ഒറ്റ വര്‍ഷത്തില്‍ ഈ ഓഹരിയില്‍ 5 ലക്ഷം രൂപ വളര്‍ന്നത് 24.61 ലക്ഷമായി! ഏതാണ് കമ്പനി എന്നറിയേണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ഓഹരി വിപണികള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലൂടെയാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഇതിനോടകം തന്നെ വിവിധ മേഖലകളിലുള്ള ധാരാളം ഓഹരികള്‍ ഞെട്ടിക്കുന്ന ആദായം നിക്ഷേപകര്‍ക്ക് നല്‍കിക്കൊണ്ട് മള്‍ട്ടിബാഗേഴ്‌സ് ലിസ്റ്റിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇതില്‍ ഏറ്റവും മുന്നിലുള്ളത് കെമിക്കല്‍ ഓഹരികളാണ്. മികച്ച പ്രകടനവും ഡിമാന്റില്‍ ഉണ്ടായ വര്‍ധനവും കെമിക്കല്‍ ഓഹരികളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

 

Also Read : ടാറ്റ ഗ്രൂപ്പിന്റെ ഈ ഓഹരിയിലെ 1 ലക്ഷം രൂപ നിക്ഷേപം വളര്‍ന്നത് 48 ലക്ഷം രൂപയായി! ഏതാണ് ഓഹരി എന്നറിയാമോ?

യാഷോ ഇന്‍ഡസ്ട്രീസ്

യാഷോ ഇന്‍ഡസ്ട്രീസ്

അത്തരത്തില്‍ കെമിക്കല്‍ മേഖലയില്‍ വലിയ നേട്ടം സ്വന്തമാക്കിയ ഒരു മള്‍ട്ടിബാഗ്ഗര്‍ ഓഹരിയാണ് യാഷോ ഇന്‍ഡസ്ട്രീസ്. ഒറ്റ വര്‍ഷത്തില്‍ 392 ശതമാനം വരെ ഉയര്‍ന്ന ആദായമാണ് നിക്ഷേപകര്‍ക്ക് യാഷോ ഇന്‍ഡസ്ട്രീസ് നല്‍കിയിരിക്കുന്നത്. 2020 സെപ്തംബര്‍ മാസത്തില്‍ കമ്പനിയുടെ ഓഹരി മൂല്യം 131 രൂപയായിരുന്നു. എന്നാല്‍ ഇന്നത് 645 രൂപയായാണ് വളര്‍ന്നിരിക്കുന്നത്.

Also Read : ചെറിയ തുക നിക്ഷേപം നടത്തൂ വലിയ ആദായം തിരികെ നേടാം; ഈ പദ്ധതികള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത് 7%ന് മുകളില്‍ പലിശ

ആറ് മാസത്തില്‍ 162 ശതമാനം ആദായം

ആറ് മാസത്തില്‍ 162 ശതമാനം ആദായം

ഈ വര്‍ഷത്തെ മാത്രം വളര്‍ച്ച പരിശോധിച്ചാല്‍ 300 ശതമാനത്തിലേറെ ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് ലഭിച്ചു കഴിഞ്ഞു. ജനുവരി മാസത്തില്‍ ഓഹരിയുടെ വില 160 രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ വിപണി നിരക്ക് അനുസരിച്ച് അത് 645 രൂപയായി ഉയര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ ആറ് മാസത്തില്‍ കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത് 162 ശതമാനം ആദായമാണ്.

Also Read : വെറും 5,000 രൂപ മുടക്കി ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കൂ, ഓരോ മാസവും കൈ നിറയെ സമ്പാദിക്കാം

5 മടങ്ങോളം ഉയര്‍ന്ന ആദായം

5 മടങ്ങോളം ഉയര്‍ന്ന ആദായം

ഈ കമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്ന നിക്ഷേപകര്‍ കൈനിറയെ ലാഭമാണ് ഇപ്പോള്‍ നേടിക്കൊണ്ടിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് നിങ്ങള്‍ 1 ലക്ഷം രൂപ ഈ കമ്പനിയില്‍ നിക്ഷേപം നടത്തിയിരുന്നു എന്ന് കരുതുക. എങ്കില്‍ ഇപ്പോള്‍ ആ 1 ലക്ഷം രൂപയുടെ മൂല്യം വളര്‍ന്ന് 4.92 ലക്ഷം രൂപയായി മാറിയിരിക്കും. അതായത് ഏകദേശം 5 മടങ്ങോളം ഉയര്‍ന്ന ആദായം. ഇനി ഒരു വര്‍ഷം മുമ്പ് നിങ്ങള്‍ 5 ലക്ഷം രൂപയാണ് നിക്ഷേപം നടത്തിയത് എങ്കില്‍ ഇപ്പോഴത് 24.61 ലക്ഷം രൂപയായി മാറിയിരിക്കും.

Also Read : 29 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 4 ലക്ഷം രൂപ; എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയാമോ?

ബിസിനസ് മേഖല

ബിസിനസ് മേഖല

പല തരത്തിലുള്ള കെമിക്കലുകള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് യാഷോ ഇന്‍ഡസ്ട്രീസ്. കെമിക്കല്‍സ്, ആരോമ കെമിക്കല്‍സ്, ഫുഡ് ആന്റിഓക്‌സിഡന്റ്‌സ്, റബ്ബര്‍ ആക്‌സിലറേറ്റേഴ്‌സ്, ലൂബ്രിക്കറ്റ് ആഡിറ്റീവ്‌സ് ഇന്‍ഡസ്ട്രീസ് എന്നീ ഇന്‍ഡസ്ട്രി മേഖലകളിലാണ് ഈ കെമിക്കലുകള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. യുറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവടങ്ങളിലായി 42 വ്യത്യസ്ത രാജ്യങ്ങളില്‍ യാഷോ ഇന്‍ഡസ്ട്രീസ് ബിസിനസ് നടത്തിവരുന്നു

Also Read : ദിവസം 200 രൂപ നിക്ഷേപിക്കുന്നതിലൂടെ 28 ലക്ഷം രൂപ നേടാം; ഈ എല്‍ഐസി പോളിസിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ!

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: smart investment
English summary

Yasho Industries gave a bumper returns; Rs. 5 lakh Invested would have been Rs 24.61 lakh today | ഒറ്റവര്‍ഷത്തില്‍ ഈ ഓഹരിയില്‍ 5 ലക്ഷം രൂപ വളര്‍ന്നത് 24.61 ലക്ഷമായി! ഏതാണ് കമ്പനി എന്നറിയേണ്ടേ?

Yasho Industries gave a bumper returns; Rs. 5 lakh Invested would have been Rs 24.61 lakh today
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X