കാശ് പോകുമെന്ന് പേടി വേണ്ട; ഈ ഏഴ് ഇടങ്ങളിൽ നിങ്ങളുടെ പണം സുരക്ഷിതം, സർക്കാരിന്റെ ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ നടത്തുന്ന എല്ലാ നിക്ഷേപങ്ങളുടെയും വരുമാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്. നിക്ഷേപ മാർഗങ്ങളിലെ അപകടസാധ്യതകളെക്കുറിച്ചും കൃത്യമായ അറിവുണ്ടായിരിക്കണം. എന്നാൽ സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്ന ചില സുരക്ഷിത നിക്ഷേപ മാർഗങ്ങൾ ഇതാ.. ഇത് ഉറപ്പുള്ള വരുമാനവും നിങ്ങളുടെ പണത്തിന് സുരക്ഷയും ഉറപ്പു നൽകുന്നു.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി‌പി‌എഫ്)
 

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി‌പി‌എഫ്)

വിപണിയിലെ അപകടസാധ്യതകളൊന്നും ബാധിക്കാത്തതിനാൽ പി‌പി‌എഫ് ഏറ്റവും സുരക്ഷിതമായ സ്ഥിര വരുമാന നിക്ഷേപമാണ്. പി‌പി‌എഫിന്‌ 15 വർഷത്തെ കാലാവധിയാണുള്ളത്. ഇത് അഞ്ച് വർഷം കൂടി നീട്ടാം. ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. പിപിഎഫിലേക്കുള്ള സംഭാവന ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഇളവ് നേടാനും അർഹമാണ്. നിലവിൽ, പിപിഎഫ് 7.1% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പലിശനിരക്ക് സ്ഥിരമായി നിലനിൽക്കില്ല്. ഓരോ പാദത്തിലും സർക്കാർ ഇത് പരിഷ്കരിക്കും.

ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്

ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്

നമ്മുടെ രാജ്യത്തെ ഏറ്റവും റിസ്ക് കുറഞ്ഞ നിക്ഷേപമാണ് ബാങ്ക് എഫ്ഡി. ബാങ്ക് തകർന്നാൽ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ സർക്കാർ ഇൻഷ്വർ ചെയ്യും. സ്വകാര്യമേഖല, സഹകരണ, ഇന്ത്യയിലെ വിദേശ ബാങ്കുകളുടെ ശാഖകൾ ഉൾപ്പെടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളും നിക്ഷേപ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുന്നു.

പ്രായപൂർത്തിയാകും മുമ്പ് മക്കളെ കോടീശ്വരന്മാരാക്കാം, നിങ്ങൾ ചെയ്യേണ്ടത് എന്ത്?

ആർ‌ബി‌ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ

ആർ‌ബി‌ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകൾ

ആർ‌ബി‌ഐ സേവിംഗ്സ് ബോണ്ടിന് ഏഴ് വർഷത്തെ കാലാവധിയാണുള്ളത്. ജൂലൈ 1 മുതൽ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ട് നൽകാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ജൂലൈ 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലെ പലിശ നിരക്ക് 7.15% ആണ്. ഇത് അടുത്ത വർഷം ജനുവരി ഒന്നിന് നൽകപ്പെടും. ആർ‌ബി‌ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടിന്റെ പലിശ നിരക്ക് ഓരോ ആറുമാസത്തിലും പുന:സജ്ജമാക്കും.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം

പേര് സൂചിപ്പിക്കുന്നത് പോലെ, 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു വ്യക്തിക്ക് എസ്‌സി‌എസ്‌എസിൽ നിക്ഷേപം നടത്താം. നിലവിൽ, എസ്‌സി‌എസ്‌എസ്യ്ക്ക് പ്രതിവർഷം 7.4% നിരക്കിൽ പലിശ ലഭിക്കും. 15 ലക്ഷം രൂപയിൽ കൂടാത്ത ഒരു നിക്ഷേപം മാത്രമേ എസ്‌സി‌എസ്‌എസ് അനുവദിക്കൂ. മെച്യൂരിറ്റി കാലാവധി 5 വർഷമാണ്. കാലാവധി പൂർത്തിയായ ശേഷം, അക്കൗണ്ട് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ കഴിയും. എസ്‌സി‌എസ്‌എസ് അക്കൗണ്ടുകളുടെ കാര്യത്തിൽ, ഏപ്രിൽ, ജൂലൈ, ഒക്ടോബർ, ജനുവരി മാസങ്ങളിലെ ഒന്നാം പ്രവൃത്തി ദിവസത്തിൽ ത്രൈമാസ പലിശ ലഭിക്കും.

പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൌണ്ട്

പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൌണ്ട്

അഞ്ച് വർഷത്തെ നിക്ഷേപമാണിത്. ഒരൊറ്റ ഉടമസ്ഥതയിൽ പരമാവധി 4.5 ലക്ഷം രൂപയും സംയുക്ത ഉടമസ്ഥാവകാശത്തിൽ 9 ലക്ഷം രൂപയും നിക്ഷേപിക്കാം. പ്രതിമാസം 6.6% പലിശ ലഭിക്കും. അഞ്ച് വർഷത്തെ കാലാവധിയാണുള്ളത്.

ആളുകൾക്ക് സ്വർണത്തോടുള്ള പ്രിയം ഇപ്പോഴും കുറയാത്തത് എന്തുകൊണ്ട്? സ്വർണത്തിന്റെ ഭാവി എന്ത്?

സുകന്യ സമൃദ്ധി അക്കൌണ്ട്

സുകന്യ സമൃദ്ധി അക്കൌണ്ട്

10 വയസ്സ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ തുറക്കാൻ കഴിയുന്ന അക്കൗണ്ടാണിത്. നിലവിൽ സുകന്യ സമൃദ്ധി അക്കൌണ്ട് 7.6% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് വാർഷിക അടിസ്ഥാനത്തിൽ കണക്കാക്കുന്നു. അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 15 വർഷം വരെ നിക്ഷേപം നടത്താം. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ ഭാഗികമായി പിൻവലിക്കൽ അനുവദനീയമാണ്. 21 വർഷം പൂർത്തിയാക്കിയ ശേഷം അക്കൗണ്ട് ക്ലോസ് ചെയ്യാം.

നാഷണൽ സേവിംഗ്സ് സർ‌ട്ടിഫിക്കറ്റ്

നാഷണൽ സേവിംഗ്സ് സർ‌ട്ടിഫിക്കറ്റ്

നിലവിൽ എൻ‌എസ്‌സികൾ പ്രതിവർഷം 6.8 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഐടി ആക്ടിന്റെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവും ലഭിക്കും. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്തവരുടെ പേരിലും സർട്ടിഫിക്കറ്റുകൾ വാങ്ങാം.

നെൽകൃഷി ചെയ്താൽ പണം സർക്കാർ അക്കൗണ്ടിലിട്ട് തരും; വയലുടമകൾക്ക് റോയൽറ്റി..പുതിയ പദ്ധതി

English summary

Your Money Is Safe In These Seven Places, The Government Guaranteed Investments | കാശ് പോകുമെന്ന് പേടി വേണ്ട; ഈ ഏഴ് ഇടങ്ങളിൽ നിങ്ങളുടെ പണം സുരക്ഷിതം, സർക്കാരിന്റെ ഉറപ്പ്

Here are some safe investment options that offer a steady income. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X