കാശുള്ള ഇന്ത്യക്കാർ വീട് വാങ്ങുന്നത് വിദേശത്ത്, എന്തുകൊണ്ട്? നേട്ടങ്ങൾ എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണി കനത്ത ഇടിവ് നേരിടുമ്പോഴും സമ്പന്നരായ ഇന്ത്യക്കാർ വീടും സ്ഥലവും വാങ്ങുന്നുണ്ട്. എന്നാൽ അത് ഇന്ത്യയിൽ അല്ലെന്ന് മാത്രം. വിദേശ രാജ്യങ്ങളാണ് ധനികരായ ഇന്ത്യക്കാർ വീട് വാങ്ങാൻ തിരഞ്ഞെടുക്കുന്നത്. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് പുറത്തുവിട്ട 2019 ലെ ലണ്ടൻ സൂപ്പർ പ്രൈം സെയിൽസ് മാർക്കറ്റ് ഇൻസൈറ്റ്-വിന്റർ റിപ്പോർട്ട് അനുസരിച്ച് ലണ്ടൻ വിപണികളിലെ വീട് വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 11% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യക്കാരെ ആകർഷിക്കുന്നത് എന്ത്?
 

ഇന്ത്യക്കാരെ ആകർഷിക്കുന്നത് എന്ത്?

ലണ്ടനിൽ സ്വത്തുക്കൾ വാങ്ങാൻ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ലണ്ടനിൽ, അടുത്തിടെ വസ്തു വിലയിലുണ്ടായ ഇടിവാണ്. ഇത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിച്ചുവെന്ന് നൈറ്റ് ഫ്രാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏകദേശം 20% വിലക്കുറവാണ് ഉണ്ടായത്. ഇത് കൂടുതൽ ഇന്ത്യക്കാരെ ലണ്ടനിൽ വീടും സ്ഥലവും വാങ്ങാൻ പ്രേരിപ്പിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

താത്പര്യം ഇന്ത്യയ്ക്ക് പുറത്ത്

താത്പര്യം ഇന്ത്യയ്ക്ക് പുറത്ത്

ഇന്ത്യൻ വിപണികളിലെ നിക്ഷേപങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മൂലധനത്തിനും വാടകയ്ക്കുമുള്ള വരുമാനം വളരെ കൂടുതലാണ് വിദേശ രാജ്യങ്ങളിൽ. നൈറ്റ് ഫ്രാങ്ക് വെൽത്ത് റിപ്പോർട്ട് 2019 അനുസരിച്ച് 21% ഇന്ത്യൻ അതിസമ്പന്നരും ഇന്ത്യയ്ക്ക് പുറത്ത് വീടുകൾ വാങ്ങുന്നതിനോട് താത്പര്യപ്പെടുന്നത്.

മുടങ്ങിപ്പോയ ഭവന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ ആശ്വാസ പാക്കേജ്

സുരക്ഷിത നിക്ഷേപം

സുരക്ഷിത നിക്ഷേപം

സമ്പന്നരായ ഇന്ത്യക്കാർ വിദേശ വിപണികളിൽ നിക്ഷേപം നടത്തുന്നതിനുള്ള മറ്റൊരു പ്രധാന കാരണം, അവിടെ നിക്ഷേപിക്കുന്നത് വഴി ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്കും വിപണി അപകടസാധ്യതയ്ക്കും എതിരായി നിക്ഷേപം സുരക്ഷിതമായിരിക്കും എന്നതാണ്.

ചെന്നൈയിലും ബാം​ഗ്ലൂരിലും ഫ്ലാറ്റ് വാങ്ങാൻ ആളില്ല; ഡിമാൻഡ് കുറയാൻ കാരണമെന്ത്?

പോർട്ട്ഫോളിയോ വൈവിധ്യവത്ക്കരണം

പോർട്ട്ഫോളിയോ വൈവിധ്യവത്ക്കരണം

കാർവി ഗ്രൂപ്പിന്റെ വെൽത്ത് മാനേജ്മെൻറ് വിഭാഗമായ കാർവി പ്രൈവറ്റ് വെൽത്ത് ഈ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ഇന്ത്യൻ വെൽത്ത് റിപ്പോർട്ട് പ്രകാരം, "മ്യൂച്വൽ ഫണ്ടുകൾ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ, നേരിട്ടുള്ള ഇക്വിറ്റി, സ്ഥാവര വസ്‌തുക്കൾ എന്നിവയിലൂടെ ആഗോള വിപണിയിൽ നിക്ഷേപം നടത്തുന്നത് പോർട്ട്‌ഫോളിയോ വൈവിധ്യവത്കരണത്തിന് ഗുണകരമാണെന്നും. ആഭ്യന്തര വിപണിയിലെ ഇടിവിനെ മറികടക്കാനുള്ള മാർഗമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

