ഈ തെറ്റിദ്ധാരണകൾ മാറ്റിയാൽ നിങ്ങൾക്കും കോടീശ്വരനാകാം, എങ്ങനെയെന്ന് അല്ലേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോടീശ്വരന്മാരെക്കുറിച്ച് അറിയാനും വായിക്കാനും അവരുടെ വിജയകഥ കേൾക്കാനുമൊക്കെ എല്ലാവർക്കും വളരെ താത്പര്യമുണ്ടാകും. എന്നാൽ ഒരു കോടീശ്വരനായി മാറുക എന്നത് സാധാരണ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് വളരെ അകലെയാണെന്നാണ് മിക്കവരുടെയും ധാരണ. പാരമ്പര്യമായി സമ്പന്നരായവർക്കും ഉയർന്ന വേതനം ലഭിക്കുന്ന ജോലി ഉള്ളവർക്കും അല്ലെങ്കിൽ ലോട്ടറി അടിക്കുന്നവർക്കും മാത്രമേ കോടീശ്വരനാകാനാകൂ എന്നാണ് പലരുടെയും വിശ്വാസം. എന്നാൽ ഇത്തരം ചില തെറ്റിദ്ധാരണകൾ ഒഴിവാക്കിയാൽ നിങ്ങൾക്കും കോടീശ്വരനാകാം.

സൂത്രവാക്യങ്ങളില്ല
 

സൂത്രവാക്യങ്ങളില്ല

ഭാഗ്യവാനാണെങ്കിൽ മാത്രമേ കോടീശ്വരനാകാൻ സാധിക്കൂവെന്ന് കരുതരുത്. കാരണം ഒരാൾക്ക് കോടീശ്വരനാകുന്നതിൽ കുടുംബ സ്വത്തിനോ വിദ്യാഭ്യാസത്തിനോ ഭാഗ്യത്തിനോ ഒന്നും യാതൊരു ബന്ധവുമില്ല. കാശ് സമ്പാദിക്കാൻ യാതൊരു വിധ "രഹസ്യ സൂത്രവാക്യ"ങ്ങളുമില്ല. എന്നാൽ കോടീശ്വരനായി മാറണമെന്ന് അതിയായി ആഗ്രഹിക്കുന്നവർ തങ്ങളുടെ ഇരുപതുകളിൽ എങ്കിലും ഇതിനായുള്ള ശ്രമങ്ങൾ ആരംഭിക്കണം. അക്കാലത്ത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജസ്വലരായിരിക്കും എന്ന് മാത്രമല്ല, നിങ്ങൾക്ക് മറ്റ് ബാധ്യതകളൊന്നും ഉണ്ടായിരിക്കുകയുമില്ല.

പാരമ്പര്യ സ്വത്ത്

പാരമ്പര്യ സ്വത്ത്

കോടീശ്വരന്മാർക്ക് അവരുടെ പണത്തിന്റെ ഭൂരിഭാഗവും പാരമ്പര്യമായി ലഭിക്കുന്നതാണെന്നാണ് പലരുടെയും ധാരണ. എന്നാൽ വാസ്തവത്തിൽ, ഒരു ന്യൂനപക്ഷം കോടീശ്വരന്മാർ മാത്രമാണ് പാരമ്പര്യമായി സമ്പത്ത് നേടിയിട്ടുള്ളൂ. മിക്ക ആളുകളും സ്വയം സമ്പാദിക്കുന്നതവരും, സമ്പാദ്യം സംരക്ഷിക്കുന്നവരും പുതിയ നിക്ഷേപങ്ങളിലൂടെ സമ്പത്ത് കാലക്രമേണ വളർത്തുന്നവരുമാണ്.

