ഇന്ത്യയിലെ ഏറ്റവും മികച്ച 10 യുവ ബിസിനസുകാർ; മലയാളികൾക്ക് അഭിമാനമായി കോഴിക്കോടുകാരനും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു വിജയകരമായ ഒരു ബിസിനസ് നടത്തുക, ചെറുപ്പത്തിൽ തന്നെ സമ്പന്നനായി തീരുക എന്നത് ഒരു സംരംഭകനെ സംബന്ധിച്ച് അത്ര നിസാരമായ നേട്ടമല്ല. എന്നാൽ ഈ നേട്ടം കൈവരിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച 10 യുവാക്കളെ പരിചയപ്പെടാം. ഇന്ത്യയിലെ പത്തു പ്രമുഖ യുവ സംരംഭകരുടെ പട്ടികയിൽ കേരളത്തിന് അഭിമാനമായി ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ട്. പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ബിസിനസ് ഇന്‍സൈഡർ ഇന്ത്യയാണ് പട്ടിക തയ്യാറാക്കിയത്.

ഡോ. ഷംഷീർ വയലിൽ

ഡോ. ഷംഷീർ വയലിൽ

ഡോ. ഷംഷീർ വയലിലാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനും ഏക മലയാളിയും. മധ്യ പൂർവേഷ്യയിലെ ഏറ്റവും വലിയ മരുന്ന് നിർമ്മാണശാലയുടെയും പ്രമുഖ ആശുപത്രി ശൃംഖല വി.പി.എസ് ഹെൽത്ത് കെയറിന്റെയും ഉടമയാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീർ വയലിൽ. 42കാരനായ ഷംഷീർ വയലിൽ ആരോഗ്യ, മെഡിക്കൽ രംഗത്തെ നിക്ഷേപങ്ങളിലൂടെയാണ് പട്ടികയിൽ സ്ഥാനമുറപ്പിച്ചത്.

വിജയ് ശേഖർ ശർമ്മ

വിജയ് ശേഖർ ശർമ്മ

വിജയ് ശേഖർ ശർമ്മ എന്ന 40കാരനാണ് ഇന്ത്യയിലെ യുവ ബിസിനസുകരിൽ ഒന്നാമൻ. പേടിഎം സ്ഥാപകനായ വിജയ് ശേഖർ ശർമ്മയുടെ ആകെ ആസ്തി 2.15 ബില്ല്യൺ ഡോളറാണ്. നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തെ തുടർന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് പേടിഎം ആണ്. ഒരു ദിവസം 300 മില്ല്യൺ ഉപയോക്താക്കളെയും 12 മില്ല്യൻ ഇടപാടുകളും വരെ പേടിഎമ്മിൽ നടന്നിട്ടുണ്ട്.

സമീർ ഗെഹ്ലോട്ട്

സമീർ ഗെഹ്ലോട്ട്

4.2 ബില്ല്യൺ ഡോളറിൻറെ ആസ്തിയുമായി 45 വയസുള്ള സമീർ ഗെഹ്ലോട്ട് ആണ് മൂന്നാം സ്ഥാനത്തുള്ളത്. ഇന്ത്യ ബുൾസ് ഹൗസിം​ഗ് ഫിനാൻസിന്റെ ഉടമയാണ് ഇദ്ദേഹം. 1999 ൽ ഓൺലൈൻ ബ്രോക്കർ കമ്പനിയായ ഇന്ത്യാ ബുൾസ് ആരംഭിച്ചതോടെ ഗെഹ്ലോട്ട് മുംബൈയിലെ റിയൽ എസ്റ്റേറ്റ് വ്യവസായ രംഗത്തെ ശക്തനായി മാറി.

ആചാര്യ ബാലകൃഷ്ണ

ആചാര്യ ബാലകൃഷ്ണ

4.8 ബില്ല്യൺ ഡോളർ ആസ്തിയുള്ള 46കാരനാണ് ആചാര്യ ബാലകൃഷ്ണ. പതഞ്ജലി ആയുർവേദത്തിലൂടെയാണ് ഇദ്ദേഹം നേട്ടം കൈവരിച്ചത്. പതഞ്ജലിയുടെ 98.6 ശതമാനം ഓഹരികളും ആചാര്യ ബാലകൃഷ്ണയ്ക്ക സ്വന്തമാണ്. കമ്പനിയുടെ വളർച്ചയെ സഹായിക്കുന്ന മികച്ച ബിസിനസുകാരനാണ് ഇദ്ദേഹം.

