ഇന്‍ഷുറന്‍സ് പോളിസികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പേരില്‍ എത്ര ഇന്‍ഷുറന്‍സ് പോളിസകളുണ്ട്? ഈ ചോദ്യം കേള്‍ക്കുമ്പോഴായിരിക്കും നിങ്ങള്‍ പലരും ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ച് ഓര്‍ക്കുന്നത് തന്നെ, അല്ലേ? ബന്ധുക്കളോ സുഹൃത്തുകളോ ആയ ഇന്‍ഷുറന്‍ ഏജന്റുമാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പല ഇന്‍ഷുറന്‍സ് പലപ്പോഴായി നമ്മള്‍ വാങ്ങിച്ചിട്ടുണ്ടാകും. എന്നാല്‍ അവയെക്കുറിച്ചൊന്നും ഇപ്പോള്‍ ഓര്‍ക്കുന്നു കൂടിയുണ്ടാവില്ല.

 

പോളിസി വാങ്ങിക്കുവാനുള്ള ആവേശം പ്രീമിയം അടവില്‍ ഉണ്ടാകില്ല

പോളിസി വാങ്ങിക്കുവാനുള്ള ആവേശം പ്രീമിയം അടവില്‍ ഉണ്ടാകില്ല

പോളിസി വാങ്ങിച്ച സമയത്ത് കുറച്ച് കാലം കൃത്യമായി പ്രീമിയമൊക്കെ അടിച്ചിട്ടുണ്ടാകും. ജീവിതച്ചിലവുകളും പ്രാരാബ്ദങ്ങളും കൂടുമ്പോള്‍ പതിയെ ഒഴിവാക്കിയ ചിലവുകളുടെ കൂട്ടത്തില്‍ ഈ പ്രീമിയം അടവും കാണാം. പതിയെ അങ്ങനെ ഒരു പോളിസി വാങ്ങിച്ച കാര്യം തന്നെ മറവിയാഴുകയും ചെയ്യും. പോളിസി ഉടമയുടെ പെട്ടെന്നുള്ള മരണത്താലും പോളിസി ഉപേക്ഷിക്കപ്പെടാം. ഇത്തരം മുടങ്ങിയ പോളിസികളില്‍ അവകാശവാദം ഉന്നയിച്ച് പൊതുവേ ആരും എത്താറില്ല.

അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് കോടികള്‍

അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് കോടികള്‍

അങ്ങനെ കോടിക്കണക്കിന് രൂപയാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ കെട്ടിക്കിടക്കുന്നത്. 2018 ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ 23 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ അനാഥമായി കിടക്കുന്ന ആകെ തുക 15,167 കോടി രൂപയോളമാണ്. രാജ്യത്തെ മുന്‍നിര ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) യില്‍ മാത്രം ഇത്തരത്തില്‍ അവകാശികളാരുമെത്താതെ കെട്ടിക്കിടക്കുന്നത് 7,000 കോടി രൂപയാണ്.

പോളിസി പാതി വഴിയില്‍ അവസാനിപ്പിക്കുമ്പോള്‍

പോളിസി പാതി വഴിയില്‍ അവസാനിപ്പിക്കുമ്പോള്‍

പ്രീമിയം അടവ് പാതിയില്‍ നിര്‍ത്തി പോളിസി ഉപേക്ഷിച്ചവരുടേതാണ് ഇങ്ങനെ കെട്ടിക്കിടക്കുന്ന തുകയില്‍ അധികവും. പാതിയില്‍ വച്ച് അടവ് നിര്‍ത്തിയതിനാല്‍ തന്നെ പിന്നീട് ഇത് അന്വേഷിച്ച് ചെല്ലുന്നവരും വളരെ കുറവാണ്. അതുവഴി സംഭവിക്കുന്നതോ? കഷ്ടപ്പെട്ട് സമ്പാദിച്ച തുക ആ വഴിക്ക് ആര്‍ക്കും ഉപകാരപ്പെടാതെ പോവുകയും ചെയ്യും. മറ്റാരുമായും ഇത്തരം പോളിസി വിവരങ്ങള്‍ പങ്കുവച്ചിട്ടില്ല എങ്കില്‍ നോമിനികള്‍ പോലും ഇക്കാര്യം അറിയണമെന്നുമില്ല. ഫലത്തില്‍ ആ തുക ആര്‍ക്കും ഗുണകരമാകാതെ പോകും.

കമ്പനികളുടെ വെബ്‌സൈറ്റില്‍ പരിശോധിക്കാം

കമ്പനികളുടെ വെബ്‌സൈറ്റില്‍ പരിശോധിക്കാം

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരില്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട പോളിസികളും പണവും ഉണ്ടോ എന്ന് നമുക്ക് പരിശോധിക്കുവാന്‍ സാധിക്കും. അതായത് ഐആര്‍ഡിഎഐ-യുടെ നിര്‍ദേശ പ്രകാരം 1000 രൂപയില്‍ കൂടുതലുള്ള ഇത്തരം അവകാശികളില്ലാത്ത തുകയുടെ വിവരങ്ങള്‍ കമ്പനകള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തേണം.

തുക തിരികെ ലഭിക്കുമോ?

തുക തിരികെ ലഭിക്കുമോ?

ഇന്‍ഷുറന്‍സ് പോളിസി നമ്പര്‍, പോളിസി ഉടമയുടെ പേര്, ജനനത്തീയ്യതിസ പാന്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ നല്‍കിയാല്‍ അവകാശികളില്ലാതെ ഉപേക്ഷിക്കപ്പെട്ട പണം അക്കൗണ്ടില്‍ ഉണ്ടോ എന്ന് അറിയുവാന്‍ സാധിക്കും. നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഒത്തുനോക്കി കമ്പ്യൂട്ടര്‍ തന്നെ ഇക്കാര്യം കണ്ടെത്തിത്തരും. അങ്ങനെ തുക കണ്ടെത്തുകയാണെങ്കില്‍ ഉടമയ്‌ക്കോ, നിയമപരമായുള്ള പിന്തുടര്‍ച്ചാ അവകാശിയ്‌ക്കോ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്.

പോളിസി പാതിയില്‍ നിര്‍ത്തരുത്

പോളിസി പാതിയില്‍ നിര്‍ത്തരുത്

പോളിസി കാലയളവില്‍ പ്രീമിയം അടവ് നിന്ന് പോകില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ മാത്രം പോളിസി വാങ്ങിക്കുന്നതാണ് എപ്പോഴും നല്ലത്. മറ്റാരുടേയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി പോളിസി വാങ്ങിക്കുകയും, അത് പാതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്നാല്‍ നഷ്ടപ്പെടുന്നത് നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണെന്ന് ഓര്‍ക്കുക. ഒപ്പം നിങ്ങള്‍ വാങ്ങിക്കുന്ന പോളിസി വിവരങ്ങള്‍ എവിടെയെങ്കിലും വ്യക്തമായി കുറിച്ചു വയ്ക്കുകയോ കുടുംബാംഗങ്ങളോട് പങ്കുവയ്ക്കുകയോ വേണം.

Read more about: insurance
English summary

when you discontinue your life insurance policies; everything you need to know | ഇന്‍ഷുറന്‍സ് പോളിസികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമ്പോള്‍

when you discontinue your life insurance policies; everything you need to know
Story first published: Friday, July 16, 2021, 14:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X