ഈ സാമ്പത്തിക പാഠങ്ങള്‍ യൗവ്വനകാലത്ത് തന്നെ അറിഞ്ഞിരിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക കാര്യങ്ങളില്‍ സാമര്‍ത്ഥ്യം നേടുവാന്‍ ഏറെ സമയവും അച്ചടക്കവും ആവശ്യമാണ്. ഒറ്റ രാവ് വെളുക്കുന്ന നേരം കൊണ്ട് അത് സാധ്യമാവുകയില്ല. ജീവിതത്തില്‍ സമ്പാദ്യത്തെപ്പറ്റി ചിന്തിക്കുക കൂടി ചെയ്യാത്ത വ്യക്തികളുണ്ട്. വേതനത്തില്‍ നിന്നും വേതനത്തിലേക്കാണ് അത്തരം വ്യക്തികളുടെ ജീവിതം ഓടിയവസാനിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ നിങ്ങളുടെ വരുമാനവും പണവും ശരിയായി കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടതുണ്ട്. കേള്‍ക്കുമ്പോള്‍ അതത്ര സുഖമുള്ള കാര്യമായി തോന്നില്ല എങ്കിലും അത്തരമൊരു ശീലം നിങ്ങളെ ശരിയായ പാതയിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്.

 

Also Read : എന്തുകൊണ്ടാണ് ക്രെഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക് ഉയര്‍ന്നിരിക്കുന്നതെന്നറിയാമോ?

എന്തുകൊണ്ട് നേരത്തേ ആരംഭിക്കണം?

എന്തുകൊണ്ട് നേരത്തേ ആരംഭിക്കണം?

എന്നാല്‍, എനിക്ക് ജീവിതത്തിലെ സാമ്പത്തിക കാര്യങ്ങളില്‍ ഗൗരവമായി കാണുന്നതിന് ഇനിയും സമയമുണ്ട്, ഇപ്പഴേ അതിന്റെ ആവശ്യമില്ല എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? എങ്കില്‍ ഒരിക്കല്‍ കൂടി അതൊന്ന് ചിന്തിച്ചു നോക്കൂ. പ്രായം മുപ്പതിനോടടുക്കുമ്പോഴും നിങ്ങള്‍ ചെറുപ്പമാണ്, ഈര്‍ജ്വസ്വലതയുള്ളതും അജയ്യനുമാണ്. പക്ഷേ സത്യമെന്താണ് എന്നോര്‍ക്കുന്നുണ്ടോ? നിങ്ങള്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതത്തിലേക്കുള്ള പാതി വഴിയും പിന്നിട്ടു കഴിഞ്ഞുവെന്നതാണ് പേടിപ്പിക്കുന്നതും എന്നാല്‍ ഉള്‍ക്കൊള്ളേണ്ടതുമായ യാഥാര്‍ഥ്യം. ഇരുപതുകളുടെ തുടക്കത്തിലെ നിങ്ങളുടെ സാമ്പത്തിക സാഹസികതകള്‍ മാറ്റിവച്ച് മിതവ്യയം പാലിക്കുവാനും സാമ്പത്തിക അച്ചടക്കം ശീലമാക്കുവാനുമുള്ള സമയമാണിത്. അതിനായി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില സാമ്പത്തിക പാഠങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബഡ്ജറ്റ്

ബഡ്ജറ്റ്

ഇരുപതിലുകളിലുള്ള വ്യക്തികള്‍ക്ക് എല്ലാ തന്നെ ബഡ്ജറ്റ് എന്നത് സുപരിചിതമായ കാര്യമാണ്. പലരും ബഡ്ജറ്റിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചിട്ടുള്ളവരും ബഡ്ജറ്റ് തയ്യാറാക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ഒന്നോ രണ്ടോ ലേഖനങ്ങള്‍ വായിച്ചു മനസ്സിലാക്കിയിട്ടുള്ളവരുമായിരിക്കും. എന്നാല്‍ അതില്‍ വളരെ ചുരുക്കം വ്യക്തികള്‍ മാത്രമായിരിക്കും ബഡ്ജറ്റ് തയ്യാറാക്കി അതിന്‍ പ്രകാരം വരവ് ചിലവുകള്‍ നടത്തുന്നത്. എന്നാല്‍ നിങ്ങള്‍ മുപ്പതിനോടടുക്കുന്നതോടെ അത്തരം അലസമായ ബഡ്ജറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും നിങ്ങള്‍ സമ്പാദിക്കുന്ന ഓരോ രൂപയും ഏത് രീതിയില്‍ ചിലവഴിക്കുന്നുവെന്നതിന് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുകയും വേണം. ചിലവുകള്‍ നിയന്തിക്കുവാനും അനാവശ്യ ചിലവുകള്‍ ഒഴിവാക്കുവാനും ഇതുവഴി സാധിക്കും.

