ആളുകൾക്ക് സ്വർണത്തോടുള്ള പ്രിയം ഇപ്പോഴും കുറയാത്തത് എന്തുകൊണ്ട്? സ്വർണത്തിന്റെ ഭാവി എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല മലയാളികൾക്കും പ്രത്യേകിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്ത് സ്വർണം ഒരു അവസാന ആശ്രയമാണ്. അതുപോലെ തന്നെ കൈയിൽ കാശുള്ളപ്പോൾ അൽപ്പം സ്വർണം വാങ്ങി സൂക്ഷിക്കാത്തവരും ചുരുക്കമാണ്. മഞ്ഞ ലോഹത്തിനോടുള്ള മലയാളികളുടെ പ്രിയം കൂടുന്നത് സാമ്പത്തിക അനിശ്ചിതത്വ സമയങ്ങളിലാണ്.

സ്വർണ വില
 

സ്വർണ വില

കൊവിഡ് -19 മൂലം ആഗോള വിപണിയിൽ വില കുത്തനെ ഉയർന്നതോടെ ആഭ്യന്തര വിപണിയിലും സ്വർണ വില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. സ്വർണ വില ആഗസ്റ്റിൽ 10 ഗ്രാമിന് 50,000 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. കൊറോണയെത്തുടർന്ന് നിലവിലുള്ള അനിശ്ചിതത്വം കാരണം സ്വർണ്ണ ഡിമാൻഡും വിലയും ഇനിയും ഉയരുമെന്നാണ് വിദഗ്ദ്ധരുടെ പ്രവചനം.

കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

ആളുകൾ സ്വർണം വാങ്ങുന്നത് എന്തുകൊണ്ട്?

ആളുകൾ സ്വർണം വാങ്ങുന്നത് എന്തുകൊണ്ട്?

ആളുകൾ വിവിധ കാരണങ്ങളാലാണ് സ്വർണം വാങ്ങുന്നു. ചിലർ സ്വന്തം ഉപയോഗത്തിനായി വാങ്ങുന്നു. മറ്റു ചിലർ ഭാവിയിലേയ്ക്കുള്ള സുരക്ഷിത സമ്പാദ്യമായി സ്വർണ നിക്ഷേപത്തെ കണക്കാക്കുന്നു. അത്യാവശ്യ സമയങ്ങളിലും മറ്റും സ്വർണം വിറ്റ് എളുപ്പത്തിൽ പണമാക്കി മാറ്റാവുന്നതാണ് സ്വർണം വാങ്ങുന്നതിന്റെ ഏറ്റവും വലിയ നേട്ടം

മാസം 3000 രൂപ മിച്ചം പിടിക്കാനുണ്ടോ? അഞ്ച് വർഷത്തിനുള്ളിൽ 2.56 ലക്ഷം രൂപയുണ്ടാക്കാം, എങ്ങനെ?

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ

നിങ്ങൾ സ്വർണ്ണം ആഭരണമായി വാങ്ങുകയാണെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങൾ വാങ്ങുന്ന സ്വർണം പരിശുദ്ധമാണെന്ന് ഉറപ്പാക്കുക. സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഎസ്ഐ) അടയാളം ആഭരണത്തിൽ ഉണ്ടോയെന്ന് പരിശോധിക്കണം.

ഗെയിമിംഗിൽ ഒരു കൈ നോക്കി കാജൽ അഗർവാൾ, വിവാഹത്തിന് പിന്നാലെ നിക്ഷേപം

സോവറിൻ ഗോൾഡ് ബോണ്ട്

സോവറിൻ ഗോൾഡ് ബോണ്ട്

സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിൽ നിക്ഷേപിക്കുമ്പോൾ, വിൽപ്പന ദിവസത്തിലെ യഥാർത്ഥ സ്വർണ്ണ വിലയ്‌ക്ക് പുറമേ ഓരോ ആറുമാസത്തിലും 2.5% സംയോജിത പലിശ വരുമാനം നിങ്ങൾക്ക് ലഭിക്കും. 8 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം പൂർണ്ണമായും നികുതി രഹിതമാണ്.

സ്വർണ ഇടിഎഫ്

സ്വർണ ഇടിഎഫ്

ഓഹരി പോലെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വാങ്ങാനും വിൽക്കാനും കഴിയുന്ന രൂപത്തിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ കഴിയുന്ന വഴിയാണ് സ്വർണ്ണ ഇടിഎഫുകൾ. സ്വർണ്ണ ഇടിഎഫുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന് നിങ്ങളുടെ ആദായനികുതി സ്ലാബ് നിരക്കിന് അനുസൃതമായി നികുതി ഈടാക്കും.

English summary

Why People Still Love Gold? What Is The Future Of Gold? | ആളുകൾക്ക് സ്വർണത്തോടുള്ള പ്രിയം ഇപ്പോഴും കുറയാത്തത് എന്തുകൊണ്ട്? സ്വർണത്തിന്റെ ഭാവി എന്ത്?

Malayalees' love for yellow metal increases during times of economic uncertainty. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X