23-ാം വയസ്സിൽ കോടീശ്വരിയായ ലിസ കോശി, ചെറുപ്പക്കാർക്കിടയിലെ താരം, കാശുണ്ടാക്കിയത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂട്യൂബിലൂടെ ജനപ്രിയ താരങ്ങളായി മാറിയ നിരവധി പേരുണ്ട്. എന്നാൽ യൂട്യൂബർമാർക്കിടയിലെ മിന്നും താരമാണ് ലിസ കോശി എന്ന അമേരിക്കൻ യുവതി. സാധാരണ പെൺകുട്ടികൾ അധികം കൈകാര്യം ചെയ്യാത്ത ഹാസ്യ മേഖലയാണ് ലിസ യൂട്യൂബിൽ തിരഞ്ഞെടുത്തിരിക്കുന്നത്. തമാശകൾ നിറഞ്ഞ ലിസയും അവതരണവും അഭിനയവുമാണ് ചെറുപ്പക്കാർക്കിടയിൽ ലിസ ഹിറ്റാകാൻ കാരണം.

വൈനിലൂടെ തുടക്കം

വൈനിലൂടെ തുടക്കം

വൈൻ എന്ന വീഡിയോ ആപ്പിലൂടെയാണ് ലിസ വീഡിയോകൾ എടുത്ത് ഷെയർ ചെയ്യാൻ തുടങ്ങിയത്. പിന്നീട് കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന യൂട്യൂബിൽ വീഡിയോകൾ അപ്‍ലോഡ് ചെയ്യാൻ തുടങ്ങി. യൂട്യൂബിൽ ലിസ ഹിറ്റായതോടെ ടെലിവിഷൻ അവതാരകയായും സിനിമയിൽ ഹാസ്യ കഥാപത്രവുമായൊക്കെ ലിസയെ തേടി അവസരങ്ങളെത്തി. നിരവധി പുരസ്ക്കാരങ്ങളും ലിസയ്ക്ക് ലഭിച്ചിട്ടുണ്ട്. ഏഴ് മില്യൺ പേരാണ് ലിസയെ വൈനിൽ പിന്തുടർന്നിരുന്നത്.

പിന്നീട് യൂട്യൂബിലേയ്ക്ക്

പിന്നീട് യൂട്യൂബിലേയ്ക്ക്

2015ലാണ് ലിസ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. ഓരോ ആഴ്ച്ചയിലും ഓരോ വീ‍ഡിയോകളാണ് ലിസ അപ്‍ലോ‍ഡ് ചെയ്തിരിന്നത്. 16.8 മില്യൺ വരിക്കാരാണ് ലിസയ്ക്ക് യൂട്യൂബിലുള്ളത്. ചെറുപ്പക്കാരാണ് ലിസയുടെ ആരാധകരിലധികവും. 2016ൽ ലിസ മറ്റൊരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ച് 7.3 മില്യൺ വരിക്കാരെ കൂടി നേടിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ വരിക്കാർ

ഏറ്റവും കൂടുതൽ വരിക്കാർ

യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ സബ്സ്ക്രൈബ് ചെയ്ത ചാനലുകളുടെ ലിസ്റ്റിൽ 100ൽ 84-ാം സ്ഥാനമാണ് ലിസയുടെ ചാനലിനുള്ളത്. ഇൻസ്റ്റ​ഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിലൂടെ ലിസയെ ഫോളോ ചെയ്യുന്നവരും നിരവധിയാണ്. വളരെ വേ​ഗം സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി മാറിയ വ്യക്തിയാണ് ലിസ കോശി.

ലിസയുടെ വരുമാനം

ലിസയുടെ വരുമാനം

2019 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രശസ്തമായ യൂട്യൂബർമാരിൽ ഒരാളായ 23കാരിയായ ലിസ കോശിയുടെ ആസ്തി 4 മില്യൻ ഡോളറാണ്. ഒരു പുതുതലമുറ സംരംഭക കൂടിയാണ് ലിസ കോശി. യൂട്യൂബ് വീ‍ഡിയോകൾക്ക് ലഭിക്കുന്ന സ്പോൺസർഷിപ്പ്, പരസ്യങ്ങൾ എന്നിവയിലൂടെയാണ് ലിസ ഏറ്റവും കൂടുതൽ വരുമാനം കണ്ടെത്തുന്നത്.

കേരളവുമായി ബന്ധം

കേരളവുമായി ബന്ധം

പേരു കേട്ടിട്ട് മലയാളിയെന്ന് തോന്നിയെങ്കിൽ സംശയിക്കേണ്ട മലയാളിയായ ജോസ് കോശിയാണ് ലിസയുടെ പിതാവ്. ഇതാണ് ലിസയ്ക്ക് കേരളവുമായുള്ള ബന്ധം. ജോസ് കോശി വിവാഹം കഴിച്ചത് അമേരിക്കക്കാരിയായ ജീൻ കരോളിനെയാണ്. ലിസ ദി ലിറ്റിൽ ബ്രൗൺ ​ഗേൾ എന്നാണ് യൂട്യൂബിലും ട്വിറ്ററിലുമെല്ലാം ലിസ തന്നെ കുറിച്ചുള്ള ആമുഖത്തിൽ എഴുതിയിരിക്കുന്നത്.

ഒബാമയുമായി അഭിമുഖം

ഒബാമയുമായി അഭിമുഖം

യൂട്യൂബിലൂടെ ഹിറ്റായ ലിസയെ തേടി പിന്നീട് നിരവധി ടിവി ചാനലുകളെത്തി. ഇപ്പോൾ ചാനലുകളിലെ സ്ഥിര സാന്നിദ്ധ്യം കൂടിയാണ് ലിസ. 2016ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഒബാമയെ ഇന്റർവ്യൂ ചെയ്യാനുള്ള അവസരം വരെ ലിസയ്ക്ക് ലഭിച്ചു. ഒർജിനൽ വീഡിയോകൾ സൃഷ്ടിക്കാൻ ചില ചാനലുകളുമായി ലിസയ്ക്ക് കരാറുകളുമുണ്ട്.

ചിത്രങ്ങൾക്ക് കടപ്പാട് ഔദ്യോഗിക ട്വിറ്റർ പേജ്

English summary

Liza Koshy, From YouTube Star To Digital Media Empire

There are many people who have become famous celebrities by YouTube. But a young American girl named Lisa Koshy is one of the most talented among other youtubers in the world.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X