Christmas New Year Bumper 2026: ഒരുരാത്രി ഇരുട്ടി വെളുക്കുമ്പോൾ കോടീശ്വരനാകണമെങ്കിൽ ലോട്ടറി അടുക്കുകയല്ലാതെ വേറെ വഴിയില്ല. കോടികളുടെ സമ്പാദ്യം സ്വപ്നം കാണുന്ന മലയാളികൾ അതുകൊണ്ടുതന്നെ ലോട്ടറികളിൽ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഓണം ബമ്പറും പൂജ ബമ്പറും അടിക്കാത്തവർക്ക് ഇനി രക്ഷ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറിയിലാണ്. കേരള ലോട്ടറി വകുപ്പിന്‍റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള രണ്ടാമത്തെ ലോട്ടറിയാണ് ക്രിസ്മസ് ബമ്പർ. എത്രയാണ് ടിക്കറ്റ് വില, ഒന്നാം സമ്മാനം എത്ര തുടങ്ങിയ വിവരങ്ങൾ അറിയാം.

Advertisement

ടിക്കറ്റ് വില

400 രൂപയാണ് ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ വില. BR 107 നമ്പർ ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. ടിക്കറ്റുകൾ ഇതിനകം തന്നെ വിപണിയിൽ എത്തിയിട്ടുണ്ട്.

Advertisement

ഒന്നാം സമ്മാനം 20 കോടി

20 കോടി രൂപയാണ് ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്ക്, ആറാം സമ്മാനം 5,000 രൂപ, ഏഴാം സമ്മാനം 1,000 രൂപ, എട്ടാം സമ്മാനം 500 രൂപ, ഒന്‍പതാം സമ്മാനം 400 രൂപ, സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നിങ്ങനെയാണ്.

Advertisement

നറുക്കെടുപ്പ്

ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ 90 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിക്കുക. ഇതിലൂടെ സർക്കാറിന് ലഭിക്കുന്ന മൊത്തം വരുമാനം 257.14 കോടി രൂപയാണ്. അതിൽ 93.22 കോടി രൂപയാണ് ക്രിസ്മസ് - പുതുവത്സര ബമ്പർ ലോട്ടറിയുടെ സമ്മാനമായി വിതരണം ചെയ്യുന്നത്. ബമ്പറിന്റെ നറുക്കെടുപ്പ് 2026 ജനുവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.

ആശ്വസിക്കണോ അതോ പേടിക്കണോ? സ്വർണം ഇന്ന് താഴോട്ട്: നേരിയ കുറവ് മാത്രം; കേരളത്തിലെ സ്വർണ വില അറിയാം

കഴിഞ്ഞ വർഷം കണ്ണൂരിൽ

2025-ലെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിലാണ് അടിച്ചത്. XD 387132 എന്ന നമ്പറിനാണ് 20 കോടി. കണ്ണൂര്‍ ചക്കരകല്ലിലെ മുത്തു ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ബംമ്പറടിച്ചത്. അതേസമയം ഈ വർഷത്തെ പൂജ ബമ്പർ ലോട്ടറിയുടെ ഭാഗ്യശാലി ഇതുവരെ രംഗത്ത് വന്നിട്ടില്ല. ഒന്നാം സമ്മാനം JD 545542 എന്ന നമ്പറിനാണ് ലഭിച്ചത്. 12 കോടിയാണ് ഒന്നാം സമ്മാനം. പാലക്കാട് മുനിസിപ്പൽ സ്റ്റാന്റിന് സമീപത്തെ കിങ്സ് സ്റ്റാർ ഏജൻസിയിൽ നിന്നുമാണ് ഈ ടിക്കറ്റ് വിറ്റ് പോയത്.

Advertisement

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.