മലയാളിയായ ബൈജു ഇന്ത്യയിലെ പുതിയ ശതകോടീശ്വരൻ; ഏഴ് വർഷം കൊണ്ട് ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിലെ കണ്ണൂർ ജില്ലയിലെ അഴീക്കോട് എന്ന ഗ്രാമത്തിൽ അധ്യാപക ദമ്പതിമാരുടെ മകനായി ജനിച്ച ബൈജു രവീന്ദ്രൻ ഇന്ന് ലോകം അറിയപ്പെടുന്ന സംരംഭകനാണ്. മാത്രമല്ല ഇന്ത്യയിലെ ശതകോടീശ്വര പട്ടികയിൽ ഇടം നേടിയിരിക്കുന്ന ഏറ്റവും പുതിയ വ്യക്തി കൂടിയാണ് അധ്യാപകനായിരുന്ന ഈ 37കാരൻ. ഏഴ് വർഷത്തിനുള്ളിൽ ഏകദേശം 6 ബില്യൺ ഡോളറിന്റെ മൂല്യത്തിലേക്ക് ബൈജു വളർന്നത് എങ്ങനെയെന്ന് അറിയണ്ടേ?

 

ആദ്യം പഠിപ്പിച്ചത് കൂട്ടുകാരെ

ആദ്യം പഠിപ്പിച്ചത് കൂട്ടുകാരെ

പഠനത്തിൽ ചെറുപ്പം മുതൽ മിടുക്കനായിരുന്നു ബൈജു എൻ‍ജിനീയറിം​ഗ് ബിരുദം നേടം ഐ ടി മേഖലയില്‍ വിദേശത്തടക്കം വിവിധ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ 2003ലെ അവധിക്കാലത്ത് ബാംഗ്ലൂരില്‍ വെച്ച് സുഹൃത്തുകള്‍ക്ക് നല്‍കിയ ഒരു മല്‍സരപരീക്ഷാ പരിശീലനമാണ് ബൈജുവിന്റെ ലോകം മാറ്റിമറിച്ചത്. കൂട്ടുകാർക്ക് ക്യാറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനമാണ് അന്ന് ബൈജു നൽകിയത്.താന്‍ പരിശീലനം നല്‍കിയവരെല്ലാം കാറ്റ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചത് ബൈജുവിന് അധ്യാപനത്തിലുള്ള തന്റെ ആത്മവിശ്വാസം കൂട്ടി. മാത്രമല്ല സ്വന്തമായി കാറ്റ് പരീക്ഷ എഴുതി 100ല്‍ 100മാർക്കും കരസ്ഥമാക്കുകയും ചെയ്തു.

തന്റെ വഴി അധ്യാപനം

തന്റെ വഴി അധ്യാപനം

അവധി കഴിഞ്ഞ് വിദേശത്തേയ്ക്ക് തന്നെ മടങ്ങിയെങ്കിലും തന്റെ വഴി അധ്യാപനം തന്നെയെന്ന് ബൈജു മനസ്സിൽ ഉറപ്പിച്ചിരുന്നു. രണ്ട് വർഷത്തിന് ശേഷം നാട്ടിലേയ്ക്ക് തിരിച്ചെത്തിയത് പുത്തൻ ആശയങ്ങളുമായായിരുന്നു. ബാം​ഗ്ലൂർ കേന്ദ്രമായി വിവിധ മത്സര പരീക്ഷകളുടെ കോച്ചിം​ഗ് ക്ലാസുകൾ ബൈജു എടുത്തു തുടങ്ങി. പിന്നീട് വീഡിയോ കോൺഫറൻസിം​ഗ് വഴിയും ക്ലാസുകൾ റെക്കോർ‍‍ഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് അയച്ചു നൽകിയും ക്ലാസുകൾ നൽകി.

മൊബൈല്‍ ആപ്ലിക്കേഷൻ

മൊബൈല്‍ ആപ്ലിക്കേഷൻ

2015ലാണ് ക്ലാസ് എടുക്കുന്നതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷൻ തന്നെ ബൈജു വികസിപ്പിച്ചത്. പിന്നീട് ബൈജുവിനെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബൈജൂസ് ലേണിം​ഗ് ആപ്പ് വിദ്യാർത്ഥികളും മാതാപിതാക്കളും ഇരു കൈകളും നീട്ടി സ്വീകരിച്ചു. നിലവില്‍ നാലു മുതല്‍ 12 വരെയുള്ള ക്ലാസ്സികളിലെ വിദ്യാര്‍ഥികള്‍ക്ക് ഗണിതം, രസതന്ത്രം, ഊര്‍ജ തന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ലേണിഗ് ആപ്പിലൂടെ ക്ലാസുകള്‍ നല്‍കുന്നത്.

