തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചുപോയോ? വിഷമിക്കേണ്ട തിരിച്ചു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറുന്ന സമയത്ത് പലപ്പോഴും പിഴവ് സംഭവിച്ച് വേറെ ഏതെങ്കിലും അക്കൗണ്ടിലേക്ക് പണം അയച്ചു പോയ സന്ദര്‍ഭങ്ങള്‍ നമ്മള്‍ മിക്കവരുടേയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകും. തെറ്റായ ആ അക്കൗണ്ടിലേക്ക് പോയ നമ്മുടെ പണം തിരിച്ചു കിട്ടുമോ എന്നോര്‍ത്ത് പിന്നെ വെപ്രാളമാണ്. ഇപ്പോള്‍ നെറ്റ് ബാങ്കിംഗ്, യുപിഐ, മൊബൈല്‍ വാലറ്റ് തുടങ്ങിയ പുത്തന്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമായതോടെ നമ്മുടെ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് എളുപ്പത്തില്‍ പണം അയക്കുവാന്‍ ഇന്ന് നമുക്ക് സാധ്യമാണ്.

 

ഡിജിറ്റല്‍ ഇടപാടുകള്‍

ഡിജിറ്റല്‍ ഇടപാടുകള്‍

ഒരു പരിധി വരെ ഇവ ബാങ്ക് ഇടപാടുകളുടെ സങ്കീര്‍ണതയും സമയച്ചിലവും കുറച്ചു എന്ന് പറയാം. ബാങ്കില്‍ ചെല്ലാതെ തന്നെ ഏത് സമയത്തും നമ്മുടെ സ്മാര്‍ട് ഫോണോ, ലാപ്‌ടോപ്പോ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നമുക്ക് ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. നൂതന സാങ്കേതിക വിദ്യകളൊക്കെയും മനുഷ്യരുടെ നിത്യജീവിതത്തെ ലഘൂകരിക്കുവാനുള്ളവയാണ്. ഡിജിറ്റല്‍ മേഖലയിലെ ഈ കണ്ടെത്തലുകളെല്ലാം ബാങ്കിംഗ് സേവനങ്ങള്‍ ഏറെ എളുപ്പമാക്കിക്കഴിഞ്ഞു. എന്നാല്‍ ഇതുവഴി ചില പ്രയാസങ്ങളുമുണ്ട്.

അശ്രദ്ധയാല്‍ മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പണം അയച്ചാല്‍

അശ്രദ്ധയാല്‍ മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പണം അയച്ചാല്‍

അതായത് ഇവിടെ നാം ഉദ്ദേശിച്ചിരിക്കുന്ന അക്കൗണ്ടിലേക്ക് അല്ലാതെ തെറ്റായ അക്കൗണ്ടുകളിലേക്ക് പണം മാറി അയക്കുവാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇടപാടകളിലെ എളുപ്പവും വേഗതയും കൊണ്ട് പലപ്പോഴും നമുക്ക് തന്നെ തിരിച്ചടിയാകുന്ന കാര്യമാണിത്. ഇങ്ങനെ മറ്റേതോ അക്കൗണ്ടിലേക്ക് അശ്രദ്ധയാല്‍ അയച്ചുപോയ തുക എങ്ങനെ നമുക്ക് തിരിച്ചു കിട്ടും? അങ്ങനെ അയച്ച തുക തിരിച്ചു കിട്ടുമോ? നമ്മുടെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവോ അശ്രദ്ധയോ കാരണമാണ് പണം തെറ്റായ അക്കൗണ്ടിലേക്ക് ചെന്നിരിക്കുന്നത്. എങ്കിലും ഇത്തരത്തില്‍ അപ്രതീക്ഷിതമായി നഷ്ടപ്പെടുന്ന പണം നമുക്ക് തിരിച്ചു നേടുവാന്‍ സാധിക്കും.

ബാങ്കിനെ വിവരം അറിയിക്കാം

ബാങ്കിനെ വിവരം അറിയിക്കാം

അശ്രദ്ധയില്‍ നിങ്ങള്‍ തെറ്റായി മറ്റേതോ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരിക്കുന്നത് എന്ന് വ്യക്തമായാല്‍ അപ്പോള്‍ തന്നെ ഇക്കാര്യം നിങ്ങളുടെ ബാങ്കിനെ അറിയിക്കാം. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് ഉടനെ തന്നെ വിളിച്ച് സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കാം. നിങ്ങളുടെ പ്രസ്തുത ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇമെയില്‍ ആയി നല്‍കുവാന്‍ ബാങ്ക് ആവശ്യപ്പെടുകയാണെങ്കില്‍ വ്യക്തമായി മുഴുവന്‍ വിവരങ്ങളും ഇമെയിലായി അയച്ചു നല്‍കാം. ഇടപാട് നടന്ന തീയ്യതി, സമയം, നിങ്ങളുടെ അക്കൗണ്ട് നമ്പര്‍, പണം അയച്ചിരിക്കുന്ന അക്കൗണ്ട് നമ്പര്‍ എന്നിവ മറക്കാതെ നല്‍കുവാന്‍ ശ്രദ്ധിയ്ക്കാം.

