സ്വര്‍ണം വാങ്ങിക്കാന്‍ പ്ലാന്‍ ഉണ്ടോ? നികുതി പേടിക്കാതെ എത്ര അളവ് സ്വര്‍ണം കൈയ്യില്‍ വയ്ക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ജനതയുടെ എല്ലാ ആഘോഷങ്ങളുടെയും ഭാഗമാണ് സ്വര്‍ണം. സ്വന്തം ഉപയോഗത്തിനായും സമ്മാനമായി നല്‍കുവാനും നിക്ഷേപ ഉപാധിയായും പലരും സ്വര്‍ണം വാങ്ങിക്കാറുണ്ട്. വിവാഹം പോലുള്ള വിശേഷ സന്ദര്‍ഭങ്ങളില്‍ സ്വര്‍ണം അവിഭാജ്യ ഘടകമാണ്. കൂടാതെ അക്ഷയ തൃതീയ പോലുള്ള സവിശേഷ ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങിക്കുന്നത് ഐശ്വര്യത്തിന് കാരണമാകുമെന്ന വിശ്വാസവും ഇവിടെ നടപ്പിലുണ്ട്.

 

സ്വര്‍ണം വാങ്ങിക്കാന്‍ പ്ലാന്‍ ഉണ്ടോ? നികുതി പേടിക്കാതെ എത്ര അളവ് സ്വര്‍ണം കൈയ്യില്‍ വയ്ക്കാം?

എന്നാല്‍ സ്വര്‍ണം വാങ്ങിക്കുന്ന എല്ലാവര്‍ക്കും നമ്മുടെ രാജ്യത്ത് നികുതി ബാധ്യത ഇല്ലാതെ എത്ര അളവ് സ്വര്‍ണം കൈയ്യില്‍ വയ്ക്കുവാന്‍ സാധിക്കുമെന്ന് അറിയാമോ? ആദായ നികുതി നിയമം 1961 അനുസരിച്ച് ശ്രോതസ്സ് കാണിക്കാതെ ഒരാള്‍ കൈവശം വച്ചിരിക്കുന്ന സ്വര്‍ണം പിടിച്ചെടുക്കുവാന്‍ ആദായ നികുതി വകുപ്പിന് സാധിക്കും.

ഈ എസ്‌ഐപി നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് നേടാം 10 കോടി; മാസം എത്ര രൂപ നിക്ഷേപിക്കണമെന്നറിയേണ്ടേ?

എന്നാല്‍ ആദായ നികുതി നിയമം അനുസരിച്ച് ശ്രോതസ്സ് കാണിക്കാവുന്ന സ്വര്‍ണം കൈയ്യില്‍ വയ്ക്കാവുന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. നിങ്ങള്‍ വാങ്ങിയ സ്വര്‍ണമാണെങ്കില്‍ അതിന്റെ യഥാര്‍ഥ ഇന്‍വോയ്‌സ് സൂക്ഷിക്കാം. പരമ്പരാഗതമായി കൈമാറി കിട്ടിയ സ്വര്‍ണമാണെങ്കില്‍ വില്‍പ്പത്രത്തിന്റെ പകര്‍പ്പോ ഇന്‍വോയിസുകളുടെ പകര്‍പ്പോ കാണിക്കാം.

ഈ 5 രൂപ, 10 രൂപാ നാണയങ്ങള്‍ കൈയ്യിലുണ്ടോ? പകരമായി നേടാം ലക്ഷങ്ങള്‍!

എത്ര സ്വര്‍ണം കൈയ്യില്‍ സൂക്ഷിച്ചാലും ആദായ നികുതി വകുപ്പിന് ശ്രോതസ്സ് കാണിക്കുവാന്‍ സാധിക്കണം എന്നര്‍ഥം. എന്നാല്‍ താഴെ പറയുന്ന പ്രകാരം അളവ് സ്വര്‍ണം കൈയ്യില്‍ സൂക്ഷിച്ചാല്‍ അവയ്ക്ക് ശ്രോതസ്സ് കാണിക്കുവാന്‍ സാധിച്ചില്ല എങ്കിലും ആദായ നികുതി വകുപ്പിന് പിടിച്ചെടുക്കുവാന്‍ സാധിക്കില്ല.

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിച്ചാല്‍ 50ാം വയസ്സില്‍ 10 കോടി രൂപ സ്വന്തമാക്കാം!

വിവാഹിതയായി സ്ത്രീയാണെങ്കില്‍ 500 ഗ്രാം സ്വര്‍ണം, അവിവാഹിതയായ സ്ത്രീയാണെങ്കില്‍ 250 ഗ്രാം, പുരുഷന് 100 ഗ്രാം എന്നിങ്ങനെയാണ് നികുതിയെ ഭയക്കാതെ ഓരോ വ്യക്തിയ്ക്കും കൈയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവ്.

Read more about: gold incometax
English summary

What Is The Gold Storage Limit And how much gold can one could hold without tax liability | സ്വര്‍ണം വാങ്ങിക്കാന്‍ പ്ലാന്‍ ഉണ്ടോ? നികുതി പേടിക്കാതെ എത്ര അളവ് സ്വര്‍ണം കൈയ്യില്‍ വയ്ക്കാം?

What Is The Gold Storage Limit And how much gold can one could hold without tax liability
Story first published: Wednesday, June 23, 2021, 17:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X