എവിടെയൊക്കെ പണം ചിലവഴിക്കണം?

എവിടെയൊക്കെ പണം ചിലവഴിക്കണം?

നിങ്ങളുടെ പണം ഏതൊക്കെ വഴികളിലാണ് ചിലവഴിക്കപ്പെടുന്നത് എന്ന് കണ്ടെത്തി അതിന്റെ അടിസ്ഥാനത്തില്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുവാനും സാധിക്കുക എന്നതാണ് ബഡ്ജറ്റിന്റെ അടിസ്ഥാന ധര്‍മം. അവിടെയും ഇവിടെയുമായി ചില്ലറപ്പൈസയല്ലേ എന്ന് പറഞ്ഞ് നിങ്ങള്‍ ഗൗരവമില്ലാതെ ചിലവഴിക്കുന്ന തുകയാണ് പലയാവൃത്തിയാകുമ്പോള്‍ വലിയൊരു തുകയായി മാറുന്നത് എന്ന് എപ്പോഴും ഓര്‍മയില്‍ വയ്ക്കണം. ഷോപ്പിംഗിനായും ഉല്ലാസയാത്രകള്‍ക്കുമൊക്കെയായി പണം ചിലവഴിക്കുന്നത് നല്ല കാര്യം തന്നെ. എന്നാല്‍ അവയൊക്കെ നിങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങി നില്‍ക്കുന്നവയും നിങ്ങളുടെ സമ്പാദ്യ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കാത്തവയുമാണെന്ന് ഉറപ്പുവരുത്തണം. നിങ്ങളുടെ ചിലവ് ശൈലി മനസ്സിലാക്കുന്നതിലൂടെ അനാവശ്യമായി വരുന്ന ചിലവുകളെ ഒഴിവാക്കുവാനും പണം മിച്ചം പിടിക്കാനും സാധിക്കും. ഈ തുക റിട്ടയര്‍മെന്റ് സമ്പാദ്യത്തിലേക്കോ, ഓഹരി വിപണിയിലോ മറ്റ് അനുയോജ്യമായ നിക്ഷേപ പദ്ധതികളിലോ നിക്ഷേപിക്കുകയും ചെയ്യാം.

ചിലവുകള്‍ എഴുതി വയ്ക്കാം

ചിലവുകള്‍ എഴുതി വയ്ക്കാം

ബഡ്ജറ്റ് തയ്യാറാക്കുന്നതിനും അതില്‍ നിന്നും വ്യതിചലിക്കാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ഒരു വഴി പറഞ്ഞു തരാം. നിങ്ങളുടെ എല്ലാ ചിലവുകളും ഓരോ ദിവസവും കുറിച്ചു വയ്ക്കുക. എവിടെ എന്തിനൊക്കെ എത്ര തുക ചിലവഴിച്ചുവെന്ന് ഓരോ ദിവസവും ഒരു പുസ്തകത്തില്‍ കുറിച്ചു വയ്ക്കാം. ഇത് ബില്ലുകള്‍ സൂക്ഷിക്കുവാനും രേഖപ്പെടുത്തുന്ന വിവരങ്ങള്‍ പുനപരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യുന്ന ശീലം നിങ്ങളില്‍ ഉണ്ടാക്കും. സ്വഭാവികമായും പിന്നീട് ഒരു നിമിഷത്തെ തോന്നലിന്റെ പുറത്ത് നടത്തുന്ന പര്‍ച്ചേസുകളും മറ്റ് അനാവശ്യ ചിലവുകളും നിങ്ങള്‍ ഒഴിവാക്കുവാന്‍ പഠിക്കും.

Also Read : ഭവന വായ്പയ്ക്കായി തയ്യാറെടുക്കുമ്പോള്‍

വരുമാനത്തിന് യോജിച്ച ജീവിതം

വരുമാനത്തിന് യോജിച്ച ജീവിതം

ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികള്‍ ഇന്നുള്ള ആ സ്ഥാനത്ത് എത്തിയത് ഓരോ മാസവും ലഭിക്കുന്ന വേതനം പരിപൂര്‍ണമായും ചിലവഴിച്ച് ജീവിച്ചതുകൊണ്ടല്ല. അവരുടെ വരുമാനം ഒതുക്കത്തോടെ കൃത്യമായി ചിലവഴിച്ചത് കൊണ്ടാണ് അവര്‍ക്ക് കോടീശ്വരന്മാര്‍ ആകുവാന്‍ സാധിച്ചത്. മിതമായ ജീവിത ശൈലിയാണ് അതില്‍ പ്രധാനപ്പെട്ട ഒരു ഘടകം. വരുമാനം മുഴുവന്‍ വിലകൂടിയ വസ്ത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമൊക്കെയി ചിലവഴിച്ച് ആര്‍ഭാട ജീവിതം നയിക്കുന്നവര്‍ കടബാധ്യതയിലേക്ക് ചെന്നെത്തുവാനാണ് സാധ്യത.

