കാലാവധി എത്തും മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിക്കുന്നതാണോ, സ്ഥിര നിക്ഷേപത്തിന്മേലുള്ള വായ്പയോ നല്ലത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായുള്ള കോവിഡ് വ്യാപനം നമ്മള്‍ ഏവരുടെയും ജീവിതത്തെ വളരെ പ്രതികൂലമായാണ് ബാധിച്ചത്. സാമ്പത്തീകമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ഇപ്പോഴും നിരവധിയാണ്. കോവിഡ് വ്യപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണുകള്‍ പോലുള്ള നിയന്ത്രണ നയങ്ങള്‍ കോവിഡ് കാലത്തിന് മുമ്പുള്ളത് പോലെ സ്ഥിരമായി തൊഴിലെടുക്കുന്നതിനും വരുമാനം കണ്ടെത്തുന്നതിനും വിലങ്ങു തടിയായി. ബിസിനസ് മേഖലയാകെ ഇടിഞ്ഞു. പല സ്ഥാപനങ്ങളും ജീവനക്കാരുടെ പ്രതിമാസ വേതത്തില്‍ കുറവുകള്‍ വരുത്തി. രാജ്യത്തെ സമ്പദ് വ്യവസ്ഥയാകെ മന്ദീഭവിച്ച ഈ കാലഘട്ടത്തില്‍ സാമ്പത്തീക ഞെരുക്കം അനുഭവിക്കാതെ കടന്ന് പോയവര്‍ വളരെ വിരളമായിരിക്കും.

 

Also Read : തെറ്റായ വിവരങ്ങള്‍ വിശ്വസിച്ച് നിക്ഷേപത്തില്‍ നിന്നും തിരിച്ചടി നേടാതിരിക്കാം; ഈ 6 സൂചനകള്‍ ശ്രദ്ധിക്കൂ

സാമ്പത്തീക ഞെരുക്കം അനുഭവിക്കുമ്പോള്‍

സാമ്പത്തീക ഞെരുക്കം അനുഭവിക്കുമ്പോള്‍

സാമ്പത്തീക ആസൂത്രണത്തില്‍ എമര്‍ജന്‍സി ഫണ്ടിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട് എങ്കിലും ചിട്ടയോടെ മതിയായ എമര്‍ജന്‍സി ഫണ്ടൊക്കെ കരുതി വയ്ക്കുന്ന വ്യക്തികളുടെ എണ്ണം തുലോം കുറവാണ്. അത്തരമൊരു സാഹചര്യത്തില്‍ പെട്ടെന്നുള്ള സാമ്പത്തീക ആവശ്യങ്ങള്‍ നമുക്ക് മുന്നിലെത്തുമ്പോള്‍ അത് മറികടക്കുവാന്‍ ആശ്രയിക്കാന്‍ സാധിക്കുന്ന ഏക വഴി വായ്പകളാണ്. പല രീതികളിലും നമുക്ക് വായ്പ സ്വന്തമാക്കുവാന്‍ സാധിക്കും. അത്തരത്തില്‍ എളുപ്പം ലഭ്യമാകുന്ന ഒരു വായ്പയെക്കുറിച്ചാണ് ഇനി പറയുവാന്‍ പോകുന്നത്.

Also Read : വിപണി ഉയര്‍ന്നിരിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് ഈ 5 കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

 സ്ഥിര നിക്ഷേപത്തിന്മേല്‍ വായ്പ

സ്ഥിര നിക്ഷേപത്തിന്മേല്‍ വായ്പ

നിങ്ങള്‍ക്ക് ബാങ്കില്‍ സ്ഥിര നിക്ഷേപം ഉണ്ടെങ്കില്‍ പണത്തിനായി ആവശ്യം വരുമ്പോള്‍ മറ്റൊന്നും ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന്മേല്‍ വായ്പ എടുക്കുവാന്‍ ബാങ്ക് നിങ്ങളെ സഹായിക്കും. നെറ്റ് ബാങ്കിംഗ് സംവിധാനത്തിലൂടെ ഓണ്‍ലൈനായി വായ്പ എടുക്കുവാനുള്ള സൗകര്യവും മിക്ക ബാങ്കുകളും നിക്ഷേപകര്‍ക്ക് നല്‍കുന്നുണ്ട്. നിങ്ങളുടെ പേരില്‍ സ്ഥിര നിക്ഷേപം ഉണ്ടെങ്കില്‍ ആ സ്ഥിര നിക്ഷേപത്തിന്റെ ഈടിന്മേലാണ് ബാങ്ക് ഈ വായ്പ അനുവദിച്ചു നല്‍കുന്നത്. പെട്ടെന്നുള്ള സാമ്പത്തീകാവശ്യങ്ങള്‍ക്ക് എളുപ്പം ആശ്രയിക്കാവുന്ന ഒരു വായ്പാ രീതിയാണിത്. സ്ഥിര നിക്ഷേപ തുകയുടെ 90 മുതല്‍ 95 ശതമാനം വരെ തുക വായ്പയായി ഉപയോക്താവിന് ലഭിക്കും.

