കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വിപണി ദുര്‍ബലമാകാത്തത് എന്തുകൊണ്ടെന്നറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19ന്റെ രണ്ടാം തരംഗം വലിയ രീതിയിലുള്ള പ്രതിസന്ധികളിലേക്കാണ് രാജ്യത്തെ തള്ളിവിടുന്നത്. ആേേരാഗ്യ മേഖലാ പാടേ ഭയഭീതികളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് പറയാം. ഓരോ ദിവസവും വര്‍ധിച്ചു വരുന്ന കോവിഡ് കേസുകളുടെ എണ്ണം, കോവിഡ് ബാധിച്ച് ഓരോ ദിവസവും മരണപ്പെടുന്നവരുടെ എണ്ണം, ആശുപത്രികളിലെ ഓക്‌സിജന്‍ ദൗര്‍ലഭ്യം, രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ആശുപത്രികളിലെ കിടത്തി ചികിത്സാ സൗകര്യങ്ങളിലെ പരിമിതി, മരുന്നുകളുടെ ലഭ്യതക്കുറവ് അങ്ങനെ അതിരൂക്ഷമായ സാഹചര്യത്തിലൂടെയാണ് രാജ്യത്തെ ആരോഗ്യ മേഖല കടന്ന് പോകുന്നത്.

 

പ്രതിസന്ധികള്‍

പ്രതിസന്ധികള്‍

പ്രാദേശിക ലോക്ക് ഡൗണുകളും വ്യാപകമാവുകയാണ്. രാജ്യത്തെ അതീവ ഗുരുതര സ്ഥിതി പരിഗണിച്ച് ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് പല രാജ്യങ്ങളും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതീവ സൂക്ഷ്മതയോടെയല്ലാതെ മുന്നോട്ട് പോയാല്‍ കാര്യങ്ങള്‍ ഭയാനകമാം വിധം കൈവിട്ടു പോകും എന്ന സാഹചര്യം തന്നെയാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ പ്രഖാപിക്കുന്ന പ്രാദേശിക ലോക്ക്ഡൗണുകളും, ഗതാഗത നിയന്ത്രണങ്ങളും കര്‍ഫ്യൂകളുമൊക്കെ വ്യാപാരമേഖലയെ വീണ്ടും ഉലയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

ജിഡിപി വളര്‍ച്ച

ജിഡിപി വളര്‍ച്ച

ഒന്നാം കോവിഡ് തരംഗത്തിന്റെ ആഘാതത്തില്‍ നിന്നും പതിയെ കയറിവന്ന് സ്ഥിതി മെച്ചപ്പട്ടു വരവേയാണ് രണ്ടാം തരംഗത്തിന്റെ തിരിച്ചടി എത്തിയിരിക്കുന്നത്. ഇതോടെ രണ്ടാം തരംഗത്തിന് മുമ്പ് ജിഡിപി വളര്‍ച്ച 11 ശതമാനത്തിലേക്ക് എത്തുമെന്ന കണക്ക് കൂട്ടവും വൃഥാവിലായി. ഒപ്പം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വരുമാന വളര്‍ച്ച് 30 ശതമാനത്തിലേക്ക് ഉയരുമെന്ന പ്രതീക്ഷയ്ക്കും നിലവിലെ സാഹചര്യത്തില്‍ അര്‍ഥമില്ല. എന്നാല്‍ കൗതുകകരവും ആശ്വാസകരവുമായ കാര്യങ്ങളാണ് വിപണിയെ വിലയിരുത്തുമ്പോള്‍ ദൃശ്യമാകുന്നത്.

