ഇന്ധന വില വര്‍ധനയില്‍ നിന്ന് രക്ഷ നേടാന്‍ ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളെ സഹായിക്കുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞു വരുന്നതിനാല്‍ നിയന്ത്രണ സംവിധാനങ്ങളിലും സര്‍ക്കാര്‍ ചെറിയ തരത്തിലുള്ള ഇളവുകള്‍ ഘട്ടം ഘട്ടമായി നല്‍കി വരികയാണ്. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ക്കും ഓരോ പ്രദേശത്തേയും വ്യാപനത്തിന്റെ തോത് അനുസരിച്ച് ലഘൂകരിക്കുകയും ചെയ്യുന്നുണ്ട്. അതോടെ മിക്കവരും തങ്ങളുടെ തൊഴിലിടത്തിലേക്കോ ഓഫീസിലേക്കോ തിരികെ ചെന്ന് തൊഴിലെടുക്കുവാനും ആരംഭിച്ചിരിക്കുകയാണ്.

 

Also Read: മികച്ച നേട്ടം സ്വന്തമാക്കുവാന്‍ ഈ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ!

പൊതു ഗതാഗത സംവിധാനം

പൊതു ഗതാഗത സംവിധാനം

ഇപ്പോഴും കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നതിലെ ആശങ്ക പലര്‍ക്കും വിട്ടുപോയിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മാത്രവുമല്ല പ്രാദേശിക തലത്തിലെ കോവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് പൊതു ഗതാഗത സംവിവാധനങ്ങളില്‍ നിയന്ത്രണം തുടരുന്ന അവസ്ഥയുമുണ്ട്. പൊതു ഗതാഗത സംവിധാനങ്ങള്‍ പഴയ രീതിയിലേക്ക് മടങ്ങിയെത്തണമെങ്കില്‍ ഇനിയും കുറച്ചു കാലം കാത്തിരിക്കേണ്ടി വരും.

Also Read: ഭവന വായ്പയിലും സേവിംഗ്‌സ് നേട്ടങ്ങളോ! പിഎന്‍ബിയുടെ മാക്‌സ് സേവര്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

പെട്രോള്‍, ഡീസല്‍ വിലയിലെ വര്‍ധനവ്

പെട്രോള്‍, ഡീസല്‍ വിലയിലെ വര്‍ധനവ്

ഈ ഒരു സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങളെയാണ് യാത്രകള്‍ക്കായി എല്ലാവരും പരമാവധി ആശ്രയിക്കുന്നത്. വാഹന ഇന്ധന ഉപഭോഗവും അതോടൊപ്പം ഉയര്‍ന്നു. അതേ സമയം ദിവസേനയെന്നോണം കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലയിലെ വര്‍ധനവ്, നിലവില്‍ തന്നെ കോവിഡ് കാരണമുണ്ടായ സാമ്പത്തീക ഞെരുക്കത്തില്‍ നിന്നും ഇതുവരെ കരകയറുവാന്‍ സാധിക്കാത്ത സാധാരണക്കാര്‍ക്ക് ഇത് കൂനിന്മേല്‍ കുരുവാണ്. വാഹന ഇന്ധന ചിലവുകള്‍ക്കായി ഫ്യുവല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടാകും. എന്നാല്‍ ഉയരുന്ന ഇന്ധന വില സമ്മാനിക്കുന്ന അധിക ബാധ്യത മറി കടക്കുവാന്‍ ഇത്തരം ഫ്യുവല്‍ കാര്‍ഡുകള്‍ കൊണ്ട് നമുക്ക് സാധിക്കുമോ?

Also Read: പണപ്പെരുപ്പത്തെ മറി കടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍

ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍

ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍

വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്ന ചിലവുകള്‍ അഭിമുഖീകരിക്കുവാന്‍ സഹായിക്കുന്നവയാണ് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍. മിക്ക ക്രെഡിറ്റ് കാര്‍ഡ് ഇഷ്യുവിംഗ് കമ്പനികളും ഉപയോക്താവിന്റെ ചിലവഴിക്കല്‍ രീതികള്‍ക്ക് അനുയോജ്യമായ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി വരുന്നുണ്ട്. അതുവഴി ക്രെഡിറ്റ് കാര്‍ഡുകളുടെ മെച്ചപ്പെട്ട ഉപയോഗം നടത്തുവാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും സാധിക്കും.

