വീട്ടുടമ വസ്തു വിറ്റാല്‍ നിലവിലുള്ള നിങ്ങളുടെ വാടക കരാര്‍ അസാധുവാകുമോ? അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ 11 മാസത്തെ വാടകയ്ക്ക് താമസിച്ചു കൊണ്ടിരിക്കുന്ന ഫ്‌ളാറ്റിന്റെ ഉടമ 2 മാസങ്ങള്‍ക്ക് ശേഷം ഫ്‌ളാറ്റ് മറ്റൊരു വ്യക്തിയ്ക്ക് വില്‍ക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ വാടക കരാര്‍ റദ്ദായിപ്പോകുമോ അതോ അടുത്ത 9 മാസത്തേക്ക് കൂടി കരാര്‍ നിലനില്‍ക്കുമോ?

 
വീട്ടുടമ വസ്തു വിറ്റാല്‍ നിലവിലുള്ള നിങ്ങളുടെ വാടക കരാര്‍ അസാധുവാകുമോ? അറിയാം

ഇനി നിങ്ങള്‍ പുതിയ ഉടമയുമായി പുതിയ വ്യവസ്ഥകളും നിബന്ധനകളും ചേര്‍ത്തുള്ള പുതിയ വാടക കരാര്‍ തയ്യാറാക്കേണ്ടി വരുമോ? നേരത്തേ നിശ്ചയിച്ചിരിക്കുന്ന തുകയില്‍ നിന്നും വാടക ഉയരുമോ ? ഇത്തരം സാഹചര്യങ്ങളില്‍ വാടകക്കാരനായ വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനാണ് എപ്പോഴും പ്രാധാന്യം.

വാടക കരാറില്‍ കരാര്‍ കാലാവധിയായ 11 മാസത്തിനുള്ളില്‍ ഉടമസ്ഥാവകാശം കൈമാറുന്നതിനെ സംബന്ധിച്ച് വ്യവസ്ഥകളൊന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ല എങ്കില്‍ ആസ്തിയുടെ ഉടമ മാറിയാലും കരാര്‍ കാലാവധി സമയത്ത് വാടക തുകയില്‍ മാറ്റങ്ങളൊന്നും ഉണ്ടാവുകയില്ല.

എങ്കിലും നിലനില്‍ക്കുന്ന കരാറില്‍ ഏതെങ്കിലും വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ നിങ്ങള്‍ പുതിയ ഫ്‌ളാറ്റ് ഉടമയുമായി പുതിയ കരാര്‍ തയ്യാറാക്കേണ്ടതുണ്ട്. അത്തരം കരാറില്‍ ആസ്തി ഉടമ ഫ്‌ലാറ്റ് വില്‍ക്കുകയാണെങ്കില്‍ പുതിയ ഉടമയുമായും വാടക തുകയുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യവസ്ഥകളില്‍ വ്യക്തമാക്കേണ്ടതുണ്ട്.

ഒപ്പം നിങ്ങള്‍ നല്‍കിയ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയും പുതിയ ഉടമയ്ക്ക് പഴയ ഫ്‌ളാറ്റ് ഉടമ കൈമാറേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നിങ്ങല്‍ വീടൊഴിഞ്ഞു പോകുമ്പോള്‍ പ്രസ്തുത തുക നിങ്ങള്‍ക്ക് മടക്കി നല്‍കുവാന്‍ അയാള്‍ക്ക് സാധിക്കുകയുള്ളൂ.

ഒരു വീടോ ഫ്‌ളാറ്റോ വാടകയ്ക്ക് എടുക്കും മുമ്പ് നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ആദ്യത്തേത് ആരാണോ നിങ്ങള്‍ക്ക് ആസ്തി വാടകയ്ക്ക് നല്‍കുന്നത്, അയാളുടെ പൂര്‍ണ ഉടമസ്ഥതയില്‍ തന്നെയാണോ ആ ആസ്തിയുള്ളത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അയല്‍ക്കാരോട് സംസാരിച്ച് ഇത് ഉറപ്പുവരുത്താവുന്ന കാര്യമേ ഉള്ളൂ.
വാടക കരാറില്‍ ഒപ്പിടും മുമ്പ് നേരത്തെയുള്ള ഇലക്ട്രിസിറ്റി ബില്‍, വെള്ളത്തിന്റെ ബില്‍, മറ്റ് മെയിന്റനന്‍സ് ചാര്‍ജുകള്‍ തുടങ്ങിയവ അടച്ചു തീര്‍ത്തുവെന്ന് ഉറപ്പു വരുത്തണം.

Read more about: rent
English summary

will your rent agreement will invalid if the owner sold the flat - explained

will your rent agreement will invalid if the owner sold the flat - explained
Story first published: Thursday, April 15, 2021, 19:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X