23-ാം വയസ്സിൽ കോടീശ്വരിയായ ലിസ കോശി, ചെറുപ്പക്കാർക്കിടയിലെ താരം, കാശുണ്ടാക്കിയത് എങ്ങനെ?23-ാം വയസ്സിൽ കോടീശ്വരിയായ ലിസ കോശി, ചെറുപ്പക്കാർക്കിടയിലെ താരം, കാശുണ്ടാക്കിയത് എങ്ങനെ?

നിക്ഷേപം കുതിച്ചുയർന്നു

നിക്ഷേപം കുതിച്ചുയർന്നു

ബൈജൂസ് ആപ്പില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) 150 മില്യന്‍ ഡോളറാണ് അടുത്തിടെ നിക്ഷേപം നടത്തിയത്. വിദ്യാഭ്യാസ സാങ്കേതികരംഗത്തെ പ്രമുഖരായ ഔള്‍ വെഞ്ചേഴ്‌സിന്റെ പങ്കാളിത്തത്തോടെയാണ് നിക്ഷേപം. ക്യുഐഎയുടെയും ഔള്‍ വെഞ്ചേഴ്‌സിന്റെയും ഇന്ത്യയിലെ ആദ്യ നിക്ഷേപമാണിത്.

13-ാം വയസ്സിൽ 100 കോടിയുടെ ബിസിനസുകാരൻ; ജോലി നൽകിയത് 300ൽ അധികം പേർക്ക്13-ാം വയസ്സിൽ 100 കോടിയുടെ ബിസിനസുകാരൻ; ജോലി നൽകിയത് 300ൽ അധികം പേർക്ക്

ബൈജൂസ് ആപ്പ്  ഇനി കേരളത്തിലും

ബൈജൂസ് ആപ്പ് ഇനി കേരളത്തിലും

ബൈജൂസ് ആപ്പ് ഒടുവില്‍ സ്വന്തം നാട്ടില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ബൈജൂസിന്‍റെ വമ്പന്‍ ടെക്നോളജി സെന്‍ററാണ് കേരളത്തില്‍ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും സെന്‍റര്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. തുടര്‍ന്ന് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടാനാണ് ബൈജൂസ് ആലോചിക്കുന്നത്. ബാംഗ്ലൂരാണ് കമ്പനിയുടെ ആസ്ഥാനം.

ലണ്ടനിൽ ചായ വിറ്റ് കോടീശ്വരനായ മലയാളി യുവാവ്!! രൂപേഷ് തോമസിന്റെ ടക് ടക് ചായ ഹിറ്റായത് ഇങ്ങനെലണ്ടനിൽ ചായ വിറ്റ് കോടീശ്വരനായ മലയാളി യുവാവ്!! രൂപേഷ് തോമസിന്റെ ടക് ടക് ചായ ഹിറ്റായത് ഇങ്ങനെ

കമ്പനിയുടെ മൂല്യം

കമ്പനിയുടെ മൂല്യം

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ് ലേർണിങ് ആപ്പ്. 40,000 കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ആകെ മൂല്യം. 3.2 കോടി കുട്ടികളാണ് ബൈജൂസ് ലേണിം​ഗ് ആപ്പ് ഉപയോ​ഗിച്ചു കൊണ്ടിരിക്കുന്നത്. ബെജൂസിന്റെ വരുമാനം 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 14.3 ബില്യണ്‍ ഡോളറിലെത്തി.

ഇന്ത്യൻ ടീം ജേഴ്സിയിലും ബൈജൂസ്

ഇന്ത്യൻ ടീം ജേഴ്സിയിലും ബൈജൂസ്

സെപ്റ്റംബര്‍ മുതല്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സിയിലും ബൈജൂസ് ബ്രാൻഡിന്റെ പേരായിരിക്കും നൽകുക. ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഓപ്പോയ്ക്ക് പകരമാണ് ബൈജൂസ് എത്തുന്നത്. സെപ്തംബർ പകുതിയിൽ ആരംഭിക്കുന്ന ഇന്ത്യ ദക്ഷിണ ആഫ്രിക്ക പര്യടനത്തോടെ ആകും ബൈജൂസ് ആപ്പിന്റെ സ്പോൺസർ ഷിപ്പിനു കീഴിൽ ഉള്ള ജേഴ്‌സി നിലവിൽ വരുക. 2022 വരെയാണ് സ്‌പോൺസർഷിപ്പ് കാലാവധി.

malayalam.goodreturns.in

English summary

മലയാളിയായ ബൈജു ഇന്ത്യയിലെ പുതിയ ശതകോടീശ്വരൻ; ഏഴ് വർഷം കൊണ്ട് ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

In 2015, Byju developed a mobile app to take classes. Byju didn't have to look back then. Read in malayalam
Story first published: Tuesday, July 30, 2019, 7:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X