എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യം തന്നെ പറയട്ടെ, തലക്കെട്ടിലെ സീക്രട്ട് ബാങ്ക് അക്കൗണ്ട് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വിസ് ബാങ്ക് അക്കൗണ്ട് എന്നൊന്നുമല്ല കേട്ടോ. നികുതി വെട്ടിപ്പിനായി സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതിനെക്കുറിച്ചല്ല ഇവിടെ പറയുവാന്‍ പോകുന്നത്. ഈ സീക്രട്ട് അക്കൗണ്ട് ഒരു സാധാരണ ബാങ്ക് അക്കൗണ്ട് തന്നെയാണ്. എന്നാല്‍ ഇതിന്റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ നമ്മുടെ മറ്റു കുടുംബാംഗങ്ങളില്‍ നിന്നും മറച്ചുവച്ച് സ്വകാര്യമായാണ് ഈ സീക്രട്ട് ബാങ്ക് അക്കൗണ്ട് നാം ആരംഭിക്കുന്നത് എന്ന് തന്നെ.

 

Also Read : സ്ഥിര നിക്ഷേപങ്ങള്‍ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ? ഉയര്‍ന്ന ആദായം ലഭിക്കുന്നത് എവിടെ നിന്നും?

എന്തുകൊണ്ട് സീക്രട്ട് അക്കൗണ്ട് ?

എന്തുകൊണ്ട് സീക്രട്ട് അക്കൗണ്ട് ?

അതായത് മറ്റാരും അറിയാതെ നമ്മുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട്. വീട്ടുകാര്‍ ആരും അറിയാതെ നാം അതില്‍ പണം നിക്ഷേപിക്കുന്നു, മറ്റ് ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നു. കേള്‍ക്കുമ്പോള്‍ ഇതെന്തിന് ഇങ്ങനെ എന്നൊരു ചോദ്യം ചിലപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ വന്നേക്കാം. എന്നാല്‍ ഓരോ മാസവും തങ്ങള്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ശമ്പളവും വീട്ടില്‍ ഏല്‍പ്പിക്കേണ്ടി വരുന്ന ചിലരുണ്ട്.

Also Read : ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കൂ, നേടാം 5 വര്‍ഷത്തില്‍ 21 ലക്ഷം രൂപ വരെ

സമ്പാദ്യം ഒഴിവാക്കാനാകാത്തത്

സമ്പാദ്യം ഒഴിവാക്കാനാകാത്തത്

അത്തരം വ്യക്തികള്‍ക്ക് എപ്പോഴും തോന്നുന്ന കാര്യമാണ്, ജോലിക്ക് പോയി രാപ്പകല്‍ അധ്വാനിച്ചിട്ടും തന്റെ പേരില്‍ കുറച്ച് തുക സമ്പാദിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ ജീവിതം കൊണ്ട് എന്താണ് പ്രയോജനം. ഇപ്പോള്‍ ശമ്പളത്തുക മുഴുവന്‍ വീട്ടുകാര്‍ക്കായി ചിലവായിപ്പോവുകയല്ലേ. തന്റെ കൈയ്യിലാണെങ്കില്‍ സ്വന്തമെന്ന് പറഞ്ഞെടുക്കാന്‍ ഒരു രൂപ പോലും ഇല്ല താനും. ഇത്തരമൊരു സാഹചര്യം ഒരു വ്യക്തിയിലുണ്ടാക്കുന്ന മാനസിക സമ്മര്‍ദം ചെറുതൊന്നുമല്ല കേട്ടോ.

Also Read : മുതിര്‍ന്ന പൗരന്മാര്‍ക്കായി ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ - നേട്ടങ്ങള്‍ അറിയാം

സീക്രട്ട് ബാങ്ക് അക്കൗണ്ട് ആരംഭിക്കാം

സീക്രട്ട് ബാങ്ക് അക്കൗണ്ട് ആരംഭിക്കാം

ഇനി ഭാവിയില്‍ നിങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യേണമെങ്കിലോ, വലിയൊരു ബിസിനസ് സംരംഭം ആരംഭിക്കണമെങ്കിലോ അതിനായി വലിയൊരു തുക തന്നെ നിക്ഷേപമായി ആവശ്യമായി വരും. ആ സമയമെത്തുമ്പോള്‍ സ്വപ്‌ന സാക്ഷാത്കാരത്തിനായി ആവശ്യമായ തുക നമ്മുടെ പക്കല്‍ ഉണ്ടായിരിക്കണമെങ്കില്‍ നേരത്തേ തന്നെ ചെറിയ ചെറിയ തുകള്‍ ചേര്‍ത്തുവച്ച് സമ്പാദിക്കേണ്ടതുണ്ട്. അതിനുള്ള സാഹചര്യം വീടുകളില്‍ നിന്നും ലഭിക്കാത്ത വ്യക്തികള്‍ക്ക് ഒരു സീക്രട്ട് ബാങ്ക് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

Also Read : മ്യൂച്വല്‍ ഫണ്ടുകളുടെ എന്‍എഫ്ഒകളില്‍ നിക്ഷേപിക്കുമ്പോള്‍

എന്താണ് പ്രത്യേകത?

