പൊന്നിന്റെ 'പൊന്നിൻ വില'; ഇന്ത്യക്കാരുടെ സ്വർണ ഭ്രമം കുറയ്ക്കുമോ? വില കുതിച്ചുയരുന്നത് എന്തുകൊണ്ട്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വർഷം ഇതുവരെ ഇന്ത്യൻ സ്വർണ വില 23% വർദ്ധിച്ചു. 24 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ വില അടുത്തിടെ 10 ഗ്രാമിന് 50,000 രൂപ കടന്നു. കൊറോണ വൈറസ് അനിശ്ചിതത്വം സ്വ‍ർണത്തിന്റെ ആവശ്യകതയെ ബാധിച്ചിട്ടും എന്തുകൊണ്ടാണ് സ്വ‍ർണത്തിന്റെ വില കുതിച്ചുയരുന്നത്.

 

ആഗസ്റ്റ് മുതൽ വ‍ർദ്ധനവ്

ആഗസ്റ്റ് മുതൽ വ‍ർദ്ധനവ്

കഴിഞ്ഞ ആഗസ്റ്റ് മുതൽ തന്നെ സ്വർണ്ണ വില കുതിച്ചുയരാൻ തുടങ്ങിയെന്ന് ഇന്ത്യ വികസന ചർച്ചയെക്കുറിച്ച് തമന്ന ഇനാംദാറുമായി നടത്തിയ ചർച്ചയിൽ വേൾഡ് ഗോൾഡ് കൗൺസിൽ വിശദീകരിച്ചു. യുഎസിലെ ഏകദേശം 0% നിരക്കിനാൽ നയിക്കപ്പെടുന്ന ലോകമെമ്പാടുമുള്ള പലിശ നിരക്ക് സാഹചര്യമാണ് ഇതിന് കാരണമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ എംഡി പി.ആർ സോമസുന്ദരം പറഞ്ഞു. രൂപയുടെ മൂല്യത്തകർച്ചയുടെയും കോവിഡുമായി ബന്ധപ്പെട്ട ഉത്കണ്ഠകളും ആളുകളെ സ്വർണ്ണത്തിലേക്ക് നയിക്കുന്നതിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേ‍‍‍ർത്തു.

സ്വർണ്ണത്തോടുള്ള ഭ്രമം

സ്വർണ്ണത്തോടുള്ള ഭ്രമം

ഇന്ത്യക്കാ‍ർക്ക് സ്വർണ്ണത്തോടുള്ള ഭ്രമം വളരെ കൂടുതലാണ്. എന്നാൽ വിലയിൽ ക്രമാനുഗതമായ വർധന ഈ ആവശ്യത്തെ ബാധിക്കുമോ? എന്ന ചോദ്യത്തിന് ആളുകൾ സ്വർണ്ണത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ തുടങ്ങിയെന്ന് ഐ.ബി.ജെ.എയുടെ ദേശീയ പ്രസിഡന്റ് പൃഥ്വിരാജ് കോത്താരി പറഞ്ഞു. ലോക്ക്ഡൗണിനു ശേഷമുള്ള സമയത്ത് ഇന്ത്യയിൽ സ്വർണ്ണ ഇടിഎഫുകൾക്ക് കൂടുതൽ ആവശ്യക്കാരുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിൽ ഏകദേശം 2,000 കോടി രൂപയുടെ സ്വർണ ഇടിഎഫ് നിക്ഷേപമാണ് നടന്നിട്ടുള്ളത്.

സ്വർണം ഇനി ആര് വാങ്ങും? പൊന്നിന് ഇന്നും പൊള്ളും വില

വിലയും വരുമാനവും

വിലയും വരുമാനവും

ഇന്ത്യയിൽ സ്വർണ്ണ ആവശ്യകത വർധിക്കുന്നത് വിലയെ ആശ്രയിച്ചല്ല, വരുമാനത്തെ ആശ്രയിച്ചാണെന്ന് പിആർ സോമസുന്ദരം പറഞ്ഞു. വിലയുടെ 1% വർദ്ധനവ് 0.5% ഡിമാൻഡ് കുറയുന്നതിലേക്ക് നയിക്കുന്നുവെന്നാണ് നിരീക്ഷണം. മറുവശത്ത്, വരുമാനത്തിന്റെ 1% വർദ്ധനവ് സ്വർണ്ണ ഡിമാൻഡിൽ 1% വർദ്ധനവിന് കാരണമാകുന്നു. എന്നിരുന്നാലും, സ്വർണ്ണവില വളരെ വേഗത്തിൽ വർദ്ധിച്ചിട്ടും വരുമാനം ഉയർന്നില്ല എന്നതുമൂലം വിപണി ചില പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

കേരളത്തിൽ സ്വർണ വില ഇന്ന് പുതിയ റെക്കോർഡിൽ, പൊന്നിന് ചരിത്ര വില

വില വ‍ർദ്ധനവ് എന്ന് അവസാനിക്കും?

വില വ‍ർദ്ധനവ് എന്ന് അവസാനിക്കും?

ചില ജ്വല്ലറികൾ‌ വിവാഹ സീസണിൽ‌ സ്വർണ്ണത്തിന്റെ ഡിമാൻ‌ഡ് ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കൊവിഡ് നയിക്കുന്ന അനിശ്ചിതത്വം അവസാനിക്കാത്തതിനാൽ സ്വ‍ർണ വില വ‌‍ർദ്ധനവ് എപ്പോൾ അവസാനിക്കുമെന്ന് വിലയിരുത്തുന്നതും ബുദ്ധിമുട്ടാണ്.

സ്വർണ വില സർവ്വകാല റെക്കോർഡിൽ നിന്ന് താഴേയ്ക്ക്, കേരളത്തിലെ ഇന്നത്തെ സ്വർണ വില

English summary

Will Indians reduce their gold love? Why prices soaring? | പൊന്നിന്റെ 'പൊന്നിൻ വില'; ഇന്ത്യക്കാരുടെ സ്വർണ ഭ്രമം കുറയ്ക്കുമോ? വില കുതിച്ചുയരുന്നത് എന്തുകൊണ്ട്?

Why the price of gold is soaring despite the uncertainty of the coronavirus virus has affected the demand for gold. Read in malayalam.
Story first published: Sunday, June 28, 2020, 8:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X