എന്‍പിഎസ് ഉത്പന്നങ്ങള്‍ ഇനി ഇന്‍ഷുറന്‍സ് കമ്പനികളിലൂടെയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെന്‍ഷന്‍ സിസ്റ്റത്തെക്കുറിച്ചുള്ള നമ്മുടെ ഏവരുടേയും കാഴ്ചപ്പാട് തന്നെ കോവിഡ് രോഗ വ്യാപനത്തിന്റെ ഈ കാലഘട്ടം മാറ്റിക്കഴിഞ്ഞു. സാമ്പത്തീക കാര്യങ്ങളില്‍ ഒരു ബാക്ക് പ്ലാന്‍ വേണ്ടതിന്റെ ആവശ്യകത കോവിഡ് മഹാമാരി നമ്മെയെല്ലാം ബോധ്യപ്പെടുത്തി എന്ന് പറയാം. വാര്‍ധക്യ കാലത്തെ ജീവിതത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും നാം ഓര്‍മിക്കേണ്ടതുണ്ട്. സാമ്പത്തീക പരാധീനതകളോ പ്രയാസങ്ങളോ ഇല്ലാതെ ഏവര്‍ക്കും വാര്‍ധക്യ കാലത്തും അന്തസ്സോടെ ജീവിക്കാന്‍ സാധിക്കണം.

 

Also Read : അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം

അതിന് മതിയായ സമ്പാദ്യം നമ്മുടെ പക്കല്‍ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് നമുക്ക് വരുമാനവും ആരോഗ്യവുമുള്ള കാലത്താണ്. അതായത് റിട്ടയര്‍മെന്റ് ആസൂത്രണം ചെറു പ്രായത്തില്‍ തന്നെ ആരംഭിക്കണം എന്ന്. എത്ര നേരത്തെ റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായി നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും അധികം തുക നിങ്ങള്‍ക്ക് സമ്പാദിക്കുവാന്‍ സാധിക്കും. സാമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയുമൊക്കെ ആവശ്യകത നമ്മുടെ ജീവിതത്തിലെ സാമ്പത്തീക ആസൂത്രണത്തില്‍ അടിവരയിട്ട് ഉറപ്പിച്ചു കൊണ്ടാണ് ഈ കൊറോണക്കാലം നമ്മെ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) രാജ്യത്തെ വളരെയധികം വ്യക്തികളുടെ തെരഞ്ഞെടുപ്പായി മാറിക്കഴിഞ്ഞു.

Also Read : കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്‍ഷന്‍ പദ്ധതി; ഈ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?

പെന്‍ഷന്‍ പദ്ധതി

പെന്‍ഷന്‍ പദ്ധതി

സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയ്ക്കായുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ നാള്‍ക്കുനാള്‍ വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനോടൊപ്പം തന്നെ കേന്ദ്ര സര്‍ക്കാരും കൂടുതല്‍ വ്യക്തികളിലേക്ക് അടല്‍ പെന്‍ഷന്‍ സ്‌കീം (എപിഎസ്) പെന്‍ഷന്‍ പദ്ധതികളുടെ ഉത്പ്പന്നങ്ങളെയും സവിശേഷതകളെയും കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്.

Also Read : എസ്ബിഐ ഗ്രീന്‍ പിന്‍; ഒടിപി വഴി ഡെബിറ്റ് കാര്‍ഡ് പിന്‍ നമ്പര്‍ എങ്ങനെ ലഭ്യമാക്കാം?

അതിനുള്ള പല തരത്തിലുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തലത്തില്‍ നടത്തി വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്) പദ്ധതിയില്‍ അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിച്ചിരുന്നു. ഇപ്പോള്‍ പുറത്തു വരുന്ന ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറെ വൈകാതെ തന്നെ എന്‍പിഎസ് ഉത്പന്നങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ മുഖേനയും ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കും.

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൂടെ എന്‍പിഎസ് ഉത്പ്പന്നങ്ങള്‍

ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൂടെ എന്‍പിഎസ് ഉത്പ്പന്നങ്ങള്‍

അതിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൂടെ എന്‍പിഎസ് ഉത്പ്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നു പറയുമ്പോള്‍ ഇന്‍ഷുറന്‍സ് ഏജന്റുകള്‍ നിങ്ങള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് പോലെ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്ക് വ്യക്തിഗത വില്‍പ്പന നടത്തുവാന്‍ സാധിക്കും. ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്‍പിഎസ് ഉത്പ്പന്നങ്ങളുടെ വിതരണക്കാരായാണ് പ്രവര്‍ത്തിക്കുക.

Also Read : ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ; മാസം 3300 രൂപ വീതം പെന്‍ഷന്‍ നേടാം

എന്‍പിഎസ്

എന്‍പിഎസ്

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ് എന്നത് ചെറിയ ചിലവിലുള്ള റിട്ടയര്‍മെന്റ് പദ്ധതിയാണ്. ഇന്ത്യന്‍ പൗരനായിട്ടുള്ള ഏതൊരു വ്യക്തിയ്ക്കും എന്‍പിഎസിന്റെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കും. നികുതി ഇളവ് ഉള്‍പ്പെടെയുള്ള പല നേട്ടങ്ങളും നിക്ഷേകര്‍ക്ക് എന്‍പിഎസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിക്ഷേപകന് തെരഞ്ഞെടുക്കുവാന്‍ വിവിധ ഓപ്ഷനുകളും എന്‍പിഎസില്‍ ലഭിക്കും. ഉപയോക്താവിന് നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന ആദായം അയാളുടെ തെരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്.

Also Read : ബിറ്റ്‌കോയിന്‍ വിലയില്‍ ഒരാഴ്ചയില്‍ 32 ശതമാനം വര്‍ധന ; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അനുയോജ്യമോ? അറിയാം

പിഎഫ്ആര്‍ഡിഎയുടെ മേല്‍നോട്ടം

പിഎഫ്ആര്‍ഡിഎയുടെ മേല്‍നോട്ടം

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് (പിഎഫ്ആര്‍ഡിഎ) ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. തുടക്കകാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി മാത്രമായിരുന്നു ഈ പദ്ധതി. എന്നാല്‍ 2009 -ല്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ പങ്കുചേരാന്‍ കേന്ദ്രം അവസരമൊരുക്കി. ഓഹരി വിപണിയില്‍ വേരുള്ളതിനാല്‍ ഫണ്ടുകളുടെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് ആദായം ലഭിക്കുക.

Read more about: nps
English summary

you can avail NPS products through life insurance companies soon ; Explained | എന്‍പിഎസ് ഉത്പന്നങ്ങള്‍ ഇനി ഇന്‍ഷുറന്‍സ് കമ്പനികളിലൂടെയും

you can avail NPS products through life insurance companies soon ; Explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X