എസ്ബിഐയില്‍ നിന്നും മാസം 60,000 രൂപ നേടാന്‍ അവസരം! എങ്ങനെയെന്നറിയേണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയൊരു സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണോ നിങ്ങള്‍? ഒരു അധിക വരുമാനം എളുപ്പത്തില്‍ നേടുവാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു മാര്‍ഗത്തെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. മാസം ഏറ്റവും ചുരുങ്ങിയത് 60,000 രൂപയെങ്കിലും ഇതിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യാണ് ഈ അവസരം നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്.

 

Also Read : ഈ പ്രത്യേകതയുള്ള 10 രൂപാ നോട്ടുകൊണ്ട് നേടാം 5 ലക്ഷം രൂപ

എസ്ബിഐ എടിഎം ഫ്രാഞ്ചൈസി

എസ്ബിഐ എടിഎം ഫ്രാഞ്ചൈസി

എസ്ബിഐ എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിലൂടെ മികച്ച ആദായം ഓരോ മാസവും സ്വന്തമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. 50 മുതല്‍ 80 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള സ്ഥലമാണ് എസ്ബിഐ എടിഎം ഫ്രാഞ്ചൈസി ആരംഭിക്കുന്നതിനായി ആവശ്യമുള്ളത്. ഈ സ്ഥലം മറ്റ് എടിഎമ്മുകളില്‍ നിന്നും 100 മീറ്ററെങ്കിലും അകലെയായിരിക്കണം. ദൂരത്തു നിന്ന് തന്നെ ആള്‍ക്കാര്‍ക്ക് ഒറ്റ നോട്ടത്തില്‍ എടിഎം കണ്ടെത്തുവാന്‍ സാധിക്കുന്ന രീതിയിലുള്ളതായിരിക്കണം സ്ഥലം.

Also Read : ഇന്‍വസ്റ്റ്‌മെന്റ് ടിപ്‌സ്; ഏത് രീതിയില്‍ നിക്ഷേപം നടത്തിയാല്‍ പരമാവധി ആദായം സ്വന്തമാക്കാം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

24 മണിക്കൂര്‍ നേരവും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യതയും ആവശ്യമാണ്. അതിനുപുറമേ 1 KW കണക്ഷനും വേണം. ദിവസം 300 ഇടപാടുകളായിരിക്കണം ഈ എടിഎമ്മുകളുടെ കപ്പാസിറ്റി. സുരക്ഷിതമായതും സീലിംഗോടു കൂടിയതുമായിരിക്കണം എടിഎം കെട്ടിടം. ഇതിനൊക്കെ പുറമേ വി സാറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി അധികൃതരില്‍ നിന്നും എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) യും വാങ്ങിക്കേണ്ടതുണ്ട്.

Also Read : വീട്ടിലിരുന്നുകൊണ്ട് മാസത്തില്‍ 1 ലക്ഷം രൂപ വരെ സമ്പാദിക്കാം

ആവശ്യമായ രേഖകള്‍

ആവശ്യമായ രേഖകള്‍

എസ്ബിഐ എടിഎമ്മിനായി അപേക്ഷിക്കുന്ന വ്യക്തികള്‍ക്ക് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി കൈയ്യിലുണ്ടാകണം. കൂടാതെ വിലാസം തെളിയിക്കുന്നതിനായി റേഷന്‍ കാര്‍ഡോ ഇലക്ട്രിസിറ്റി ബില്ലോ ആവശ്യമാണ്. അപേക്ഷകന് സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ടും പാസ്ബുക്കും ആവശ്യമാണ്. അതിന് പുറമേ അപേക്ഷകന്റെ ഫോട്ടോ, ഇ മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, ജിഎസ്ടി നമ്പര്‍ എന്നിവയും നല്‍കണം.

എങ്ങനെ അപേക്ഷിക്കാം?

എങ്ങനെ അപേക്ഷിക്കാം?

