സ്വർണത്തിന് വിലയിടുന്നത് ആര്? നിങ്ങൾക്കറിയാത്ത ആ ഉത്തരം ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിമാൻഡും വിതരണവുമാണ് ഒരു വസ്തുവിന്റെ വില നിശ്ചയിക്കുന്നത്. ഇതേ കാര്യം തന്നെയാണ് സ്വർണ വിലയുടെ വർദ്ധനവിനും കാരണമെന്നാണ് പലരുടെയും ധാരണ. ആഭ്യന്തര വിപണിയിൽ വിവാഹ സീസണും ദീപാവലിയിലും അക്ഷയ തൃതീയയും സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങുന്നതുമൊക്കെ മഞ്ഞ ലോഹത്തിന്റെ ആവശ്യം വർദ്ധിക്കുമെന്നതിനാൽ സ്വർണത്തിന്റെ വില കൂടാറുമുണ്ട്. നിലവിൽ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും കൊറോണ പ്രതിസന്ധികൾക്കിടയിൽ സ്വർണ്ണത്തിന്റെ വില കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്.

സ്വർണ്ണ വില എവിടെ നിന്ന് വരുന്നു?
 

സ്വർണ്ണ വില എവിടെ നിന്ന് വരുന്നു?

സ്വർണത്തിന് ആരാണ് വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണ വില എവിടെ നിന്ന് വരുന്നു? വില തീരുമാനിക്കുന്നത് എങ്ങനെ എന്നിങ്ങനെ പലരിലും നിരവധി സംശയങ്ങളുണ്ടാകും. മുകളിൽ ചോദിച്ച ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരമില്ലെങ്കിലും, എന്നാൽ സമീപകാല ഗവേഷണങ്ങൾ കാണിക്കുന്നത് ലണ്ടൻ ഓവർ-ദി-കൌണ്ടർ (ഒടിസി) സ്പോട്ട് ഗോൾഡ് മാർക്കറ്റ് ട്രേഡിംഗ്, കോമെക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് ട്രേഡിംഗ് എന്നിവിടങ്ങളിലാണ് സ്വർണ വില നിശ്ചയിക്കുന്നത്.

കേരളത്തിൽ സ്വ‍ർണ വില താഴേയ്ക്ക്, ഇന്നും വില കുറഞ്ഞു

വില നിശ്ചയിക്കുന്നത് എന്ത്?

വില നിശ്ചയിക്കുന്നത് എന്ത്?

അതായത് അന്താരാഷ്ട്ര സ്വർണ്ണ വില നിശ്ചയിക്കുന്നത് പേപ്പർ ഗോൾഡ് മാർക്കറ്റാണ്. ഭൌതിക സ്വർണ്ണ മാർക്കറ്റല്ല. കോമെക്സിലും ലണ്ടൻ ഒടിസി മാർക്കറ്റിലും സ്വർണ്ണ വില നിശ്ചയിക്കുന്നതിൽ ഭൌതിക സ്വർണ്ണത്തിനുള്ള വിതരണവും ഡിമാൻഡും ഒരു പങ്കു വഹിക്കുന്നില്ല. മറ്റ് വിപണികളായ ഷാങ്ഹായ് ഗോൾഡ് എക്സ്ചേഞ്ച് (എസ്ജിഇ), മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്), ലോകമെമ്പാടുമുള്ള ഭൌതിക സ്വർണ്ണ വിപണികൾ എന്നിവയെല്ലാം പ്രധാനമായും വില എടുക്കുന്നവരാണ്. അവ ലണ്ടനിലും ന്യൂയോർക്കിലുമുള്ള പേപ്പർ ഗോൾഡ് മാർക്കറ്റുകളുടെ സ്വർണ്ണ വിലകൾ പിന്തുടരുന്നവരാണ്.

സ്വർണ വില കൂപ്പുകുത്തി; കേരളത്തിൽ ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 1600 രൂപ

സ്വർണ വിപണി

സ്വർണ വിപണി

ഡിമാൻഡ് വർദ്ധിക്കുന്നതിനാൽ വില വർദ്ധനവ് പ്രതീക്ഷിച്ച് ദീപാവലിക്ക് മുമ്പ് സ്വർണം സൂക്ഷിക്കുന്ന ഇന്ത്യൻ ജ്വല്ലറിക്കാരും സ്വർണം വാങ്ങുന്നവരും ഇക്കാര്യം അറിഞ്ഞിരിക്കണം. BullionStar.com അനുസരിച്ച്, ലണ്ടൻ ഒ‌ടി‌സി വിപണിയിൽ പ്രധാനമായും സിന്തറ്റിക് അലോക്കേറ്റ് ചെയ്യാത്ത സ്വർണ്ണത്തിന്റെ വ്യാപാരമാണ് ഉൾപ്പെടുന്നത്. ഫ്യൂച്ചറുകളിൽ സ്വർണം ട്രേഡ് ചെയ്യപ്പെടുന്നതും 99.95 ശതമാനം ട്രേഡുകളും പൂർണമായി തീർപ്പാക്കപ്പെടുന്നതുമായ ഒരു ഡെറിവേറ്റീവ് മാർക്കറ്റാണ് കോമെക്സ്.

മറ്റൊരു വായ്പയ്ക്കും ഇല്ലാത്ത ഗുണങ്ങള്‍!!! അതേത് വായ്പ എന്നല്ലേ? സ്വര്‍ണപ്പണയം തന്നെ... കാണൂ...

വില കണക്കാക്കുന്നത് എങ്ങനെ

വില കണക്കാക്കുന്നത് എങ്ങനെ

ഒരു ഔൺസ് സ്വർണ്ണത്തിന്റെ വില കണക്കാക്കിയാണ് സ്വർണ്ണത്തിന് വില നിശ്ചയിക്കുന്നത്. ഒരു ഔൺസ് എന്നാൽ 31.10ഗ്രാം ആണ്. ഔൺസിന് വില നിശ്ചയിക്കുന്നത് ഡോളറിന്റെ മൂല്യത്തിന് അനുസരിച്ചാണ്. അതുകൊണ്ടുതന്നെ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് വ്യത്യാസം വരുമ്പോൾ സ്വർണ്ണത്തിന്റെ വിലയിലും വ്യത്യാസം വരും. സ്വർണ്ണം കൂടുതലായും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ബാങ്കുകൾ വഴിയാണ് അതുകൊണ്ടുതന്നെ ബാങ്കുകൾക്ക് ഇറക്കുമതി തീരുവയും നൽകേണ്ടി വരും.

ആഭ്യന്തര വില

ആഭ്യന്തര വില

ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ ആണ് ദിവസേനയുള്ള സ്വർണ്ണത്തിന്റെ വില നിശ്ചയിക്കുന്നത്. ഇന്ത്യയിലെ പ്രധാന 10 സ്വർണ വ്യാപാരികളുടെ വിറ്റുവരവിന്റെ ആവറേജ് കണക്കാക്കിയാണ് ദിവസേനയുള്ള സ്വർണ്ണത്തിന്റെ വില നിശ്ചയിക്കുന്നത്. മാത്രമല്ല സംസ്ഥാനങ്ങൾക്ക് അതത് സംസ്ഥാനങ്ങളും ടാക്സും ഉൾപ്പെടും.

English summary

Who sets value for ​​gold? Here is the answer | സ്വർണത്തിന് വിലയിടുന്നത് ആര്? നിങ്ങൾക്കറിയാത്ത ആ ഉത്തരം ഇതാ..

Who sets the price for gold? Where does the international gold price come from? Many people have many doubts about how to decide the price. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X