രൂപയുടെ മൂല്യം

രൂപയുടെ മൂല്യം

കഴിഞ്ഞ 40 വർഷത്തിനിടയിൽ യു‌എൻ‌ ഡോളറിനെതിരെ ഇന്ത്യൻ രൂപ പ്രതിവർഷം ശരാശരി 4 ശതമാനം ഇടിവ് രേഖപ്പെടുത്തും. അതിനാൽ വിദേശത്തെ വീടോ സ്ഥലമോ വിൽക്കുമ്പോഴും മറ്റും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയിൽ നിന്നും നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാം.

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ ഒരു കൈനോക്കാം; ലാഭമുണ്ടാക്കേണ്ടത് ഇങ്ങനെ

കൂടുതൽ സുതാര്യം

കൂടുതൽ സുതാര്യം

ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ മിക്ക ലോക നഗരങ്ങളിലും സുതാര്യമായ റിയൽ എസ്റ്റേറ്റ് നിയന്ത്രണങ്ങളാണുള്ളത്. മാത്രമല്ല യുഎസിലെയും മറ്റും ആരോഗ്യ ഇൻഷുറൻസ് സൌകര്യങ്ങൾ, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മികച്ച ജീവിത നിലവാരം എന്നിവയൊക്കെ ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. മിക്ക ഇന്ത്യക്കാരും വിദേശ നഗരങ്ങളിൽ വീട് വാങ്ങുന്നത് ആ നഗരങ്ങളിൽ സ്ഥിരതാമസമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്.

വിദേശ രാജ്യങ്ങളുടെ വാഗ്ദാനം

വിദേശ രാജ്യങ്ങളുടെ വാഗ്ദാനം

പല രാജ്യങ്ങളും വീടും സ്ഥലവും മറ്റും വാങ്ങുന്നവർക്ക് പൗരത്വം വാഗ്ദാനം ചെയ്യുകയോ കൂടുതൽ കാലം അവിടെ താമസിക്കാൻ അനുവദിക്കുകയോ ചെയ്യുന്നു. കാനഡ, പോർച്ചുഗൽ, സൈപ്രസ് എന്നിവിടങ്ങളിലും മറ്റും കുടിയേറ്റക്കാരെ ആകർഷിക്കുന്നതിനായി വിവിധ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വിദേശത്ത് വീട് വാങ്ങാൻ നിങ്ങൾക്ക് പ്ലാനുണ്ടെങ്കിൽ ഒരു വർഷത്തിനുള്ളിൽ അടയ്ക്കാൻ കഴിയുന്ന പണത്തിന് ഒരു പരിധിയുണ്ടെന്ന് ഓർമ്മിക്കുക, അതായത് നിങ്ങളുടെ വസ്തുവിന്റെ വില അതിന് മുകളിലാകാൻ പാടില്ല.

പണത്തിന്റെ പരിധി

പണത്തിന്റെ പരിധി

റിസർവ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽ‌ആർ‌എസ്) പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ മുതൽ മാർച്ച് വരെ) മൊത്തം 250,000 ഡോളർ രൂപ മാത്രമേ നിങ്ങൾക്ക് കൈമാറാൻ സാധിക്കുകയുള്ളൂ. എന്നിരുന്നാലും, പണമടയ്ക്കൽ പരിധി വ്യക്തിഗതമായി ബാധകമാകുന്നതിനാൽ ഒരു കുടുംബത്തിലെ തന്നെ രണ്ട് പേർ സംയുക്തമായാണ് വീട് വാങ്ങുന്നതെങ്കിൽ നിങ്ങളുടെ ബജറ്റും ഓപ്ഷനുകളും വിപുലീകരിക്കാൻ കഴിയും.

English summary

കാശുള്ള ഇന്ത്യക്കാർ വീട് വാങ്ങുന്നത് വിദേശത്ത്, എന്തുകൊണ്ട്? നേട്ടങ്ങൾ എന്തെല്ലാം?

According to the 2019 London Super Prime Sales Market Insight-Winter Report released by real estate consultancy firm Knight Frank, the number of indian home buyers in London markets has increased by 11% in a year. Read in malayalam.
Story first published: Thursday, November 21, 2019, 15:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X