Also Read: 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെ

 ക്യാഷ് ബാക്കുകളും റിവാര്‍ഡ് പോയിന്റുകളും

ക്യാഷ് ബാക്കുകളും റിവാര്‍ഡ് പോയിന്റുകളും

ഫ്യുവല്‍ സര്‍ ചാര്‍ജ് ഒഴിവാക്കുക, ഇന്ധനം വാങ്ങിക്കുന്നതിനായി കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന ക്യാഷ് ബാക്കുകളും റിവാര്‍ഡ് പോയിന്റുകളും നല്‍കുക തുടങ്ങിയ അധിക നേട്ടങ്ങള്‍ ഉപയോക്താവിന് ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഫ്യുവല്‍ കാര്‍ഡുകള്‍ കൊ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ആയതിനാല്‍ പാര്‍ട്ണര്‍ ഫ്യുവല്‍ ബ്രാന്‍ഡിന്റെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട് ലെറ്റുകളില്‍ നിന്ന് മാത്രമേ ഉയര്‍ന്ന ക്യാഷ് ബാക്കുകളും റിവാര്‍ഡ് പോയിന്റുകളും ലഭിക്കുകയുള്ളൂ.

Also Read: ഈ കര്‍ഷകര്‍ക്ക് പിഎം കിസ്സാന്‍ പദ്ധതിയുടെ 9ാം ഗഡു ലഭിക്കുകയില്ല; കാരണമറിയാം

റെഡീം ചെയ്യുവാന്‍

റെഡീം ചെയ്യുവാന്‍

അതിനാല്‍ ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കും മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഫ്യുവല്‍ കാര്‍ഡുകളില്‍ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍ പാര്‍ട്ണര്‍ ഔട്ട് ലെറ്റുകളില്‍ നിന്ന് ഇന്ധനം വാങ്ങിക്കുമ്പോഴാണ് സാധാരണ റെഡീം ചെയ്യുവാന്‍ സാധിക്കുക. എന്നാല്‍ ചില കാര്‍ഡ് ഇഷ്യുവേര്‍സ് ഇത്തരത്തില്‍ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍ ഗിഫ്റ്റ് വൗച്ചറുകളായോ തെരഞ്ഞെടുക്കപ്പെട്ട ഓണ്‍ലൈന്‍ പാര്‍ട്‌ണേഴ്‌സുമായോ റെഡീം ചെയ്യുവാന്‍ അനുവദിക്കാറുണ്ട്.

Also Read: എന്‍പിഎസ് ഉത്പന്നങ്ങള്‍ ഇനി ഇന്‍ഷുറന്‍സ് കമ്പനികളിലൂടെയും

മറ്റ് നേട്ടങ്ങള്‍

മറ്റ് നേട്ടങ്ങള്‍

റിവാര്‍ഡ് പോയിന്റുകളുടെ കാലാവധിയെക്കുറിച്ചും എപ്പോഴു ശ്രദ്ധ വേണം. കാര്‍ഡുകളില്‍ നിന്ന് ലഭിക്കുന്ന വെല്‍കം ബെനഫിറ്റുകള്‍, റിന്യൂവല്‍ ബെനഫിറ്റുകള്‍, ഇളവുകള്‍, ക്യാഷ് ബാക്കുകള്‍, റിവാര്‍ഡ് പോയിന്റുകള്‍, വൗച്ചറുകള്‍, മറ്റ് നേട്ടങ്ങല്‍ തുടങ്ങിയവ നിങ്ങളുടെ ജോയിനിംഗ് അല്ലെങ്കില്‍ വാര്‍ഷിക ഫീയുമായി വലിയ വ്യത്യാസമുണ്ടെന്ന് ഉറപ്പാക്കുക.

Read more about: fuel
English summary

will the Fuel credit cards helps you in this time of recurring expenses on fuel? explained | ഇന്ധന വില വര്‍ധനയില്‍ നിന്ന് രക്ഷ നേടാന്‍ ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളെ സഹായിക്കുമോ?

will the Fuel credit cards helps you in this time of recurring expenses on fuel? explained
Story first published: Wednesday, August 4, 2021, 9:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X