വിപണി മുന്നേറുന്നു

വിപണി മുന്നേറുന്നു

സാധാരണ ഗതിയില്‍ ഇത്തരം പ്രതിബന്ധങ്ങളില്‍ വിപണിയും ആടിയുലയുന്ന കാഴ്ചയാണ് പൊതുവേ കാണാറ്. നിക്ഷേപകരെ പൂര്‍ണമായും നിരാശയിലാഴ്ത്തി വിപണി പാടേ തകര്‍ന്നടിയും. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി സന്തോഷകരമായ വാര്‍ത്തകളാണ് ഈ മോശം കാലത്തും വിപണിയില്‍ നിന്നെത്തുന്നത്. അത്ഭുതപ്പെടുത്തുന്ന കരുത്തോടെ വിപണി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 1.89 ശതമാനം നഷ്ടത്തോടെ 13341 പോയിന്റിലാണ് കഴിഞ്ഞ ആഴ്ചാവസാനം നിഫ്റ്റി ക്ലോസ് ചെയ്തത്. എന്നാല്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനം മാത്രം നഷ്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

നിഫ്റ്റി 2.57 ശതമാനം മുകളില്‍

നിഫ്റ്റി 2.57 ശതമാനം മുകളില്‍

ബിഎസ്ഇ സ്മോള്‍ ക്യാപ് സൂചിക ലാഭ നഷ്ടങ്ങള്‍ ഇല്ലാതെ തത് സ്ഥിതി തുടര്‍ന്നു. ഫാര്‍മ മേഖല നേട്ടമുണ്ടാക്കിയപ്പോള്‍ ഐടി, എഫ്എംസിജി, സിമെന്റ്, ടെലികോം മേഖലകള്‍ നഷ്ടത്തിലായിരുന്നു. നിഫ്റ്റി ഓഹരികളില്‍ ഡോ.റെഡ്ഡീസാണ് ലാഭത്തില്‍ മുന്നില്‍. ബജാജ് ഇരട്ടകള്‍ തൊട്ടുപിന്നിലുണ്ടായിരുന്നു. എഫ്എംസിജി വിഭാഗത്തില്‍ വലിയ നഷ്ടംനേരിട്ടത് നെസ് ലെക്കും ഹിന്ദുസ്ഥാന്‍ യുണിലിവറിനുമാണ്. അള്‍ട്രാ ടെക് 9.6 ശതമാനം നഷ്ടംരേഖപ്പെടുത്തി. വിദേശ നിക്ഷേപകര്‍ നിരന്തരമായി വില്‍പന നടത്തിയ കഴിഞ്ഞ ആഴ്ചയില്‍ അഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ് ചെയ്തിരിക്കുന്നത്. പ്രതിസന്ധി കാലഘട്ടമായിട്ടും ഈ വര്‍ഷം ഇതുവരെ നിഫ്റ്റി 2.57 ശതമാനം മുകളില്‍ തന്നെയാണ്.

കുതിപ്പ് ആഗോളതലത്തില്‍

കുതിപ്പ് ആഗോളതലത്തില്‍

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടമായ 2020 മാര്‍ച്ച് മാസത്തില്‍ ഉണ്ടായ തകര്‍ച്ചയില്‍ നിന്നും പിന്നീട് വിപണിയിലുണ്ടായ കുതിപ്പ് ആഗോളതലത്തിലായിരുന്നുവെന്ന് വേണം വിലയിരുത്താന്‍. ലോക വിപണികള്‍ തമ്മില്‍ വലിയ തോതിലുള്ള പാരസ്പര്യം നിലനില്‍ക്കുന്നുണ്ട്. ഇത് സമീപ ഭാവിയിലൊന്നും ദുര്‍ബലമാകുവാനും സാധ്യതകളില്ല. ഒപ്പം ലോകത്തിലെ പ്രധാന കേന്ദ്രബാങ്കുകള്‍ നിര്‍ലോഭം ഇറക്കിയ പണവും ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ പലിശനിരക്കും ചേര്‍ന്നപ്പോള്‍ കുമിഞ്ഞുകൂടിയ ലിക്വിഡിറ്റിയാണ് വിപണിയുടെ ആഗോളമായ കുതിപ്പിനുള്ള കാരണങ്ങളായത്.