ചിലവിനൊപ്പം സമ്പാദ്യവും

ചിലവിനൊപ്പം സമ്പാദ്യവും

വരുമാനത്തിന്റെ 90 ശതമാനം ചിലവഴിക്കുവാനും 10 ശതമാനം സമ്പാദ്യമായും വിനിയോഗിക്കുവാന്‍ ശീലിക്കുക. റിട്ടയര്‍മെന്റ് ഫണ്ടിലേക്ക് കൃത്യമായും പണം മാറ്റി വയ്ക്കുക. പതിയെ ചിലവഴിക്കുന്ന തുകയുടെ അളവ് കുറയ്ക്കുകയും സമ്പാദ്യത്തിന്റെ വിഹിതം ഉയര്‍ത്തുകയും ചെയ്യുക. ചിലവഴിക്കുന്ന തുക 80 ശതമാനമായും പിന്നീട് 60 ശതമാനത്തിലേക്കും കൊണ്ട് വരിക. സമ്പാദ്യം വരുമാനത്തിന്റെ 20 ശതമാനത്തില്‍ നിന്നും 40 ശതമാനമായെങ്കിലും ഉയര്‍ത്തുകയും ചെയ്യുക.

സാമ്പത്തിക ലക്ഷ്യങ്ങള്‍

സാമ്പത്തിക ലക്ഷ്യങ്ങള്‍

എന്താണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍? വളരെ ഗൗരവമായി ചിന്തിച്ച് ഉറപ്പിക്കേണ്ട കാര്യങ്ങളാണവ. ഏത് പ്രായത്തില്‍ എങ്ങനെ നിങ്ങള്‍ ആ ലക്ഷ്യങ്ങള്‍ സ്വന്തമാക്കും എന്നും മനസ്സില്‍ കണക്കാക്കുക. അവ ഒരു പേപ്പറില്‍ എഴുതി എങ്ങനെ അവ യാഥാര്‍ഥ്യമാക്കാം എന്ന് ആലോചിക്കുക. വ്യക്തമായ ഒരു ആസൂത്രണം നടത്തി അതിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല എങ്കില്‍ നിങ്ങള്‍ ആ ലക്ഷ്യത്തിലെത്തുവാന്‍ സാധ്യത കുറവാണ് എന്നറിയുക. ഉദാഹരണത്തിന് ഇറ്റലിയില്‍ ഒരു വെക്കേഷന്‍ എന്നതാണ് നിങ്ങളുടെ ആഗ്രഹം എന്ന് കരുതുക. അത് പകല്‍ക്കിനാവ് കണ്ടിരിക്കുന്നതിന് പകരം അതിലേക്ക് എത്തുവാനുള്ള പദ്ധതികള്‍ എങ്ങനെ തയ്യാറാക്കാം എന്നാണ് ആലോചിക്കേണ്ടത്. അങ്ങനെ ഒരു യാത്രയ്ക്കായി എത്ര തുക വേണ്ടി വരുമെന്ന് ആദ്യം കണ്ടെത്തുക. ആ തുക സ്വരൂപിക്കുന്നതിനായി ഒരോ മാസവും നിങ്ങള്‍ ചുരുങ്ങിയത് എത്ര തുക വീതം മാറ്റി വയ്ക്കേണ്ടി വരുമെന്നും കണക്കാക്കുക. അതിനനുസരിച്ച് മുന്നോട്ട് പോവുകയാണെങ്കില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വപ്നയാത്ര നടത്തുവാന്‍ സാധിക്കും.

സാമ്പത്തിക ആസൂത്രണം

സാമ്പത്തിക ആസൂത്രണം

ഇതേ രീതി സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനും ഉപയോഗിക്കാം. നിങ്ങളുടെ വായ്പാ ബാധ്യതയുടെ തിരിച്ചടവ്, അല്ലെങ്കില്‍ അതിനേക്കാള്‍ ദീര്‍ഘകാല ലക്ഷ്യമായ സ്വന്തമായി ഒരു വീട് തുടങ്ങിയ കാര്യങ്ങള്‍ സ്വന്തമാക്കുവാനും ഇതേ മാര്‍ഗം പിന്തുടരാം. എന്നാല്‍ ഇത്തരം സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി ആസൂത്രണം ചെയ്യുമ്പോള്‍ മറ്റ് ചില ഘടകങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഡൗണ്‍പെയ്മെന്റ്, ഈടുകള്‍, പലിശ നിരക്കുകള്‍ മറ്റ് ചിലവുകള്‍ തുടങ്ങിയവയാണവ.

