സമ്പത്ത് സൃഷ്ടിക്കുവാന്‍ എന്തിന് ദീര്‍ഘകാല നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കണം? അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒട്ടുമിക്ക മില്ലേനിയല്‍സിനുമുള്ള സംശയമാണ് ഓരോ മാസവും ഇങ്ങനെ ചെറിയ തുക നിക്ഷേപം നടത്തിയത് കൊണ്ട് എന്നെങ്കിലും നമുക്ക് സമ്പന്നനാകുവാന്‍ സാധിക്കുമോ എന്നത്? നിക്ഷേപകന്റെ റിസ്‌ക് എടുക്കുവാനുള്ള താത്പര്യവും, നിക്ഷേപത്തിനായുള്ള സമയവും അടിസ്ഥാനമാക്കി അച്ചടക്കത്തോടെ നിക്ഷേപം നടത്തിയാല്‍ സാധ്യമല്ലെന്ന് നമ്മള്‍ കരുതുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ നമുക്ക് സാധിക്കും. അതൊരു റെക്കറിംഗ് നിക്ഷേപമായാലും ഒരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍) ആയാലും അങ്ങനെ തന്നെ.

 

ഉയര്‍ന്ന ആദായത്തിന് വേണ്ടത് ദീര്‍ഘകാല നിക്ഷേപങ്ങള്‍

ഉയര്‍ന്ന ആദായത്തിന് വേണ്ടത് ദീര്‍ഘകാല നിക്ഷേപങ്ങള്‍

എല്ലാ നിക്ഷേപകരും ആഗ്രഹിക്കുന്നത് ഉയര്‍ന്ന നിരക്കിലുള്ള ആദായമാണ്. എന്നാല്‍ സമ്പത്ത് സൃഷ്ടിക്കുവാന്‍ വേണ്ടത് ദീര്‍ഘകാലത്തിലേക്കുള്ള നിക്ഷേപങ്ങളാണെന്ന് വിദഗ്ധര്‍ പറയുന്നു. ഈ അടിസ്ഥാന തത്വം ധാരാളം പേരെ ആകര്‍ഷിക്കും. എന്നാല്‍ ലളിതമായ ഈ സ്ഥിര നിക്ഷേപ ശൈലിയിലൂടെ വലിയ തുക നിക്ഷേപകര്‍ക്ക് ഭാവിയില്‍ സ്വന്തമാക്കുവാന്‍ സാധിക്കും. ഇത് മനസ്സിലാക്കുന്നതിനായി നമുക്കൊരു ഉദാഹരണം പരിശോധിക്കാം.

ഒരു ഉദാഹരണം നോക്കാം

ഒരു ഉദാഹരണം നോക്കാം

60ാം വയസ്സില്‍ റിട്ടയര്‍ ആകും വരെ ഓരോ മാസവും നിക്ഷേപിക്കാന്‍ തയ്യാറെടുത്ത നാല് പേര്‍ ഉണ്ടെന്ന് കരുതുക. അവരുടെ ഇപ്പോഴത്തെ പ്രായം 20 വയസ്സ്, 30 വയസ്സ്, 40 വയസ്സ്, 50 വയസ്സ് എന്നിങ്ങനെയാണ്. നാല് പേരും 1,000 രൂപ വീതം ഓരോ മാസവും നിക്ഷേപം നടത്തുവാന്‍ തീരുമാനിച്ചു. റിട്ടയര്‍ ചെയ്യുന്ന 60 വയസ്സ് പൂര്‍ത്തിയാകും വരെ 12 ശതമാനം വാര്‍ഷിക പലിശ നിരക്ക് ലഭിക്കുന്ന ഒരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലാണ് നിക്ഷേപം നടത്തുന്നത്. റിട്ടയര്‍ ആകുമ്പോഴേക്കും അവരുടെ നിക്ഷേപ തുക എത്രയാണെന്ന് നമുക്ക് നോക്കാം.

നിക്ഷേപം ആരംഭിച്ച പ്രായം നിക്ഷേപിച്ച തുക റിട്ടയര്‍മെന്റ് സമ്പാദ്യം
20 വയസ്സ്, 4.8 ലക്ഷം 97.9. ലക്ഷം
30 വയസ്സ് 3.6 ലക്ഷം 30.80 ലക്ഷം
40 വയസ്സ് 2.4 ലക്ഷം 9.19 ലക്ഷം
50 വയസ്സ് 1.2 ലക്ഷം 2.24 ലക്ഷം

എത്ര കാലത്തേക്ക് നിക്ഷേപം നടത്തുന്നുവോ നേട്ടം അത്രയുമേറെ!

എത്ര കാലത്തേക്ക് നിക്ഷേപം നടത്തുന്നുവോ നേട്ടം അത്രയുമേറെ!

