കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികളില്‍ നിര്‍ബന്ധമായും നിക്ഷേപിക്കേണ്ടതുണ്ടോ? എന്തുകൊണ്ടെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കുട്ടിയുടെ മാതാപിതാക്കള്‍ ആവുക എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രത്യേക അനുഭൂതിയാണ്. ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്നു വന്നാല്‍ പിന്നീടങ്ങോട്ട് ആ കുഞ്ഞിന്റെ സന്തോഷവും സുരക്ഷയുമായിരിക്കും നിങ്ങളുടെ പ്രഥമ പരിഗണന. അതിനാല്‍ തന്നെ അവരുടെ മികച്ച ഭാവിയ്ക്കായ് നേരത്തേ തന്നെ ആസൂത്രണം നടത്തേണ്ടതുണ്ട്.

 

കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതി

കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതി

ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സാമ്പത്തിക ഉപകരണമായ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇത് നിക്ഷേപത്തിന്റെയും ഇന്‍ഷുറന്‍സിന്റെയും മിശ്രണമാണ്. കുട്ടികള്‍ക്കായുള്ള പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കുന്നതോടെ അവരുടെ ഭാവി സുരക്ഷിതമാക്കുവാനും അവരുടെ സ്വപ്‌നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും കൂട്ടു നില്‍ക്കുവാനും മാതാപിതാക്കള്‍ക്ക് സാധിക്കും.

നിക്ഷേപ പോര്‍ട്ട്‌ഫോളിയോവില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തണം?

നിക്ഷേപ പോര്‍ട്ട്‌ഫോളിയോവില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തണം?

അനുയോജ്യമായ പ്ലാന്‍ തിരഞ്ഞെടുക്കുന്നതോടെ കുട്ടികള്‍ക്കായി ഒരു സുരക്ഷിത വലയം സൃഷ്ടിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ കരിയര്‍ സ്വപ്‌നങ്ങള്‍ വേണ്ടെന്ന് വയ്‌ക്കേണ്ട സാഹചര്യം അപ്പോള്‍ കുട്ടികള്‍ക്ക് ഉണ്ടാവുകയില്ല. അവര്‍ വളര്‍ന്ന് ഉന്നത വിദ്യാഭ്യാസം നേടേണ്ട പ്രായമാകുമ്പോള്‍ അവരുടെ കരിയറിന് ഏറ്റവും മികച്ച സംരക്ഷണ പദ്ധതിയായിരിക്കും കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ പ്ലാനുകള്‍. നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോവില്‍ എന്തുകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതി ഉള്‍പ്പെടുത്തണമെന്ന് നമുക്ക് നോക്കാം.

ഉയരുന്ന വിദ്യാഭ്യാസ ചിലവുകള്‍

ഉയരുന്ന വിദ്യാഭ്യാസ ചിലവുകള്‍

നിങ്ങള്‍ ഒരു കുടുംബമായി ജീവിക്കാന്‍ ആരംഭിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിന്റെ സാമ്പത്തിക അനന്തര ഫലങ്ങളാണ്. കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകളും അതില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കുകയും വേണം. സമയം മുന്നോട്ട് പോകും തോറും വിദ്യാഭ്യാസ ചിലവുകളും ഉയര്‍ന്ന് വരികയാണ്. നിലവില്‍ രാജ്യത്ത് 250 മില്യണോളം സ്‌കൂള്‍ വിദ്യാര്‍ഥികളുണ്ട്. ലോകത്ത് ഏറ്റവും വിപുലമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.

ഉയര്‍ന്ന തുക ആവശ്യം

ഉയര്‍ന്ന തുക ആവശ്യം

സാങ്കേതിക വിദ്യകള്‍ പുരോഗമിക്കുന്നതിനനുസരിച്ചും പുതിയ രീതികള്‍ അവതരിപ്പിക്കുന്നതിനനുസരിച്ചും മത്സരവും ചെലവും വര്‍ധിച്ചു കൊണ്ടിരിക്കുകയേ ഉള്ളൂ. നിങ്ങളുടെ കുട്ടി കോളേജില്‍ പോകാന്‍ പ്രായമാകുമ്പോള്‍ അതിനാവശ്യമായ മതിയായ തുക നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിലൂടെ അത് സാധ്യമാകും.

നേരത്തേ ആരംഭിക്കാം

നേരത്തേ ആരംഭിക്കാം

എത്രയും നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും മെച്ചപ്പെട്ട ആദായം നിങ്ങളുടെ കുഞ്ഞിനായി കരുതുവാന്‍ സാധിക്കും. ചില പദ്ധതികള്‍ ചെറിയ തുക തുടര്‍ച്ചയായി നിക്ഷേപിക്കുവാനും അനുവദിക്കും. നിക്ഷേപകന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കുവാന്‍ ഇതുവഴി സാധിക്കും. കുട്ടി ജനിച്ചത് മുതല്‍ തന്നെ നിങ്ങള്‍ക്ക് നിക്ഷേപത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

അധിക ബാധ്യത ഒഴിവാക്കാം

അധിക ബാധ്യത ഒഴിവാക്കാം

ഉയര്‍ന്ന പഠന ചിലവ് കാരണം കുട്ടികള്‍ക്കായി വിദ്യാഭ്യാസ വായ്പ എടുക്കുന്ന മാതാപിതാക്കള്‍ നമ്മുടെ രാജ്യത്ത് സ്വഭാവികമായി കാണുന്ന ഒരു കാഴ്ചയാണ്. എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയില്‍ നേരത്തെ നിക്ഷേപിച്ച് തുടങ്ങുന്നതിലൂടെ ഈ അധിക ബാധ്യത ഒഴിവാക്കുവാന്‍ സാധിക്കും. സ്വന്തമായി വീട്, വാഹനം തുടങ്ങിയ ആവശ്യങ്ങളും ജീവിതത്തില്‍ കടന്ന് വരും. കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയിലെ നിക്ഷേപം കുട്ടികളുടെ പഠനത്തിനായി മാത്രം മാറ്റി വയ്ക്കുവാനും നിങ്ങളുടെ വരുമാനം മേല്‍ പറഞ്ഞ പോലെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാനും നിങ്ങള്‍ക്ക് സാധിക്കും.

നികുതി ഇളവ്

നികുതി ഇളവ്

കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിലൂടെ നികുതിളവ് നേടുവാനും നിങ്ങള്‍ക്ക് ലഭിക്കും. ആദായ നികുതി നിയമത്തിന്റെ വകുപ്പ് 80സി പ്രകാരം നിക്ഷേപത്തിന് നല്‍കുന്ന പ്രീമിയം തുക നികുതി കിഴിവിന് അര്‍ഹമാണ്. പദ്ധതിയുടെ മെച്യൂരിറ്റി കാലാവതിയെ്തുമ്പോഴുള്ള തുകയ്ക്കും വകുപ്പ് 10 (10ഡി) പ്രകാരം നികുതി ഇളവ് ലഭിക്കും.

Read more about: investment
English summary

why you should invest in child education plan - explained |കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികളില്‍ നിര്‍ബന്ധമായും നിക്ഷേപിക്കേണ്ടതുണ്ടോ? എന്തുകൊണ്ടെന്നറിയാം

why you should invest in child education plan - explained
Story first published: Sunday, May 23, 2021, 19:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X