എന്താണ് പ്രത്യേകത?

ആരെയും അറിയിക്കാതെ ഈ അക്കൗണ്ടില്‍ നിങ്ങള്‍ക്ക് പണം നിക്ഷേപിക്കാം. സീക്രട്ട് അക്കൗണ്ട് എന്നത് ഒരു പ്രത്യേക അക്കൗണ്ട് ഒന്നുമല്ല. അതൊരു സേവിംഗ്‌സ് അക്കൗണ്ട് തന്നെയാണ്. മറ്റേതൊരു ബാങ്ക് അക്കൗണ്ടിനും സമാനമായ ഒരു റെഗുലര്‍ അക്കൗണ്ട്. ആകെയുള്ളൊരു വ്യത്യാസം നിങ്ങളുടെ പേരില്‍ ഇത്തരത്തില്‍ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ട് എന്നതോ, അതില്‍ രഹസ്യമായി പണം നിക്ഷേപിക്കുന്നുണ്ട് എന്നതോ നിങ്ങളുടെ കുടുംബത്തിന് അറിയില്ല എന്നത് മാത്രമാണ്.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ 6 വര്‍ഷത്തില്‍ 30 ലക്ഷം രൂപ നേടാനാകുമോ? എങ്ങിനെ?

സീക്രട്ട് അക്കൗണ്ട് ആരംഭിക്കുന്നത് എന്തൊക്കെ കാരണങ്ങളാല്‍

സീക്രട്ട് അക്കൗണ്ട് ആരംഭിക്കുന്നത് എന്തൊക്കെ കാരണങ്ങളാല്‍

എന്തിനാണ് ഒരു സീക്രട്ട് അക്കൗണ്ട് ആരംഭിക്കുന്നത്? അല്ലെങ്കില്‍ എന്താണ് ഒരു സീക്രട്ട് ബാങ്ക് അക്കൗണ്ടിന്റെ ആവശ്യം. ഓരോ വ്യക്തിയും അവരുടേതായ പല സാഹചര്യങ്ങളിലായിരിക്കും സീക്രട്ട് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത്. ഉദാഹരണത്തിന് നേരത്തേ പറഞ്ഞത് പോലെ നിങ്ങളുടെ മാസം ശമ്പളം മുഴുവാനായി നിങ്ങളുടെ കുടുംബത്തിനെ അല്ലെങ്കില്ഡ മാതാപിതാക്കളെയോ, ഭര്‍ത്താവിനേയോ, ഭാര്യയേയോ ഏല്‍പ്പിക്കേണ്ടി വരുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് യാതൊന്നും തന്നെ സമ്പാദ്യമായി കരുതുവാന്‍ സാധ്യമല്ല.

അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഈ അക്കൗണ്ട് ആരംഭിക്കാം. നിങ്ങളുടെ താത്പര്യം അനുസരിച്ച് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയും ചെയ്യാം. നിങ്ങളുടെ സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകളിലൂടെ നിങ്ങള്‍ക്ക് പണം സേവ് ചെയ്യുവാന്‍ കഴിയുന്നില്ല എങ്കില്‍ ഒരു സീക്രട്ട് അക്കൗണ്ട് ആരംഭിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.

Also Read : ക്രിസില്‍, വാല്യു റിസര്‍ച്ച് എന്നിവയുടെ 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍ ഇവയാണ്!

എങ്ങനെ ആരംഭിക്കാം?

എങ്ങനെ ആരംഭിക്കാം?

സാധാരണ ബാങ്ക് അക്കൗണ്ട് അതേ രീതിയില്‍ സീക്രട്ട് ബാങ്ക് അക്കൗണ്ടും ആരംഭിക്കാം. ഇതിനായി നിങ്ങളുടെ തിരിച്ചറിയല്‍ രേഖ ബാങ്കില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ കുടുംബത്തില്‍ നിന്നും ഈ അക്കൗണ്ടിന്റെ കാര്യം മറച്ചു വയ്ക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങളുടെ വീടിന് സമീപത്തല്ലാതെ അകലെയുള്ള ബാങ്ക് ശാഖയില്‍ അക്കൗണ്ട് ആരംഭിക്കാം. വീടിനടുത്തുള്ള ശാഖയില്‍ ആരംഭിച്ചാല്‍ എല്ലാവര്‍ക്കും അക്കാര്യം എളുപ്പത്തില്‍ മനസ്സിലാകും. സ്വഭാവികമായും നിങ്ങളുടെ വീട്ടിലും ഇതറിയുകയും നിങ്ങളുടെ രഹസ്യ നിക്ഷേപത്തിന്റെ കാര്യം അവര്‍ മനസ്സിലാക്കുകയും ചെയ്യും.

