മാതാപിതാക്കളും ബന്ധുക്കളും വഴി ഇനി നിങ്ങള്‍ക്ക് ഭവന വായ്പയെടുക്കാം! എങ്ങനെയാണെന്ന് അറിയേണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലപ്പോഴും ഒരു ഭവന വായ്പ എടുക്കുക എന്നത് നമ്മളെ ആകെ മടുപ്പിക്കുന്ന ഒരു കാര്യമാണ്. ധാരാളം രേഖകള്‍ വേണം, ധാരാളം സമയം അതിനായി മാറ്റി വയ്ക്കണം അങ്ങനെ പല പല നൂലാമാലകള്‍. നിങ്ങളുടെ വായ്പാ ചരിത്രവും ക്രെഡിറ്റ് സ്‌കോറും, ജോലിയും, എന്തിന് വ്യക്തിഗത കാര്യങ്ങളുമുള്‍പ്പെടെ സകലതും പരിശോധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യും. ഇനി ഈ കടമ്പകളെല്ലാം കടന്നാലും വായ്പ കിട്ടുമോ എന്ന കാര്യത്തില്‍ നമുക്കൊരു ഉറപ്പും പറയാനുമാകില്ല.

 
മാതാപിതാക്കളും ബന്ധുക്കളും വഴി ഇനി നിങ്ങള്‍ക്ക് ഭവന വായ്പയെടുക്കാം! എങ്ങനെയാണെന്ന് അറിയേണ്ടേ?

എന്നാല്‍ നിങ്ങള്‍ക്കറിയാമോ ഭവന വായ്പ ലഭിക്കുന്നതിനായി ഈ ഒരൊറ്റ മാര്‍ഗം മാത്രമല്ല നമുക്ക് മുന്നിലുള്ളത്. നിങ്ങള്‍ക്ക് മതിയായ സാമ്പത്തീക സുരക്ഷിതത്വമുള്ള മാതാപിതാക്കളോ, മറ്റ് അടുത്ത ബന്ധുക്കളോ ഉണ്ടെങ്കില്‍ അവര്‍ വഴി നിങ്ങള്‍ക്ക് ഭവന വായ്പ ലഭിക്കുവാന്‍ ഒരു സാധ്യതയുണ്ട്.

416 രൂപ ദിവസവും മാറ്റി വച്ചാല്‍ നിങ്ങള്‍ക്കും കോടിപതിയാകാം

ബന്ധുക്കള്‍ വഴിയോ, സുഹൃത്തുക്കള്‍ വഴിയോ ഭവന വായ്പ എടുക്കുന്നത് വഴി നിങ്ങള്‍ക്ക് ചില നേട്ടങ്ങളുമുണ്ട്. ബാങ്കുകളുടെ തീരാത്ത പേപ്പര്‍ വര്‍ക്കുകളില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി നേടാം. അത് വായ്പ അനുവദിച്ചു തരുന്ന പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്യും.

ഈ സീരിയല്‍ നമ്പറുള്ള കറന്‍സിനോട്ട് കയ്യിലുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ലക്ഷാധിപതിയാകുവാനുള്ള എളുപ്പവഴി

നിങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുവാനും ഇതുവഴി സാധിച്ചേക്കാം. നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നിങ്ങളെ വ്യക്തമായി അറിയുന്നതിനാല്‍ അവര്‍ നിങ്ങളുടെ വായ്പാ ചരിത്രവും വ്യക്തിഗത കാര്യങ്ങളും കീറിമുറിച്ച് നിങ്ങളെ അലോസരപ്പെടുത്തുകയുമില്ല.

സ്റ്റാര്‍ട്ട് അപ്പ് നിക്ഷേപങ്ങളിലും തിളങ്ങി ഈ ബോളിവുഡ് താര സുന്ദരികള്‍!

ഇത്തരം വായ്പകള്‍ക്കായി പ്രത്യേകം കരാറുകള്‍ ഒന്നും തന്നെ ആവശ്യമില്ല. എങ്കിലും നിങ്ങള്‍ ഒരു ബന്ധു വഴി ഭവന വായ്പ എടുക്കുമ്പോള്‍ ഒരു നിയമ വിദഗ്ധന്റെ സഹായം തേടുന്നതാണ് അഭികാമ്യം. ഭാവിയില്‍ ഉണ്ടാകാനിടയുള്ള വഴക്കുകളും തര്‍ക്കങ്ങളും ഒഴിവാക്കുവാന്‍ അതുവഴി സാധിക്കും. തീര്‍ത്തും സ്വകാര്യമായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ പിന്നീട് എന്തെങ്കിലും അഭിപ്രായ വ്യത്യാസം നിങ്ങള്‍ തമ്മിലുണ്ടായാല്‍ അത് പരിഹരിക്കുവാന്‍ പ്രയാസമായിരിക്കും. അത്തരം ബുദ്ധിമുട്ടുകളൊന്നും ഒരു നിയമ വിദഗ്ധന്റെ സഹായം തേടുകയാണെങ്കില്‍ സംഭവിക്കുകയില്ല.

Read more about: home loan
English summary

you can avail home loan via your parents and relatives ; know how it works | മാതാപിതാക്കളും ബന്ധുക്കളും വഴി ഇനി നിങ്ങള്‍ക്ക് ഭവന വായ്പയെടുക്കാം! എങ്ങനെയാണെന്ന് അറിയേണ്ടേ?

you can avail home loan via your parents and relatives ; know how it works
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X