വായ്പകള്‍

വായ്പകള്‍

മില്ലേനിയല്‍സിന്റെ ഒരു പ്രധാന പ്രശ്നം വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവിനെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളാണ്. അലസത ഒഴിവാക്കി തിരിച്ചടവിന് പ്രാമുഖ്യം നല്‍കുന്നത് ഭാവിയില്‍ വലിയ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് ഒഴിവാക്കാം. മുപ്പതുകളിലെത്തുമ്പോള്‍ മാത്രമാണ് പല വ്യക്തികളും അവരുടെ വായ്പകളെക്കുറിച്ചും മറ്റ് ബാധ്യതകളെക്കുറിച്ചും ആലോചിക്കാന്‍ ആരംഭിക്കുന്നത്. വിദ്യാഭ്യാസ വായ്പ, മറ്റ് ബാധ്യതകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പ, വാഹന വായ്പ തുടങ്ങിയ ബാധ്യതകളുടെ തിരിച്ചടവ് ജീവിതത്തിന്റെ മറ്റൊരു വഴിയാകും. എന്നാല്‍ ജീവിതം മുഴുവന്‍ കടബാധ്യതയില്‍ ജീവിക്കേണ്ട കാര്യം നിങ്ങള്‍ക്കില്ല.

വായ്പാ തിരിച്ചടവ്

വായ്പാ തിരിച്ചടവ്

വായ്പകള്‍ എളുപ്പത്തില്‍ തിരിച്ചടയ്ക്കുവാന്‍ പല മാര്‍ഗങ്ങളുമുണ്ട്. അതില്‍ ഏറ്റവും ജനകീയമായത് സ്നോബോള്‍ ഇഫക്ട് ആണ്. നിങ്ങളുടെ എല്ലാ ബാധ്യതകളും ചെറിയ തുക മുതല്‍ വലിയ തുക എന്ന ക്രമത്തില്‍ കുറിച്ചു വയ്ക്കുക. പലിശ നിരക്ക് പരിഗണിക്കേണ്ടതില്ല. ഏറ്റവും ചെറിയ വായ്പ ഒഴികെ എല്ലാ ബാധ്യതകളുടെയും മിനിമം പെയ്മെന്റ് നടത്തുക. ചെറിയ വായ്പയ്ക്ക് നിങ്ങള്‍ക്ക് സാധിക്കുന്ന പരമാവധി തുക ഓരോ മാസവും മാറ്റി വയ്ക്കുക. മാസങ്ങള്‍ക്കുള്ളില്‍ ആ വായ്പ അടച്ചു തീര്‍ക്കുവാന്‍ സാധിക്കും. ഇതേ മാതൃകയില്‍ ഓരോ വായ്പായായി അടച്ചു തീര്‍ക്കാം.

എമര്‍ജന്‍സി ഫണ്ട്

എമര്‍ജന്‍സി ഫണ്ട്

വായ്പകള്‍ വേഗത്തില്‍ തിരിച്ചയ്ക്കുന്നത് നിങ്ങളുടെ സാമ്പത്തിക നിലയും മെച്ചപ്പെടുത്തും. നിങ്ങളുടെ ബഡ്ജറ്റില്‍ വകയിരുത്തുവാന്‍ അധിക പണം ലഭിക്കും. സമ്പാദ്യ തുക ഉയര്‍ത്തുവാനും സാധിക്കും. എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കാനും ആരംഭിക്കേണ്ടതുണ്ട്. ഓരോ മാസവും നിശ്ചിത തുക എമര്‍ജന്‍സി ഫണ്ടിലേക്ക് വകയിരുത്തണം. മതിയായ തുകയാകുന്നത് വരെ ഇത് തുടരണം. ഏറ്റവും ചുരുങ്ങിയത് ആറ് മാസത്തേക്കെങ്കിലുമുള്ള നിങ്ങളുടെ ചിലവിനാവശ്യമായ തുക വേണം എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്.

Read more about: investment
English summary

you should know these basic financial lessons before the age of 30

you should know these basic financial lessons before the age of 30
Story first published: Sunday, November 7, 2021, 12:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X