ഓഹരി നിക്ഷേപകര്‍ക്ക് നിക്ഷേപത്തേക്കാള്‍ കുറഞ്ഞ ആദായം ലഭിക്കുന്നതെന്തുകൊണ്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിക്ക മ്യൂച്വല്‍ പണ്ട് നിക്ഷേപകര്‍ക്കും അവര്‍ നിക്ഷേപിക്കുന്ന സ്‌കീമുകളേക്കാള്‍ കുറഞ്ഞ തുകയാണ് പലപ്പോഴും ആദായമായി നേടാന്‍ സാധിക്കുന്നത്. അതില്‍ നിരാശപ്പെടുന്നവരും നമുക്കിടയില്‍ കുറവല്ല. ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തിനനുസരിച്ചാണ് നിക്ഷേപകര്‍ നിക്ഷേപം നടത്തുന്നത്. എന്നാല്‍ ഈ നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായം അവരുടെ നിക്ഷേപ തുകയേക്കാള്‍ കുറവാണ് എന്നതാണ് ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

ഇക്വിറ്റി, മള്‍ട്ടി അസെറ്റ്‌സ്, ഡെബ്റ്റ് ഫണ്ടുകള്‍

ഇക്വിറ്റി, മള്‍ട്ടി അസെറ്റ്‌സ്, ഡെബ്റ്റ് ഫണ്ടുകള്‍

ഇക്വിറ്റി, മള്‍ട്ടി അസെറ്റ്‌സ്, ഡെബ്റ്റ് ഫണ്ടുകള്‍ എന്നിങ്ങനെ മൂന്ന് നിക്ഷേപ വിഭാഗത്തിലാണ് കമ്പനി പഠനം നടത്തിയിരിക്കുന്നത്. ഇക്വിറ്റി, മള്‍ട്ടി അസറ്റ്‌സ് നിക്ഷേപങ്ങള്‍ക്ക് 2004 മുതല്‍ 2020 വരെയുള്ള ഡാറ്റയും ഡെബ്റ്റ് ഫണ്ടുകള്‍ക്ക് 2009 മുതല്‍ 2020 വരെയുള്ള ഡാറ്റയുമാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വിപണിയുടെ ഒഴുക്കിനും ചാഞ്ചാട്ടത്തിനും അനുസരിച്ചാണ് നിക്ഷേപകരുടെ നീക്കവുമെന്നാണ് പഠനത്തില്‍ പറയുന്നത്. അതുകൊണ്ടു തന്നെ നിക്ഷേപത്തിന്മേല്‍ അവര്‍ നേടിയിരിക്കുന്ന ആദായവും വളരെ താഴ്ന്ന നിരക്കിലാണ്. ചിട്ടയോട് കൂടിയ സങ്കീര്‍ണതകളില്ലാത്ത വില്‍പ്പനയും വാങ്ങലുകളും നടത്തിയാല്‍ നേടാവുന്ന വരുമാനത്തില്‍ നിന്നും ഏറെ കുറവാണിത്. ഈ പ്രീതിതി കാലങ്ങളായി തുടരുകയും ചെയ്യുകയാണെന്നും പഠനത്തില്‍ പറയുന്നു.

ഓഹരി വിപണി

ഓഹരി വിപണി

ഓഹരി വിപണിയുടെ പ്രവര്‍ത്തനം നിരന്തരമായി പിന്തുടരുന്നതിലൂടെ അവരുടെ നിക്ഷേപത്തിന്മേലുള്ള ആദായം പല കാലങ്ങളിലും കുറഞ്ഞ നിരക്കിലാണെന്നതാണ് വ്യക്തമാവുന്നത്. ഇതില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട പാഠമെന്തെന്നാല്‍ നിക്ഷേപകര്‍ അച്ചടക്കത്തോടെയാകണം വിപണിയുടെ മാറ്റങ്ങളോട് പ്രതികരിക്കേണ്ടത്. വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ക്കപ്പുറത്തേക്ക് ദീര്‍ഘ കാല നേട്ടങ്ങളിലേക്കായിരിക്കണം ഒരു നല്ല നിക്ഷേപകര്‍ എപ്പോഴും ശ്രദ്ധയൂന്നേണ്ടത്. നല്ല നിക്ഷേപകന്‍ ഒരിക്കലും വികാര പരമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന വ്യക്തി ആയിരിക്കുന്നത്. അയാള്‍ സ്ഥിരതയുള്ള മനസ്സിന് ഉടമയായിരിക്കണം.

