കൈയ്യില്‍ രണ്ട് പാന്‍ കാര്‍ഡുകളുണ്ടോ? നിയമക്കുരുക്കില്‍ പെടാതിരിക്കാന്‍ ഉടന്‍ ഇങ്ങനെ ചെയ്‌തോളൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോധപൂര്‍വ്വമോ അല്ലാതെയോ നിങ്ങളുടെ പേരില്‍ രണ്ട് പാന്‍ അക്കൗണ്ട് നമ്പറുകള്‍ വന്ന് പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വലിയ ആശയക്കുഴപ്പത്തിലായിരിക്കുമുണ്ടാകുക. നിയമ പ്രകാരം നിങ്ങള്‍ക്ക് പിഴ ലഭിക്കാവുന്ന കുറ്റമാണ് രണ്ട് പാന്‍ നമ്പറുകള്‍ ഒരാള്‍ക്കുണ്ടാവുക എന്നത്. ചിലപ്പോള്‍ നിങ്ങള്‍ക്കെതിരെ ക്രമിനല്‍ കുറ്റം പോലും ചുമത്തപ്പെട്ടേക്കാം.

 
കൈയ്യില്‍ രണ്ട് പാന്‍ കാര്‍ഡുകളുണ്ടോ? നിയമക്കുരുക്കില്‍ പെടാതിരിക്കാന്‍ ഉടന്‍ ഇങ്ങനെ ചെയ്‌തോളൂ

എന്നാല്‍ പരിഭ്രമിക്കേണ്ട. രണ്ട് പാന്‍ നമ്പറുകള്‍ സ്വന്തമായുണ്ടാകുമ്പോള്‍ സംഭവിക്കാവുന്ന ബുദ്ധിമുട്ടുകള്‍ എങ്ങനെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാം? അതിന് മുമ്പായി ആദായ നികുതി നിയമം 1961ലെ കുറച്ചുകാര്യങ്ങള്‍ നമുക്ക് നോക്കാം.

റിസ്‌ക് എടുക്കാതെ കോടീശ്വരനാകണോ? 500 രൂപ മുടക്കി ഈ നിക്ഷേപം ആരംഭിക്കൂ!

ആദായ നികുതി നിയമം 1961ലെ 139എ വകുപ്പില്‍ പറയുന്നത് പാന്‍ നമ്പര്‍ ലഭിക്കുവാനുള്ള മാനദണ്ഡങ്ങളാണ്. അത് പ്രകാരം ഒരു വ്യക്തിയ്ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രം കൈവശം വയ്ക്കാനുള്ള അനുമതിയാണുള്ളത്. വകുപ്പ് 272ബി പ്രകാരം ഒന്നിലധം പാന്‍ നമ്പറുകള്‍ കൈയ്യില്‍ വയ്ക്കുന്ന വ്യക്തിയില്‍ നിന്നും ആദായ നികുതി ഓഫീസര്‍ക്ക് 10,000 രൂപ വരെ പിഴ ഈടാക്കുവാന്‍ സാധിക്കും. പഇവ ഈടാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാന ആദായ നികുതി ഓഫീസര്‍ക്ക് കൈക്കൊള്ളാവുന്നതാണ്. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ പ്രസ്തുത വ്യക്തി കൈവശം വച്ചതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് പിവ ഈടാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. തന്റെ ഭാഗം വിശദീകരിക്കുവാന്‍ മേല്‍പ്പറഞ്ഞ വ്യക്തിയ്ക്ക് അവകാശമുണ്ട്.

ഉദാഹരണത്തിന് എന്‍ആര്‍ഐ ആയ വ്യക്തി ഇന്ത്യയില്‍ വരുന്ന സമയത്ത് പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കുകയും എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ കാര്‍ഡ് കൈപ്പറ്റും മുമ്പ് തിരിച്ചു പോയി എന്നും കരുതുക. അയാള്‍ വീണ്ടും വരുമ്പോള്‍ പുതി പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കിയേക്കാം. അതുപോലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാന്‍ കാര്‍ഡ് എടുത്തിട്ടുള്ള വ്യക്തി പുതിയ മറ്റൊരു അഡ്രസിലേക്ക് താമസം മാറ്റി എന്ന് കരുതുക. വിലാസം മാറിയ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അയാള്‍ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിച്ചുവെന്ന് വരാം. ഇവിടെ രണ്ട് പേരും തെറ്റായ ലക്ഷ്യം മുന്‍നിര്‍ത്തിയല്ല രണ്ട് പാന്‍ കാര്‍ഡുകള്‍ സ്വന്തമാക്കിയത്.

30 വയസ്സിന് മുമ്പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക പാഠങ്ങള്‍

എന്നാല്‍ തട്ടിപ്പ് മുന്‍നിര്‍ത്തിയും ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ അപേക്ഷിക്കുന്ന വ്യക്തികളുണ്ട്. വായ്പാ വിശ്വാസ്യത നഷ്ടപ്പെട്ട വ്യക്തി, പുതിയ വായ്പകള്‍ ലഭിക്കുന്നതിനായി മറ്റൊരു പാന് കൂടെ കൈയ്യില്‍ വച്ചേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ അയാള്‍ കുറ്റവാളിയാണ്. അയാളില്‍ നിന്നും 10,000 രൂപ പിഴ ഈടാക്കാം.

ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈയ്യിലുള്ള വ്യക്തികള്‍ക്ക് അവയില്‍ ഒന്ന് ആദായ വകുപ്പിന് തിരിച്ചു നല്‍കുവാന്‍ സാധിക്കും. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇത് ചെയ്യാവുന്നതാണ്.

അടല്‍ പെന്‍ഷന്‍ യോജന; ദിവസം 7 രൂപ വീതം നിക്ഷേപിക്കൂ, ഓരോ മാസവും ഈ തുക നേടാം!

എന്‍എസ്ഡിഎല്‍ ന്റെ വെബൈസൈറ്റ് വഴിയാണ് ഇതിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടത്. അതില്‍ നിന്നും പാന്‍ കറക്ഷന്‍ തെരെഞ്ഞെടുത്ത് വ്യക്തിവിവരങ്ങള്‍ നല്‍കിക്കൊണ്ട് അപേക്ഷ സമര്‍പ്പിക്കാം.

 

നേരിട്ടാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ സമീപത്തുള്ള എന്‍എസ്ഡിഎല്‍ കളക്ഷന്‍ സെന്ററില്‍ അപേക്ഷ നല്‍കാം.

Read more about: pan
English summary

what to do if you possess more than one PAN cards? - explained |കൈയ്യില്‍ രണ്ട് പാന്‍ കാര്‍ഡുകളുണ്ടോ? നിയമക്കുരുക്കില്‍ പെടാതിരിക്കാന്‍ ഉടന്‍ ഇങ്ങനെ ചെയ്‌തോളൂ

what to do if you possess more than one PAN cards? - explained
Story first published: Sunday, May 16, 2021, 15:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X