Also Read : ഈ ചെറുകിട സംരംഭത്തില്‍ നിന്നും നേടാം മാസം 15,000 രൂപയിലേറെ

കെവൈസി പ്രക്രിയകള്‍

കെവൈസി പ്രക്രിയകള്‍

അങ്ങനെയെങ്കില്‍ ഓണ്‍ലൈനായി ബാങ്ക് അക്കൗണ്ട് തുറക്കാം. നിങ്ങള്‍ എപ്പോള്‍, ഏത് തരത്തിലുള്ള ബാങ്ക് അക്കൗണ്ട് ആരംഭിച്ചാലും കെവൈസി പൂര്‍ത്തിയാക്കേണ്ടത് നിബന്ധമാണ്. കെവൈസിയ്ക്കായി ബാങ്ക് നിങ്ങളുടെ ചില രേഖകള്‍ ആവശ്യപ്പെടും. ആധാറും പാന്‍ കാര്‍ഡും ഇതില്‍ ഒഴിവാക്കുവാനാകാത്തവയാണ്. നിങ്ങള്‍ക്കൊരു സീക്രട്ട് ബാങ്ക് അക്കൗണ്ടാണ് ആവശ്യമെങ്കില്‍ ഇതേപ്പറ്റി ബാങ്കിന്റെ ഒരു ഉദ്യോഗസ്ഥനോട് സംസാരിക്കുന്നതാണ് അഭികാമ്യം. സമയം നിശ്ചയിച്ച് നിങ്ങളുടെ സൗകര്യ പ്രകാരം കെവൈസി പ്രക്രിയകള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.

Also Read : മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ?

നിക്ഷേപം എങ്ങനെ?

നിക്ഷേപം എങ്ങനെ?

എന്നാല്‍ അക്കൗണ്ട് ആരംഭിച്ചാല്‍ മാത്രം പോരല്ലോ, അതില്‍ കൃത്യമായി നിക്ഷേപവും നടത്തേണ്ടേ? നിങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് നിങ്ങളുടെ വീട്ടുകള്‍ക്ക് അറിയാമെന്നത് കൊണ്ടുതന്നെ അതില്‍ നിന്നും നിക്ഷേപത്തിനായി മാറ്റി വയ്ക്കുന്നത് എളുപ്പ കാര്യമല്ല. മറ്റാവശ്യങ്ങള്‍ക്കായി സാധാരണ എത്ര തുകയാണ് നിങ്ങള്‍ ചിലവഴിക്കാറുള്ളത് എന്നും അവര്‍ക്കറിയാം. അതിനാല്‍ തന്നെ സീക്രട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റി വയ്ക്കുവാനുള്ള വഴി നിങ്ങളുടെ തൊഴില്‍ ദാതാവിനോടോ, കമ്പനിയോടോ സംസാരിച്ച് എല്ലാ മാസവും വേതനത്തില്‍ നിന്നും ഒരു നിശ്ചിത തുക സീക്രട്ട് അക്കൗണ്ടില്‍ നിക്ഷേപം നടത്തുവാന്‍ ആവശ്യപ്പെടാം എന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ മറ്റേതെങ്കിലും നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തേണ്ടതായി വരും.

Also Read : ചെറിയ മുതല്‍ മുടക്കില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാം; ഈ ഫ്രാഞ്ചൈസികള്‍ വാങ്ങിക്കൂ

എങ്ങനെ ക്ലോസ് ചെയ്യാം?

എങ്ങനെ ക്ലോസ് ചെയ്യാം?

മറ്റ് അക്കൗണ്ടുകള്‍ പോലെ തന്നെ സീക്രട്ട് അക്കൗണ്ട് ക്ലോസ് ചെയ്യുവാനും പ്രത്യേക നിയമങ്ങളൊന്നും തന്നെയില്ല. ഇതിനായി അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്ക് ശാഖയില്‍ നിങ്ങള്‍ ചെല്ലേണ്ടതുണ്ട്. ഏത് ശാഖയില്‍ നിന്നായാലും അക്കൗണ്ട് അവസാനിപ്പിക്കുവാന്‍ സാധിക്കുന്ന സേവനം വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകള്‍ ഉണ്ട്. സീക്രട്ട് അക്കൗണ്ടുകള്‍ക്ക് അത്തരം സേവനങ്ങള്‍ ഗുണകരമായിരിക്കും.

Read more about: banking
English summary

What is Secret bank account? Know how it is different from a regular bank account | എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം?

What is Secret bank account? Know how it is different from a regular bank account
Story first published: Tuesday, September 21, 2021, 10:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X