എന്തുകൊണ്ട് നിങ്ങളുടെ ബിസിനസിന് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാകുന്നു? കാരണങ്ങളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യം ചോദിക്കുവാനുള്ള നിങ്ങളുടെ ബിസിനസിന് നിങ്ങളൊരു ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിട്ടുണ്ടോ എന്നതാണ്. ഏതൊരു ബിസിനസിലും അപ്രതീക്ഷിത പ്രതിബന്ധങ്ങളും അനിശ്ചിതാവസ്ഥകളും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. അതൊരു പക്ഷേ ഒരു പ്രകൃതി ദുരന്തത്തിന്റെ രൂപത്തിലാകാം, അല്ലെങ്കില്‍ പരിക്കുപറ്റിയ ഒരു ജീവനക്കാരന്റെ രൂപത്തിലാകാം, എന്തെങ്കിലും തെറ്റിദ്ധാരണയുടെ പുറത്ത് നിങ്ങള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുന്ന ഏതെങ്കിലുമൊരു ഇടപാടുകാരന്റെ രൂപത്തിലുമാകാം.

 
എന്തുകൊണ്ട് നിങ്ങളുടെ ബിസിനസിന് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാകുന്നു? കാരണങ്ങളിതാ

അങ്ങനെ നമുക്ക് മുന്‍കൂട്ടി കാണുവാന്‍ സാധിക്കാത്ത പല തരത്തിലുള്ള പ്രതിസന്ധികളും ബിസിനസില്‍ മുന്നിലെത്തിയേക്കാം. എന്തൊക്കെ സംഭവിച്ചാലും നമുക്ക് നമ്മുടെ ബിസിനസിനെ സംരക്ഷിക്കണമല്ലോ. അതിന്റെ മുന്നോട്ടു കൊണ്ടു പോകണമല്ലോ. അതുകൊണ്ടു തന്നെ നാമെപ്പോഴും ഏത് സാഹചര്യവും നേരിടുവാന്‍ സുസജ്ജമായിരിക്കണം. അതിനാലാണ് ബിസിനസ് ഇന്‍ഷുറന്‍സ് സുരക്ഷാ കവചവും ഒപ്പം നിങ്ങളുടെ വിജയകരമായ ബിസിനസിന്റെ സുപ്രധാനമായ ഒരു ഘടകവുമായി മാറുന്നത്.

മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!

സാമ്പത്തിക നഷ്ടങ്ങളില്‍ നിങ്ങളെ സംരക്ഷിക്കുകയാണ് ബിസിനസ് ഇന്‍ഷുറന്‍സിന്റെ ലക്ഷ്യം. എന്നിട്ടും എന്തുകൊണ്ടാണ് അതിന്റെ അനിവാര്യതയെന്ന് മനസ്സിലാകുന്നില്ലേ? നമുക്ക് ഒരു ഉദാഹരണം പരിശോധിച്ചു നോക്കാം. നിങ്ങളുടെ ഒരു ജീവനക്കാരന് ദൗര്‍ഭാഗ്യവശാല്‍ തൊഴിലിടത്തിലെ പഴയ കോണിപ്പടി തകര്‍ന്ന് വീണ് പരിക്കേല്‍ക്കുന്നു എന്ന് കരുതുക. ഇത് നിങ്ങളുടെ ബിസിനസിനെ കോടതി കയറ്റുവാനും അതുവഴി വലിയൊരു തുക നിങ്ങള്‍ക്ക് ചിലവാകുവാനും കാരണമാകും. എന്നാല്‍ നിങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയിട്ടുണ്ടെങ്കില്‍ ഇത്തരം ചിലവുകളെല്ലാം ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. നിങ്ങള്‍ക്ക് തടസ്സങ്ങളോ സാമ്പത്തിക പ്രയാസങ്ങളോ ഇല്ലാതെ ബിസിനസ് മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യാം.

നിങ്ങളുടെ കുട്ടിയുടെ ഭാവിയ്ക്കായി ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയില്‍ തന്നെ നിക്ഷേപം ആരംഭിക്കൂ!

നിയമ പ്രകാരം എല്ലാ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമായും ആവശ്യമാണ്. ജനറല്‍ ലയബിലിറ്റി ഇന്‍ഷുറന്‍സ്, ജീവനക്കാര്‍ക്കുള്ള നഷ്ടപരിഹാരം, ഉത്പ്പന്ന ബാധ്യത തുടങ്ങിയവ ചില ബിസിനസ് ഇന്‍ഷുറസുകളാണ്. നിയമപരമായുള്ള ഇത്തരം ഇന്‍ഷുറന്‍സ് നിബന്ധനകള്‍ പാലിച്ചില്ല എങ്കില്‍ അത് പിഴ ഈടാക്കുന്നതിന് കാരണമാകും.

Read more about: insurance
English summary

why your business should covered under insurance ? explained |എന്തുകൊണ്ട് നിങ്ങളുടെ ബിസിനസിന് ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാകുന്നു? കാരണങ്ങളിതാ

why your business should covered under insurance ? explained
Story first published: Tuesday, June 15, 2021, 20:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X