ചില കമ്പനികള്‍ എസ്ബിഐ എടിഎമ്മുകളുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്യുന്നുണ്ട്. അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിങ്ങള്‍ ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി അപേക്ഷിക്കാം. ടാറ്റ ഇന്‍ഡിക്യാഷ്, മുത്തൂറ്റ് എടിഎം, ഇന്ത്യ വണ്‍ എടിഎം എന്നിവ ഈ കമ്പനികളില്‍ ചിലതാണ്.

Tata Indicash - www.indicash.co.in

Muthoot ATM - www.muthootatm.com/suggest-atm.html

India One ATM - india1atm.in/rent-your-spacE

എന്നിങ്ങനെയാണ് ഈ കമ്പനികളുടെ ഔദ്യോഗിത വെബ്‌സൈറ്റ് വിലാസങ്ങള്‍. ഇവയില്‍ ലോഗ് ഇന്‍ ചെയ്ത് നിങ്ങള്‍ക്ക് എടിഎം ഫ്രാഞ്ചൈസിയ്ക്കായി അപേക്ഷിക്കാം.

എത്ര തുക ചിലവ് വരും?

എത്ര തുക ചിലവ് വരും?

ഇവയില്‍ ഏറ്റവും പഴയതും വലിപ്പമേറിയതുമായ കമ്പനി ടാറ്റ ഇന്‍ഡിക്യാഷ് ആണ്. ഇതില്‍ 2 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് ഫ്രാഞ്ചൈസി സ്വന്തമാക്കാം. ഈ തുക റീഫണ്ടബിള്‍ ആണ്. ഇതിന് പുറമേ 3 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായും നിക്ഷേപിക്കേണ്ടതുണ്ട്. അങ്ങനെ എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി മൊത്തം നല്‍കേണ്ടുന്ന തുക 5 ലക്ഷം രൂപയാണ്.

Also Read : മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളില്‍ ഈ പിഴവുകള്‍ ഒഴിവാക്കാം

ആദായം ഇങ്ങനെ

ആദായം ഇങ്ങനെ

ഇനി എടിഎം ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിലൂടെയുള്ള ആദായം ഏത് രീതിയിലാണെന്ന് നമുക്കൊന്ന് നോക്കാം. ഓരോ പണ ഇടപാടുകള്‍ക്കും 8 രൂപ വീതമാണ് നിങ്ങള്‍ക്ക് ലഭിക്കുക. പണ ഇതര ഇടപാടുകള്‍ക്ക് ഓരോന്നിനും 2 രൂപാ വീതവും ലഭിക്കും. പ്രതിവര്‍ഷം 33 മുതല്‍ 50 ശതമാനം വരെ റിട്ടേണ്‍ ഓണ്‍ ഇന്‍വസ്റ്റ്‌മെന്റ് പ്രതീക്ഷിക്കാം. ഉദാഹരണത്തിന് നിങ്ങളുടെ എടിഎമ്മില്‍ ദിവസവും ശരാശരി 250 ഇടപാടുകള്‍ നടക്കുന്നു എന്ന് കരുതുക. അതില്‍ 65 ശതമാനം പണ ഇടപാടുകളും 35 ശതമാനം പണ ഇതര ഇടപാടുകളും ആണെന്നിരിക്കട്ടെ. എങ്കില്‍ നിങ്ങളുടെ പ്രതിമാസ വരുമാനം ഏകദേശം 45,000 രൂപയായിരിക്കും. അതേ സമയം ദിവസം 500 ഇടപാടുകള്‍ നടക്കുകയാണെങ്കില്‍ കമ്മീഷന്‍ ഇനത്തില്‍ 88,000 രൂപ മുതല്‍ 90,000 രൂപ വരെ നിങ്ങള്‍ക്ക് മാസം സ്വന്തമാക്കാം.

Read more about: sbi
English summary

you can earn at least Rs 60,000 per month by taking SBI ATM Franchise; know how to apply

you can earn at least Rs 60,000 per month by taking SBI ATM Franchise; know how to apply
Story first published: Saturday, October 16, 2021, 11:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X