ജിഎസ്ടി നിയമ പ്രകാരം എന്താണ് 'താങ്ങാനാകുന്ന പാര്‍പ്പിടം?'

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2015 ജൂണ്‍ മാസത്തിലാണ് രാജ്യത്തെ സാധാരണക്കാരായ മധ്യവര്‍ഗക്കാര്‍ക്ക് വേണ്ടി, സ്വന്തമായ ഒരു വീട് എന്ന അവരുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീം അഥവാ താങ്ങാനാവുന്ന പാര്‍പ്പിട പദ്ധതി ആരംഭിച്ചത്.

 
ജിഎസ്ടി നിയമ പ്രകാരം എന്താണ് 'താങ്ങാനാകുന്ന പാര്‍പ്പിടം?'

സാധാരണ വീടുകളെക്കാള്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് യൂണിറ്റുകള്‍ക്ക് കുറഞ്ഞ ചരക്ക് സേവന നികുതി (ജിഎസ്ടി) മാത്രമേ ഈടാക്കുകയുള്ളൂ. വീട് വാങ്ങുന്ന സമയത്ത് ഇടത്തരക്കാരായ സാധാരണക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. രാജ്യത്ത് ഏതൊരു വ്യക്തിയും വീട് വാങ്ങിക്കുമ്പോള്‍ അതിന്റെ വിലയ്ക്ക് അനുസൃതമായ ജിഎസ്ടിയും അടയ്‌ക്കേണ്ടതുണ്ട്. അതിനാല്‍ എന്താണ് അഫോര്‍ഡബിള്‍ ഹൗസിംഗ് എന്നും ജിഎസ്ടിയില്‍ അതെങ്ങനെയാണ് നിര്‍ണയിച്ചിരിക്കുന്നതെന്നും അറിയണ്ടേ?

എന്താണ് ഡെഫ് അക്കൗണ്ട്? പ്രവര്‍ത്തനയോഗ്യമല്ലാതായ അക്കൗണ്ടിലെ ബാലന്‍സ് തുക എങ്ങനെ തിരിച്ചെടുക്കാം?

അഫോര്‍ഡബിള്‍ ഹൗസിംഗ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന കാര്യം കുറഞ്ഞ ജിഎസ്ടി അടവ് എന്നത് തന്നെയാണ്. രാജ്യത്തെ മെട്രോ പൊളിറ്റന്‍ നഗരങ്ങളായ ഡല്‍ഹി എന്‍സിആര്‍, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ഒരു വീടിന്റെ വില 45 ലക്ഷമോ അതില്‍ താഴെയോ, കാര്‍പ്പറ്റ് ഏരിയ 60 സ്‌ക്വയര്‍ഫീറ്റ് മീറ്ററില്‍ താഴെയുമാണെങ്കില്‍ ആ വീട് അഫോര്‍ഡബിള്‍ ഹൗസ് എന്ന ഗണത്തിലാണ് ഉള്‍പ്പെടുക. രാജ്യത്തെ എല്ലാ മെട്രോ പൊളിറ്റന്‍ നഗരങ്ങളിലും ഇത് തന്നെയാണ് അഫോര്‍ഡബിള്‍ ഹൗസിംഗ് കണക്കാക്കുന്നതിനുള്ള അളവ് കോല്‍.

മെട്രോ പൊളിറ്റന്‍ നഗരങ്ങള്‍ അല്ലാത്ത പ്രദേശങ്ങളില്‍ 45 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ളതും കാര്‍പ്പെറ്റ് ഏരിയ 90 സ്‌ക്വയര്‍ മീറ്ററോ അതില്‍ താഴെയോ ആണെങ്കിലാണ് അഫോര്‍ഡബിള്‍ ഹൗസായി കണക്കാക്കുക.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതികളെക്കുറിച്ച് അറിയാമോ?

അഫോര്‍ഡബിള്‍ ഹൗസിംഗ് ഗണത്തിലുള്ള ഒരു വീട് വാങ്ങിക്കുമ്പോള്‍ 1 ശതമാനമാണ് ജിഎസ്ടി തുകയായി അടയ്‌ക്കേണ്ടത്. എന്നാല്‍ ഒരു സാധാരണ വീട് വാങ്ങിക്കുമ്പോള്‍ ജിഎസ്ടി തുകയായി അടയ്‌ക്കേണ്ടി വരുന്നത് 5 ശതമാനമാണ്.

Read more about: house
English summary

what is affordable housing under GST? | ജിഎസ്ടി നിയമ പ്രകാരം എന്താണ് 'താങ്ങാനാകുന്ന പാര്‍പ്പിടം?'

what is affordable housing under GST?
Story first published: Thursday, April 29, 2021, 16:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X