സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി യെസ് ബാങ്ക്; മാറിയ നിരക്കുകള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ നിക്ഷേപകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വ്യത്യസ്ത തരത്തിലുള്ള പല സ്ഥിര നിക്ഷേപ പദ്ധതികളാണ് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും കുറഞ്ഞത് 7 ദിവസം മുതല്‍ പരമാവധി 10 വര്‍ഷം വരെയുള്ള വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ യെസ് ബാങ്കില്‍ ലഭ്യമാണ്. 2021 ആഗസ്ത് 5ാം തീയ്യതി മുതല്‍ തങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

 

Also Read : എല്ലാ മാസവും 5,400 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടി

പുതുക്കിയ പലിശ നിരക്കുകള്‍

പുതുക്കിയ പലിശ നിരക്കുകള്‍

പുതുക്കിയ നിരക്കുകള്‍ പ്രകാരം 7 ദിവസം മുതല്‍ 14 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 15 മുതല്‍ 45 ദിവസങ്ങള്‍ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനം പലിശ നിരക്കും നിക്ഷേപകര്‍ക്ക് ലഭിക്കും. 46 ദിവസങ്ങള്‍ മുതല്‍ 90 ദിവസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. 3 മാസം മുതല്‍ 6 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.5 ശതമാനം പലിശ നിരക്കാണ് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 6 മാസം മുതല്‍ 9 മാസം വരെയുള്ള നിക്ഷേപങ്ങളില്‍ നിക്ഷേപകര്‍ക്ക് 5 ശതമാനം പലിശ നിരക്കും ലഭിക്കും.

Also Read : പഴയ ഒരു രൂപാ നോട്ടിന് പകരം നേടാം ലക്ഷങ്ങള്‍!

9 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്

9 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്

9 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് യെസ് ബാങ്ക് നല്‍കുന്ന പലിശ നിരക്ക് 5.25 ശതമാനം പലിശ നിരക്കാണ്. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം പലിശ നിരക്കാണ് യെസ് ബാങ്കില്‍ നിന്നും ലഭിക്കുക. 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. 3 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശ നിരക്കും യെസ് ബാങ്ക് ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!

യെസ് ബാങ്കിലെ സ്ഥിര നിക്ഷേങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

യെസ് ബാങ്കിലെ സ്ഥിര നിക്ഷേങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

  • 7 ദിവസം മുതല്‍ 14 ദിവസം വരെ - 3.25 ശതമാനം
  • 15 ദിവസം മുതല്‍ 45 ദിവസം വരെ - 3.50 ശതമാനം
  • 46 ദിവസം മുതല്‍ 90 ദിവസം വരെ - 4 ശതമാനം
  • 3 മാസം മുതല്‍ 6 മാസം വരെ - 4.50 ശതമാനം
  • 6 മാസം മുതല്‍ 9 മാസം വരെ - 5 ശതമാനം
  • 9 മാസം മുതല്‍ 1 വര്‍ഷം വരെ - 5.25 ശതമാനം
  • 1 വര്‍ഷം മുതല്‍ 18 മാസം വരെ - 5.75 ശതമാനം
  • 18 മാസം മുതല്‍ 3 വര്‍ഷം വരെ - 6 ശതമാനം
  • 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ 6.25 ശതമാനം
  • 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ 6.50 ശതമാനം

Also Read : പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?

മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക്

മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക്

മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും യെസ് ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ നിക്ഷേപകരെക്കാളും സ്ഥിര നിക്ഷേപത്തിന്മേല്‍ 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന പലിശ നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. 7 ദിവസങ്ങള്‍ മുതല്‍ 10 വര്‍ഷങ്ങള്‍ വരെയുള്ള വിവിധ കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.75 ശതമാനം മുതല്‍ 7.25 ശതമാനം വരെയുള്ള പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

Read more about: yes bank
English summary

yes bank revised the interest rate on its fixed deposits effective 5 August 2021 | സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി യെസ് ബാങ്ക്; മാറിയ നിരക്കുകള്‍ അറിയാം

yes bank revised the interest rate on its fixed deposits effective 5 August 2021
Story first published: Tuesday, August 10, 2021, 20:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X