വലിയ അളവില്‍ ഓഹരികളില്‍ നിക്ഷേപം

വലിയ അളവില്‍ ഓഹരികളില്‍ നിക്ഷേപം

ആഗോളതലത്തില്‍ കഴിഞ്ഞ ആറുമാസങ്ങള്‍ക്കുള്ളില്‍ വലിയ തോതിലാണ് ഓഹരികളില്‍ നിക്ഷേപം നടന്നിരിക്കുന്നത്. വികസിത ലോകത്ത് പണപ്പെരുപ്പം എന്നത് ഇപ്പോള്‍ ധനപരമായ ഒരു പ്രതിഭാസമല്ല. കേന്ദ്ര ബാങ്കുകള്‍ സൃഷ്ടിച്ച പണത്തിന്റെ വലിയൊരളവ് ഓഹരികള്‍ പോലെ റിസ്‌കുള്ള ആസ്തികളില്‍ നിക്ഷേപിക്കപ്പെട്ടത് അവയുടെ വിലകള്‍ കുതിച്ചുയരുന്നതിന് കാരണമാകുകയാണുണ്ടായത്. അതായത് ഉപഭോക്തൃ വിലക്കയറ്റത്തിന്റെ അഭാവത്തില്‍ പണം ആസ്തിവിലകള്‍ വര്‍ധിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

പ്രതികൂലമായി ബാധിക്കുമോ?

പ്രതികൂലമായി ബാധിക്കുമോ?

ആഗോള പണ-ഓഹരി വിപണികളുടെ പ്രസ്തുത ഘടനയെ ചൈനയുടേയും അമേരിക്കയുടേയും നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തിക വളര്‍ച്ചാ വീണ്ടെടുപ്പ് സഹായിക്കുന്നു. വിപണിയില്‍ ഉണ്ടായേക്കാവുന്ന ശക്തമായ തിരുത്തല്‍ പ്രക്രിയ ആഗോളാടിസ്ഥാനത്തില്‍ നടക്കാനാണ് സാധ്യതകള്‍. അതായത്, ഇന്ത്യയിലെ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായി തകരുകയും രാജ്യത്തെ മുഴുവനായും പിടിച്ചുലയ്ക്കുകയും അത് വിപണിയെ വലിയതോതില്‍ ബാധിക്കുകയും ചെയ്താല്‍ മാത്രമാണ് ഇന്നത്തെ പ്രതിസന്ധികള്‍ വിപണിയില്‍ പ്രതിഫലിക്കുക. അല്ലാത്ത പക്ഷം പൊതുവേ നിലവിലെ സ്ഥിതിയില്‍ തന്നെ മുന്നോട്ട് പോകുവാനാണ് സാധ്യത.

ഒരു വിഹിതം സ്ഥിര നിക്ഷേപത്തിലേക്ക്

ഒരു വിഹിതം സ്ഥിര നിക്ഷേപത്തിലേക്ക്

എങ്കിലും കോവിഡ് വ്യാപനത്തിന്റെ തോത് ഉയരുന്നത് വിപണിയിലും മാറ്റങ്ങള്‍ക്ക് കാരണമായേക്കാം. അതായത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതിന്റെ സൂചനകള്‍ ലഭിച്ചാല്‍ വിപണി മുകളിലേക്ക് കുതിക്കും. എന്നാല്‍ രാജ്യത്ത് നിലവില്‍ ആ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഓഹരികളില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം സ്ഥിരനിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് അഭികാമ്യമായിരിക്കും. സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കുറവാണെന്നത് ഈ സമയം ആലോചിക്കേണ്ട കാര്യമില്ല.

Read more about: market
English summary

why the market stays strong in this crisis situation? - explained |കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വിപണി ദുര്‍ബലമാകാത്തത് എന്തുകൊണ്ടെന്നറിയാമോ?

why the market stays strong in this crisis situation? - explained
Story first published: Wednesday, April 28, 2021, 11:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X