മോശം സ്വഭാവ സവിശേഷതകള്‍

മോശം സ്വഭാവ സവിശേഷതകള്‍

നിക്ഷേപത്തിന്മേലുള്ള ആദായത്തെ സ്വാധീനിക്കുന്ന നിക്ഷേപകരുടെ പ്രധാന സ്വഭാവ സവിശേഷതകള്‍ ഇവയാണ്.

  • വിപണിയോട് അതിവൈകാരികമായി ഇടപെടുക.
  • നിക്ഷേപത്തിന്റെ ഹ്രസ്വകാല പ്രവൃത്തിയില്‍ മാത്രം ശ്രദ്ധയൂന്നുക.
  • ആസ്തി വിന്യാസ നയം കൃത്യമായി പിന്തുടരാതിരിക്കുക.
  • ക്രമാനുഗതമല്ലാത്തതുംലക്ഷ്യബോധമില്ലാത്തതും ആസൂത്രണ രഹിതവുമായ നിക്ഷേപ രീതികള്‍.

2020 ആണ് ഈ അബദ്ധരീതികള്‍ ഏറ്റവും കൂടുതല്‍ കൊണ്ടാടപ്പെട്ട സമയം. കോവിഡ് 19 രോഗ വ്യാപനം കാരണം വിപണി ഏറ്റവും കൂടുതല്‍ ചാഞ്ചാട്ടം പ്രകടമാക്കിയ കാലമായിരുന്നു 2020.

2020ലെ വിപണി

2020ലെ വിപണി

വിപണിയില്‍ പെട്ടെന്നുണ്ടാകുന്ന ഇടിവ് നിക്ഷേപകരുടെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കും. ഈ വര്‍ഷം ഇക്വിറ്റി നിക്ഷേപങ്ങളില്‍ അത് കൂടുതല്‍ വ്യക്തമായെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ന്റെ രണ്ടാം പാദത്തോടെ ഇക്വിറ്റി നിക്ഷേപകരുടെ ശക്തമായ ഉറപ്പ് ദുര്‍ബലപ്പെടുന്നതാണ് കാണാന്‍ സാധിച്ചത്. ക്രമാനുഗതമായ നിക്ഷേപ പദ്ധതികളുടെ അഭാവവും ഈ കാലയളവില്‍ ദൃശ്യമായി. മിക്ക നിക്ഷേപകരും അവരുടെ എസ്‌ഐപി പുതുക്കാതിരിക്കുകയോ റദ്ദ് ചെയ്യുകയോ ആണുണ്ടായത്.

നേട്ടങ്ങള്‍ക്കായി നിരവധി തന്ത്രങ്ങള്‍

നേട്ടങ്ങള്‍ക്കായി നിരവധി തന്ത്രങ്ങള്‍

കൃത്യമായ ആസ്തി വിന്യാസ നയവും നേരത്തെ നിക്ഷേപം ആരംഭിച്ച് കോംപൗണ്ടിംഗ് ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും തുടങ്ങി നിരവധി തന്ത്രങ്ങളും നിക്ഷേപകര്‍ക്കായി പഠനം മുന്നോട്ട് വയ്ക്കുന്നു. വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ നിങ്ങളുടെ നിക്ഷേപ ആവൃത്തിയെ ഒരു തരത്തിലും ബാധിക്കരുത്. ഓഹരികളില്‍ നിക്ഷേപം നടത്തുമ്പോള്‍ ദീര്‍ഘകാലത്തേക്കായിരിക്കണം നിക്ഷേപകന്റെ വീക്ഷണമെന്നും പഠനം പറയുന്നു.

സംയമനവും ഏകാഗ്രതയും യുക്തി ഭദ്രമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുമുള്ള കഴിവാണ് ഒരു നിക്ഷേപകന് അത്യാവശ്യമായും വേണ്ടത്. അയാള്‍ ഒരിക്കലും വൈകാരികമായി വിപണിയോട് ഇടപെടാന്‍ പാടില്ല. ഒരു നിക്ഷേപകനാകാന്‍ ഒരുങ്ങുകയാണെങ്കില്‍ നിങ്ങളും ഇക്കാര്യങ്ങളെല്ലാം ഓര്‍ത്തോളൂ.

Read more about: mutual funds
English summary

Why mutual fund investors get lower return than the amount they invested?

Why mutual fund investors get lower return than the amount they invested?
Story first published: Monday, April 5, 2021, 15:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X