Also Read : പിപിഎഫ്, എസ്എസ്‌വൈ, എന്‍എസ്‌സി നിക്ഷേപങ്ങള്‍ ഇരട്ടിയാകുവാന്‍ എത്ര വര്‍ഷങ്ങള്‍ വേണം?

പലിശ നിരക്ക്

പലിശ നിരക്ക്

സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കി വരുന്ന പലിശ നിരക്കിന്റെ 2 ശതമാനം ഉയര്‍ന്ന പലിശ നിരക്കാണ് സ്ഥിര നിക്ഷേപത്തിന്മേലുള്ള വായ്പകളില്‍ ബാങ്കുകള്‍ ഈടാക്കുന്നത്. എന്നാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടെന്ന് പണത്തിനായി ആവശ്യം വരുമ്പോള്‍ നിങ്ങളുടെ സ്ഥിര നിക്ഷേപം പിന്‍ വലിക്കാം എന്നൊരു തെരഞ്ഞെടുപ്പ് കൂടി നിങ്ങള്‍ക്ക് മുന്നിലുണ്ടാകും. അത്തരം സമയങ്ങളില്‍ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും വായ്പ എടുക്കുകയാണോ അതോ മെച്യൂരിറ്റി കാലാവധി പൂര്‍ത്തിയായില്ല എങ്കിലും സ്ഥിര നിക്ഷേപം പിന്‍വലിക്കുകയാണോ ചെയ്യേണ്ടത് എന്നൊരു സംശയം ഇപ്പോള്‍ നിങ്ങള്‍ക്കുണ്ടാകും. വായ്പ എടുക്കുന്നതായിരിക്കുമോ, നിക്ഷേപം പിന്‍വലിക്കുന്നതായിരിക്കുമോ ലാഭകരം?

Also Read: മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തീക സുരക്ഷിതത്വം ഉറപ്പാക്കാം ഈ പദ്ധതിയിലൂടെ

വായ്പയായി ലഭിക്കുന്ന തുക

വായ്പയായി ലഭിക്കുന്ന തുക

ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ നിങ്ങള്‍ തീരുമാനം കൈക്കൊള്ളേണ്ടത് നിങ്ങള്‍ക്ക് എത്ര തുക ആവശ്യമായി വരുന്നുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ്. മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപത്തിന്റെ 90 ശതമാനം വരെയാണ് വായ്പയായി അനുവദിക്കുന്നത്. ഏറ്റവും കുറഞ്ഞത് 85 ശതമാനം തുക സ്ഥിര നിക്ഷേപത്തിന്മേല്‍ വായ്പയായി ലഭിക്കും. പരമാവധി സ്ഥിര നിക്ഷേപത്തിന്റെ 95 ശതമാനം തുക വരെയും വായ്പയായി ലഭിക്കും.

Also Read : റിട്ടയര്‍മെന്റ് ആസൂത്രണത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങളെ സഹായിക്കുന്നതെങ്ങനെ?

സ്ഥിര നിക്ഷേപം പിന്‍വലിക്കണോ വായ്പ എടുക്കണോ?

സ്ഥിര നിക്ഷേപം പിന്‍വലിക്കണോ വായ്പ എടുക്കണോ?

അതായത് നിങ്ങള്‍ക്ക് 1 ലക്ഷം രൂപ ബാങ്കില്‍ സ്ഥിര നിക്ഷേപം ഉണ്ടെങ്കില്‍ അതില്‍ നിന്നും 85,000 രൂപ മുതല്‍ 95,000 രൂപ വരെ വായ്പയായി ലഭിക്കും. ഇനി നിങ്ങള്‍ക്ക് പെട്ടെന്ന് ആവശ്യം വന്നത് 60,000 രൂപയാണെന്ന് കരുതുക. എങ്കില്‍ നിക്ഷേപം പൂര്‍ണമായും പിന്‍വലിക്കുന്നതിനേക്കാള്‍ ആവശ്യമായ തുക മാത്രം വായ്പയായി എടുക്കുന്നതായിരിക്കും അഭികാമ്യം.

Also Read : പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ 9-ാം ഗഡു ആഗസ്ത് 9ന്; പണം ലഭിച്ചോ എന്ന് ഓണ്‍ലൈനായി ഇങ്ങനെ പരിശോധിക്കാം

എപ്പോള്‍ പിന്‍വലിക്കാം?

എപ്പോള്‍ പിന്‍വലിക്കാം?