മുകേഷ് അംബാനി കോടീശ്വര പട്ടികയിൽ വീണ്ടും മുൻ നിരയിലേയ്ക്ക്

വെറും ഭാഗ്യമല്ല

വെറും ഭാഗ്യമല്ല

കോടീശ്വരനാകുക എന്നത് പലരും ഭാഗ്യമായാണ് കരുതുന്നത്. അതുകൊണ്ട് തന്നെ പല യുവാക്കളും ശ്രമിക്കുന്നതിനുമുമ്പ് കോടീശ്വരനാകാനുള്ള ആഗ്രഹം ഉപേക്ഷിക്കുന്നു. കാരണം കോടീശ്വരനാകാനുള്ള ഭാഗ്യം തങ്ങൾക്കില്ലെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ എല്ലാ കോടീശ്വരന്മാരും വെറും ഭാഗ്യവാന്മാർ അല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. മിക്ക കോടീശ്വരന്മാരും പുതിയ അവസരങ്ങൾ കണ്ടെത്തുന്നവരും റിസ്ക്കുകൾ ഏറ്റെടുക്കുന്നവരുമാണ്. അത് പിന്നീട് ഏതെങ്കിലും വിധത്തിൽ പ്രതിഫലം നൽകുകയും സ്വത്ത് നേടാൻ സഹായിക്കുകയും ചെയ്യുന്നു.

റിസ്ക്ക് എടുക്കൽ

റിസ്ക്ക് എടുക്കൽ

മിക്ക ആളുകളും പണം നിക്ഷേപിക്കുമ്പോൾ തികച്ചും യാഥാസ്ഥിതികരാണ്. അതായത് കുറഞ്ഞ റിസ്ക്കിൽ ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന ഓപ്ഷനുകൾ തിരഞ്ഞെടുക്കാനാണ് മിക്കവരും ശ്രമിക്കുക. ഇവ നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുമെങ്കിലും നിങ്ങളെ കോടീശ്വരനാക്കില്ല. കാരണം റിസ്ക്ക് കൂടുന്നതിന് അനുസരിച്ചാണ് നേട്ടവും കൂടുന്നത്.

ഇന്ത്യയിലെ കോടീശ്വരന്മാരായ നികുതിദായകരുടെ വിവരങ്ങൾ പുറത്ത്

ആഢംബര ജീവിതം

ആഢംബര ജീവിതം

കോടീശ്വരന്മാർക്ക് വളരെയധികം പണമുള്ളതിനാൽ അവർ ഇഷ്ടമുള്ള രീതിയിൽ പണം ചെലവഴിക്കുകയും ആഢംബര ജീവിതം നയിക്കുകയും ചെയ്യുന്നുവെന്നാണ് മിക്കപ്പോഴും ആളുകൾ കരുതുന്നത്. എന്നാൽ ഇവർ പണം ലാഭിക്കാനും കൂടുതൽ നിക്ഷേപം നടത്തി കൂടുതൽ പണമുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. സമ്പന്നനാകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് ആവശ്യത്തിന് പണം ഉണ്ടെങ്കിൽ പോലും ഓരോ ചില്ലിക്കാശും സംരക്ഷിക്കുകയും മിതത്വം പാലിക്കുകയും ചെയ്യണം.

വിദ്യാഭ്യാസമല്ല പ്രധാനം

വിദ്യാഭ്യാസമല്ല പ്രധാനം

സമ്പന്നരാകാനും കോടീശ്വരനാകാനും നിങ്ങൾ ഓക്സ്ഫോർഡ്, യേൽ, സ്റ്റാൻഡ്ഫോർഡ്, ഹാർവാർഡ്, ഐഐടി, ഐഐഎം തുടങ്ങിയ പ്രശസ്തമായ കോളേജിലോ സർവ്വകലാശാലയിലോ പഠിക്കേണ്ട ആവശ്യമില്ല. പല കോടീശ്വരന്മാരും കോളേജിൽ പോലും പോകാത്തവരോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്തവരാണ്. അതിനാൽ വിദ്യാഭ്യാസമല്ല, കാശ് സമ്പാദിക്കാനുള്ള ഏക മാനദണ്ഡം.

മലയാളിയായ ബൈജു ഇന്ത്യയിലെ പുതിയ ശതകോടീശ്വരൻ; ഏഴ് വർഷം കൊണ്ട് ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

English summary

ഈ തെറ്റിദ്ധാരണകൾ മാറ്റിയാൽ നിങ്ങൾക്കും കോടീശ്വരനാകാം, എങ്ങനെയെന്ന് അല്ലേ?

most people think that becoming a millionaire is far from a normal life. Many believe that only those who are rich and have a high paying job can become a billionaire. Read in malayalam.
Story first published: Saturday, December 7, 2019, 16:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X