ങള്‍ ഇടലെടുക്കുകയും ചെയ്തു. ഉദാഹരണത്തിന് അബദ്ധത്തില്‍ മറ്റേതെങ്കിലും തെറ്റായ ഒരാളുടെ അക്കൗണ്ടിലേക്ക് നിങ്ങള്‍ പണം കൈമാറ്റം ചെയ്തു എന്നിരിക്കട്ടെ. എങ്ങനെയാണ് ആ തുക തിരികെ ലഭിക്കുക? ഇങ്ങനെ ഒരു പിഴവ് ജീവിതത്തില്‍ ഒരു തവണയെങ്കിലും സംഭവിച്ചിട്ടില്ലാത്ത വ്യക്തികള്‍ ഉണ്ടാവില്ല. ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാല്‍ തുക നഷ്ടപ്പെട്ടു എന്ന് കരുതി വിഷമിക്കേണ്ട ആവശ്യമില്ല. ഈ തുക നിങ്ങള്‍ക്ക് തിരികെ ലഭിക്കും.

Also Read : സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കണോ? മികച്ച പലിശ നിരക്കുകള്‍ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

നിങ്ങളുടെ ബാങ്കിനെ അറിയിക്കുക

നിങ്ങളുടെ ബാങ്കിനെ അറിയിക്കുക

തെറ്റായ അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്തിരിക്കുന്നത് എന്ന് മനസ്സിലായാല്‍ ഉടനെ തന്നെ ഇത് നിങ്ങളുടെ ബാങ്കിനെ അറിയിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ച് സംഭവിച്ച കാര്യങ്ങളെല്ലാം കൃത്യമായി ബാങ്കില്‍ അറിയിക്കുക. ഇടപാടിനെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ബാങ്ക് നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.

Also Read : 2 രൂപയുടെ പഴയ കോയിന്‍ കയ്യിലുണ്ടോ? നേടാം 5 ലക്ഷം രൂപ വരെ!

വിവരങ്ങള്‍ കൃത്യമായി നല്‍കുക

വിവരങ്ങള്‍ കൃത്യമായി നല്‍കുക

ഇനി ഇമെയില്‍ വഴി ഇടപാട് വിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ ബാങ്ക് ആവശ്യപ്പെടുകയാണെങ്കില്‍ എല്ലാ വിവരങ്ങളും ശ്രദ്ധയോടെ നല്‍കിക്കൊണ്ട് ഇമെയില്‍ ചെയ്യാവുന്നതാണ്. ഇടപാട് നടന്ന തീയ്യതി, സമയം, നിങ്ങളുടെ അക്കൗണ്ട് നമ്പര്‍, തെറ്റായി നിങ്ങള്‍ പണം അയച്ചിരിക്കുന്ന അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി നല്‍കിയിരിക്കണം എന്നതാണ് പരാതി സമര്‍പ്പിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിയ്‌ക്കേണ്ട കാര്യം.

Also Read: 76 രൂപ ദിവസവും മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? എങ്കില്‍ ഈ എല്‍ഐസി പദ്ധതിയിലൂടെ ഉറപ്പായും നേടാം 10.33 ലക്ഷം!

തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ എത്തും

തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ എത്തും

നിങ്ങള്‍ പണം അയച്ചിരിക്കുന്ന അക്കൗണ്ട് നമ്പര്‍ തെറ്റായ അക്കൗണ്ട് നമ്പര്‍ ആണെങ്കില്‍ നിങ്ങളുടെ പണം സ്വയമേവ തന്നെ നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ എത്തുന്നതാണ്. പണം അയക്കുന്ന സമയത്ത് നിങ്ങള്‍ നല്‍കിയിരിക്കുന്ന ഐഎഫ്എസ്‌സി കോഡില്‍ പിഴവ് സംഭവിച്ചാലും ഇതേ രീതിയില്‍ തന്നെ പണം അക്കൗണ്ടിലേക്ക് തിരികെ എത്തും.

Also Read : ഭവന വായ്പാ കുടിശ്ശിക കൈമാറ്റത്തിന് തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

നിങ്ങളുടെ ബാങ്കിന്റെ തന്നെ ഏതെങ്കിലും ശാഖയിലേക്കാണ് അയച്ചിരിക്കുന്നത് എങ്കില്‍

നിങ്ങളുടെ ബാങ്കിന്റെ തന്നെ ഏതെങ്കിലും ശാഖയിലേക്കാണ് അയച്ചിരിക്കുന്നത് എങ്കില്‍

ഇനി അങ്ങനെ പണം തിരികെ വന്നില്ല എങ്കില്‍ നിങ്ങളുടെ ബാങ്ക് ശാഖാ മാനേജറുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. ഏത് ബാങ്കിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് മനസ്സിലാക്കാം. നിങ്ങളുടെ ബാങ്കിന്റെ തന്നെ ഏതെങ്കിലും ശാഖയിലേക്കാണ് തെറ്റായി നിങ്ങള്‍ പണം അയച്ചിരിക്കുന്നത് എങ്കില്‍ ആ തുക തിരികെ ലഭിക്കുവാന്‍ താരതമ്യേന എളുപ്പമായിരിക്കും.