അതിന് പുറമേ നിങ്ങള്‍ സ്ഥിര നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ബാങ്കിന് നല്‍കേണ്ടി വരുന്ന അധിക ചാര്‍ജുകളും മനസ്സിലുണ്ടായിരിക്കണം. 0.5 ശതമാനം മുതല്‍ 1 ശതമാനം വരെയായിരിക്കും ഇത്. എന്നാല്‍ പിഴയായി തുകയൊന്നും ഈടാക്കാതെ തന്നെ കാലാവധി എത്തും മുമ്പ് സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കുവാന്‍ അനുവദിക്കുന്ന ബാങ്കുകളുമുണ്ട്. ഏറ്റവും പ്രധാനമായ കാര്യം നിങ്ങളുടെ സ്ഥിര നിക്ഷേപം മെച്യൂരിറ്റി കാലയളവിനോട് അടുത്ത് നില്‍ക്കുകയാണെങ്കില്‍ ഒരിക്കലും കാലാവധി എത്തും മുമ്പ് സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കരുത്.

Also Read : പിപിഎഫ് അക്കൗണ്ടിലൂടെ കുറഞ്ഞ നിരക്കില്‍ വായ്പയും! എങ്ങനെയെന്നറിയാം

ഇനി മെച്യൂരിറ്റി കാലയളിലേക്കെത്തുവാന്‍ ഇനിയും ധാരാളം സമയം ബാക്കി നില്‍പ്പുണ്ട് എങ്കിലോ, നിങ്ങള്‍ക്ക് ആവശ്യമായ തുക സ്ഥിര നിക്ഷേപ തുകയേക്കാള്‍ അധികമാണ് എങ്കിലോ നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപം പിന്‍വലിക്കാം.

സ്ഥിരമായ ആദായം സ്ഥിര നിക്ഷേപത്തിലൂടെ

സ്ഥിരമായ ആദായം സ്ഥിര നിക്ഷേപത്തിലൂടെ

പണം നിക്ഷേപിക്കുവാനുള്ള ഏറ്റവും ജനകീയമായ മാര്‍ഗമാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. ഉറപ്പുള്ള, സ്ഥിരമായ ആദായം സ്ഥിര നിക്ഷേപത്തിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്നതായിരിക്കും സ്ഥിര നിക്ഷേപങ്ങളിലെ പലിശ നിരക്ക്. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് പണം പിന്‍വലിച്ച് അടുത്ത കാലയളവിലേക്ക് വീണ്ടും നിക്ഷേപിക്കാവുന്നതാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളുമുണ്ട്.

Also Read : ഐപിഒകളില്‍ നിക്ഷേപം നടത്തും മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ഏറ്റവും സുരക്ഷിതവുമായ നിക്ഷേപ പദ്ധതി

ഏറ്റവും സുരക്ഷിതവുമായ നിക്ഷേപ പദ്ധതി

പലിശ നിരക്ക് കുറവാണെങ്കിലും സ്ഥിരമായതും ഏറ്റവും സുരക്ഷിതവുമായ നിക്ഷേപ പദ്ധതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. എന്നാല്‍ പണപ്പെരുപ്പത്തില്‍ നിന്നും സുരക്ഷ നല്‍കുവാന്‍ ഈ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധിക്കുകയില്ല. എന്നാല്‍ സ്ഥിര നിക്ഷേപങ്ങളെക്കുറിച്ചുള്ള ഈ വിലയിരുത്തലുകള്‍ വലിയ വാണിജ്യ ബാങ്കുകളെ സംബന്ധിച്ച് പാതി മാത്രം ശരിയാണെന്നാണ് ഇപ്പോള്‍ പറയുന്നത്.

Also Read : വായ്പാ ബാധ്യതയുള്ള വീട് എങ്ങനെ വില്‍പ്പന നടത്താം? എളുപ്പത്തില്‍ വില്‍പ്പന നടത്തുവാന്‍ ഇക്കാര്യങ്ങള്‍ അറിയൂ

ഇന്ന് സ്വകാര്യ മേഖലയിലെ ബാങ്കുകള്‍, സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, പെയ്മെന്റ് ബാങ്കുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും പല തരത്തിലുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ ഉപയോക്താക്കള്‍ക്കായി വാദ്ഗാനം ചെയ്യുന്നുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ക്ക് പുറമേ നിരവധി പേര്‍ ഈ ബാങ്കുകളേയും സ്ഥിര നിക്ഷേപങ്ങള്‍ക്കായി ഇപ്പോള്‍ ആശ്രയിക്കുന്നുണ്ട്.

Read more about: fixed deposit
English summary

what is the right decision, Premature withdrawal or loan against FD when you are facing a financial emergency? | കാലാവധി എത്തും മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിക്കുന്നതാണോ, സ്ഥിര നിക്ഷേപത്തിന്മേലുള്ള വായ്പയോ നല്ലത്?

what is the right decision, Premature withdrawal or loan against FD when you are facing a financial emergency?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X