നിങ്ങളുടെ അതേ ബാങ്കിലാണെങ്കില്‍

നിങ്ങളുടെ അതേ ബാങ്കിലാണെങ്കില്‍

നിങ്ങള്‍ തെറ്റായി പണം കൈമാറിയിരിക്കുന്ന ആ ബാങ്ക് അക്കൗണ്ട് നിലവിലില്ലാത്ത അക്കൗണ്ട് ആണെങ്കില്‍ മറ്റൊന്നും ചെയ്യാതെ തന്നെ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ വരും. അങ്ങനെയല്ല എങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് മാനേജരെ ഇക്കാര്യം അറിയിക്കേണം. നിങ്ങളുടെ അക്കൗണ്ട് നിലനില്‍ക്കുന്ന അതേ ബാങ്കിലാണ് നിങ്ങള്‍ പണം അയച്ചിരിക്കുന്ന അക്കൗണ്ട് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ബാങ്ക് പ്രസ്തുത തുക തിരികെ നല്‍കുവാന്‍ അവരുമായി ബന്ധപ്പെടുന്നതാണ്.

മറ്റേതെങ്കിലും ബാങ്കിന്റെ അക്കൗണ്ടിലേക്കാണെങ്കില്‍

മറ്റേതെങ്കിലും ബാങ്കിന്റെ അക്കൗണ്ടിലേക്കാണെങ്കില്‍

ഇനി മറ്റേതെങ്കിലും ബാങ്കിന്റെ അക്കൗണ്ടിലേക്കാണ് തെറ്റായി പണം കൈമാറിയിരിക്കുന്നത് എങ്കില്‍ ആ പണം തിരികെ ലഭിക്കുവാന്‍ കുറച്ചധികം സമയം എടുത്തേക്കാം. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ തീര്‍പ്പാക്കാന്‍ 2 മാസം വരെ ബാങ്കുകള്‍ സമയമെടുക്കാറുണ്ട്. നിങ്ങളുടെ ബാങ്കില്‍ നിന്നും നിങ്ങള്‍ ഏത് നഗരത്തിലെ ഏത് ബാങ്കിലേക്കാണ് പണം കൈമാറിയിരിക്കുന്നത് എന്ന് കണ്ടെത്തുവാന്‍ സാധിക്കും. ആ ബാങ്ക് ശാഖയുമായി സംസാരിച്ച് പണം തിരികെ നേടാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം. നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി പ്രസ്തുത അക്കൗണ്ട് ഉടമയോട് അയാളുടെ അക്കൗണ്ടിലേക്ക് തെറ്റായി അയച്ചു പോയ പണം തിരികെ നല്‍കാമോ എന്ന് ബാങ്ക് അപേക്ഷിക്കുകയും പണം നിങ്ങള്‍ക്ക് തിരികെ ലഭ്യമാക്കുകയും ചെയ്യും.

പണം തിരികെ നല്‍കുവാന്‍ വിസമ്മതിച്ചാല്‍

പണം തിരികെ നല്‍കുവാന്‍ വിസമ്മതിച്ചാല്‍

നിങ്ങള്‍ തെറ്റായി പണം കൈമാറിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് ഉടമ ആ പണം തിരികെ നല്‍കുവാന്‍ ബാങ്കിന് അനുവാദം നല്‍കിയില്ല എങ്കിലോ? നിങ്ങള്‍ക്ക് അയാളുടെ പേരില്‍ കോടതിയില്‍ കേസ് നല്‍കാവുന്നതാണ്. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ നയങ്ങള്‍ പ്രകാരം ഒരു പണമിടപാട് നടത്തുമ്പോള്‍ പൂര്‍ണമായും പണം അയയ്ക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വമാണ് പണം ലഭിക്കേണ്ടുന്ന വ്യക്തിയുടെ അക്കൗണ്ട് വിവരങ്ങള്‍ കൃത്യതയോടെ നല്‍കുക എന്നത്.

ആര്‍ബിഐ നിര്‍ദേശം

ആര്‍ബിഐ നിര്‍ദേശം

ഇന്ന് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് നിങ്ങള്‍ പണം കൈമാറുമ്പോള്‍ നിങ്ങള്‍ക്ക് അത് സംബന്ധിച്ച സന്ദേശം ഫോണില്‍ ലഭിക്കും. തെറ്റായി മറ്റേതെങ്കിലും അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കപ്പെട്ടത് എങ്കില്‍ ഉടന്‍ തന്നെ ആവശ്യ നടപടികള്‍ കൈക്കൊള്ളാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദേശമുണ്ട്. തെറ്റായി അയച്ചിരിക്കുന്ന പണം തിരികെ നിങ്ങള്‍ക്ക് ലഭ്യമാക്കേണ്ടുന്ന മുഴുവന്‍ ഉത്തരവാദിത്വവും നിങ്ങളുടെ ബാങ്കിന്റേതാണ്.

Read more about: banking
English summary

will you get back the money accidentally transferred to a wrong account? these are the ways to get it back | തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചുപോയോ? വിഷമിക്കേണ്ട തിരിച്ചു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

will you get back the money accidentally transferred to a wrong account? these are the ways to get it back
Story first published: Monday, July 19, 2021, 10:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X