Also Read : പാനും ആധാറും ബന്ധിപ്പിച്ചില്ല എങ്കില്‍ ഇനി ഓഹരിയിലും നിക്ഷേപിക്കാന്‍ സാധ്യമല്ല

മറ്റേതെങ്കിലും ബാങ്കിന്റെ അക്കൗണ്ടില്‍

മറ്റേതെങ്കിലും ബാങ്കിന്റെ അക്കൗണ്ടില്‍

ഇനി തെറ്റായി പണം അയച്ചിരിക്കുന്നത് മറ്റേതെങ്കിലും ഒരു ബാങ്കിന്റെ അക്കൗണ്ടിലേക്കാണെന്നിരിക്കട്ടെ. എങ്കില്‍ ആ തുക നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നതിനായി കുറച്ചധികം സമയം എടുക്കുന്നതാണ്. ഇത്തരം സംഭവങ്ങളില്‍ പണം തിരികെ ക്രെഡിറ്റ് ചെയ്യുന്നതിനായി ബാങ്കുകള്‍ക്ക് പലപ്പോഴും രണ്ട് മാസങ്ങള്‍ വരെ സമയം ആവശ്യമായി വരാറുണ്ട്. ഏത് നഗരത്തിലെ ഏത് ബാങ്ക് ശാഖയിലേക്കാണ് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത് എന്നത് നിങ്ങളുടെ ബാങ്ക് ശാഖയില്‍ നിന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാം.

Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!

ആ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് പണം തിരികെ ലഭ്യമാക്കുവാനും നിങ്ങള്‍ക്ക് ശ്രമിക്കാവുന്നതാണ്. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരുടെ അക്കൗണ്ടിലേക്കാണോ പണം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത് അയാളുമായി ബാങ്ക് സംസാരിക്കുകയും തെറ്റായി കൈമാറിയിരിക്കുന്ന ആ തുക തിരികെ ക്രെഡിറ്റ് ചെയ്യുന്നതായി അയാളുടെ അനുമതി വാങ്ങിക്കുകയുമാണ് ചെയ്യുക.

നിയമ പരമായി നീങ്ങുക

നിയമ പരമായി നീങ്ങുക

പണം തിരികെ ലഭിക്കുവാനുള്ള മറ്റൊരു വഴി നിയമ പരമായി നീങ്ങുക എന്നുള്ളതാണ്. നിങ്ങള്‍ തെറ്റായി പണം അയച്ചിരിക്കുന്ന അക്കൗണ്ട് ഉടമ പണം തിരികെ നല്‍കുവാന്‍ വിസമ്മതിച്ചാല്‍ പ്രസ്തുത വ്യക്തിയ്‌ക്കെതിരെ നിങ്ങള്‍ക്ക് കോടതിയില്‍ പരാതി നല്‍കാം. പണം തിരികെ ലഭിച്ചില്ല എങ്കില്‍ റിസര്‍വ് ബാങ്കിന്റെ നിയമങ്ങള്‍ പ്രകാരം ഈ അവകാശം ഓരോ ബാങ്ക് ഉപയോക്താവിനും ഉണ്ട്.

Also Read : ദിവസം 200 രൂപ നിക്ഷേപിക്കുന്നതിലൂടെ 28 ലക്ഷം രൂപ നേടാം; ഈ എല്‍ഐസി പോളിസിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ!

ഉത്തരവാദിത്വം നമ്മുടേത്

ഉത്തരവാദിത്വം നമ്മുടേത്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ബെനഫിഷ്യറി അക്കൗണ്ട് വിവരങ്ങള്‍ പിഴവില്ലാതെ നല്‍കേണ്ടത് ലിങ്കറുടെ ഉത്തരവാദിത്വമാണ്. ലിങ്കര്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ വരുത്തിയാല്‍ ബാങ്കിന് അതിന്മേല്‍ ഉത്തരവാദിത്വമൊന്നുമുണ്ടാവുകയില്ല. ഇപ്പോള്‍ നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയയ്ക്കുമ്പോള്‍ അതിന്റെ വിവരങ്ങള്‍ നമുക്ക് എസ്എംഎസ് സന്ദേശമായി ലഭിക്കും. തെറ്റായ പണ കൈമാറ്റങ്ങളെക്കുറിച്ച് പരാതി ലഭിക്കുകയാണെങ്കില്‍ എത്രയും വേഗത്തില്‍ തന്നെ നടപടികള്‍ കൈക്കൊള്ളണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശവുമുണ്ട്.

Read more about: banking
English summary

what If you accidentally transferred your money to another account, will you get that money back? | തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചോ? എങ്ങനെ നിങ്ങളുടെ പണം തിരികെ നേടാം?

what If you accidentally transferred your money to another account, will you get that money back?
Story first published: Thursday, September 9, 2021, 10:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X