രഞ്ജൻ പൈ

രഞ്ജൻ പൈ

46-ാമത്തെ വയസ്സിൽ 1.6 ബില്യൺ ഡോളറിന്റെ ആസ്തിയാണ് രഞ്ജൻ പൈ സൃഷ്ടിച്ചിരിക്കുന്നത്. ആറ് കോളേജുകളും 16 ആശുപത്രികളുമുള്ള മണിപ്പാൽ ഗ്രൂപ്പിന്റെ തലവനാണ് രഞ്ജൻ പൈ. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലൂടെയാണ് രഞ്ജൻ പൈ നേട്ടം കൈവരിച്ചിരിക്കുന്നത്. മലേഷ്യ, ദുബായ്, നേപ്പാൾ തുടങ്ങിയ വിദേശ കാമ്പസുകളിൽ ഉൾപ്പെടെ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ 100,000 ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

വികാസ് ഒബ്രോയ്

വികാസ് ഒബ്രോയ്

പട്ടികയിലെ ആറാമത്തെ ബിസിനസുകാരൻ വികാസ് ഒബ്റോയിയാണ്. 48കാരനായ ഇദ്ദേഹത്തിന്റെ ആസ്തി 1.8 ബില്ല്യൺ ഡോളറാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബ്റോയി റിയാലിറ്റിയുടെ തലവനാണ് ഇദ്ദേഹം. മാളുകൾ, ഹോട്ടലുകൾ, സർവീസ് അപ്പാർട്ട്മെൻറുകൾ തുടങ്ങിയവ നിർമ്മിച്ചു നൽകുന്ന കമ്പനിയാണ് ഒബ്റോയി റിയാലിറ്റി.

കുമാർ ബിർള

കുമാർ ബിർള

51കാരനായ കുമാർ ബിർളയുടെ ആസ്തി 12.5 ബില്ല്യൺ ഡോളറാണ്. ആദിത്യ ബിർള ഗ്രൂപ്പിന്റെ തലവനാണ് ഇദ്ദേഹം. സിമന്റ്, അലൂമിനിയം, ടെലികോം മേഖലകളിലാണ് ആദിത്യ ബിർള ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. 1995ൽ അച്ഛനായ ആദിത്യ ബിർളയുടെ മരണശേഷമാണ് കുമാർ ബിർള ബിസിനസിലേയ്ക്ക് കടന്നത്.

ശ്രീധർ വെംബു

ശ്രീധർ വെംബു

51 വയസ്സുള്ള ശ്രീധർ വെംബുവിന് 1.56 ബില്ല്യൺ ഡോളറിൻറെ ആസ്തിയാണുള്ളത്. ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ് വെയർ നിർമ്മാതാക്കളായ സോഹോയുടെ ഉടമസ്ഥനാണ് ഇദ്ദേഹം. ലോകത്താകമാനം 35 മില്ല്യൺ ഉപയോക്താക്കളാണ് സോഹോയ്ക്കുള്ളത്.

കലാനിധി മാരൻ

കലാനിധി മാരൻ

53കാരനായ കലാനിധി മാരന് 3.75 ബില്ല്യൺ ഡോളർ ആസ്തിയുണ്ട്. തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. 1993 ൽ ആരംഭിച്ച സൺ ടി വി നെറ്റ്‍വർക്കിന്റെ തലവനാണ് കലാനിധി മാരൻ. 95 മില്യൺ കുടുംബങ്ങൾക്ക് പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചാനൽ ആണ് ഇത്. ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളിലും സൺ ടിവി ലഭ്യമാണ്.

ജിതേന്ദ്ര വിർവാനി

ജിതേന്ദ്ര വിർവാനി

53കാരനായ ജിതേന്ദ്ര വിർവാനി പട്ടികയിലെ 10-ാം സ്ഥാനക്കാരനാണ്. 2.35 ബില്ല്യൺ ഡോളരാണ് ഇദ്ദേഹത്തിന്റെ ആസ്തി. ബംഗളൂരുവിലെ ഏറ്റവും വലിയ ഓഫീസ് പാർക്കുകൾ വികസിപ്പിച്ചെടുക്കുന്ന എംബസിയുടെ പ്രോപ്പർട്ടി ഡെവലപ്മെന്റ് പാർക്ക് ഇദ്ദേഹത്തിന്റെ സ്വന്തമാണ്.

ചിത്രങ്ങൾക്ക് കടപ്പാട് ട്വിറ്റർ അക്കൗണ്ടുകൾ

malayalam.goodreturns.in

English summary

Top 10 Young Businessmen In India

Here is the list of top ten businessmen in India.
Story first published: Wednesday, June 5, 2019, 11:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X