60 വയസ്സ് വരെ 1,000 രൂപാ വീതം പ്രതിമാസം നിക്ഷേപിക്കുമ്പോള്‍ 20 വയസ്സില്‍ നിക്ഷേപം ആരംഭിക്കുന്ന വ്യക്തിയ്ക്ക് നിക്ഷേപ കാലാവധി കഴിയുമ്പോള്‍ ലഭിക്കുന്ന തുക 97.93 ലക്ഷം രൂപയാണ്. 30 വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍ അയാള്‍ക്ക് 30.8 ലക്ഷം രൂപ സമ്പാദിക്കുവാന്‍ കഴിയുന്നു. ഈ ഉദാഹരണം നോക്കുമ്പോള്‍

ഏവരും ആഗ്രഹിക്കുന്നത് ആ 20 വയസ്സുകാരന്റെ റിട്ടയര്‍മെന്റ് ജീവിതമല്ലേ? ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നാല് പേര്‍ക്കും ഒരേ പലിശ നിരക്കാണ് നിക്ഷേപത്തിന്മേല്‍ ലഭിച്ചത് എന്നാണ്. 40 വര്‍ഷം പണം ചേര്‍ത്തുവച്ചതിന്റെ ഗുണമാണ് ഇത്രയും വലിയ തുക ആ ഇരുപത് വയസ്സുകാരന് ലഭിക്കാന്‍ കാരണം. എത്ര ദൈര്‍ഘ്യമേറിയ കാലത്തേക്ക് നിങ്ങള്‍ നിക്ഷേപം നടത്തുന്നുവോ അത്രയും അധിക നേട്ടം നിങ്ങള്‍ക്ക് തിരിച്ചു ലഭിക്കും.

ദീര്‍ഘകാല നിക്ഷേപങ്ങളിലെ മാജിക്

ദീര്‍ഘകാല നിക്ഷേപങ്ങളിലെ മാജിക്

നേരത്ത പറഞ്ഞ കണക്കില്‍ നമുക്ക് ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാലോ? 30 വയസ്സുള്ള വ്യക്തി 5 വര്‍ഷത്തേക്ക് മാത്രം നിക്ഷേപിച്ച് പണം പിന്‍വലിക്കുന്നു എന്ന് കരുതുക. അപ്പോള്‍ അയാള്‍ നിക്ഷേപിക്കുന്നത് 6,0000 രൂപ മാത്രമാണ്. നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 8,1103 രൂപയും ലഭിക്കും. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് നിക്ഷേപം പിന്‍വലിക്കാതെയിരിക്കുകയും അതേസമയം തുടര്‍ന്നുള്ള പ്രതിമാസ നിക്ഷേപം അവസാനിപ്പിക്കുകയും ചെയ്താലോ? അത്രയും നാള്‍ നിക്ഷേപിച്ച തുക അയാളുടെ റിട്ടയര്‍മെന്റ് സമയം വരെ വര്‍ധിച്ചുകൊണ്ടിരിക്കും. റിട്ടയര്‍ ആകുമ്പോള്‍ അയാള്‍ക്ക് ലഭിക്കുക 13.78 ലക്ഷം രൂപയായിരിക്കും. മോശമില്ല അല്ലേ?

പലിശ നിരക്കില്‍ മാത്രമല്ല കാര്യം

പലിശ നിരക്കില്‍ മാത്രമല്ല കാര്യം

ഈ പറഞ്ഞ കാര്യങ്ങളെല്ലാം അടിവരയിടുന്നത് ഒരൊറ്റ കാര്യമാണ്. നിക്ഷേപിക്കുവാനായി നാം കാണിക്കുന്ന ശ്രദ്ധ എത്രകാലം കൂടുതല്‍ നിക്ഷേപിക്കുവാന്‍ സാധിക്കുമോ അത്രയും കാലം നിക്ഷേപം തുടരുന്നതിലും നാം കാണിക്കണം. എങ്കില്‍ മാത്രമേ തുക ഇരട്ടിക്കിരട്ടിയാകുന്നതിന്റെ മാജിക് നിക്ഷേപകന് മനസ്സിലാവുകയുള്ളൂ. ഈ രണ്ട് ഘടകങ്ങളും നിക്ഷേപകന്റെ കൈയ്യിലുള്ള കാര്യമാണ്. എന്നാല്‍ ഒരു നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുമ്പോള്‍ നിക്ഷേപകന്റെ നിയന്ത്രണത്തിലേ അല്ലാത്ത പലിശ നിരക്കിന്റെ പുറകേ പോകുവാനാണ് നമുക്കെല്ലാം ഇഷ്ടം. ഉയര്‍ന്ന ആദായം പ്രതീക്ഷിക്കുന്ന ഓഹരി വിപണി നിക്ഷേപകര്‍ക്ക് ഇക്വിറ്റി ഫണ്ടുകളിലെ ദീര്‍ഘകാല നിക്ഷേപമാണ് അനുയോജ്യം.

Read more about: investment smart investment
English summary

why you should invest for long term as much as you can to create wealth - explained |സമ്പത്ത് സൃഷ്ടിക്കുവാന്‍ എന്തിന് ദീര്‍ഘകാല നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കണം? അറിയാം

why you should invest for long term as much as you can to create wealth - explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X