ചാടിക്കളിക്കെടാ കുഞ്ഞിരാമാ..! സ്വർണ വിലയുടെ നിലവിലെ അവസ്ഥ ഇതാണ്. തുടർച്ചയായ രണ്ട് ദിവസം കേരളത്തിൽ സ്വർണ വില ശക്തമായി കുതിച്ചതിനുശേഷം ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇത് ആശ്വാസകരമായ വിലക്കുറവായി കണക്കാക്കേണ്ട. ആഗോള വിപണിയിലെ സാഹചര്യങ്ങൾ കണക്കിലെടുത്താൽ കേരളത്തിൽ ഇനിയും സ്വർണ വില കത്തിക്കയറാനുള്ള സാധ്യത തെളിയുന്നുണ്ട്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് പവന് 2,000 രൂപയിലധികം ഉയർന്നതിനു ശേഷമാണ് ഈ ഇടിവ്.
കേരളത്തിലെ സാധാരണക്കാർക്ക് ഒരു തരി പൊന്ന് വാങ്ങണമെന്ന ആഗ്രഹം പോലും ഇനി സാധ്യമാകില്ലെന്നാണ് സമീപകാലത്തെ ട്രെൻഡുകളിലൂടെ വ്യക്തമാകുന്നത്. വില കുറഞ്ഞ് പവന് 89,000 രൂപ വരെ എത്തിയെങ്കിലും ഇപ്പോൾ 90,000 രൂപക്ക് അരികിൽ പോലും സ്വർണ വില കുറഞ്ഞ് നിൽക്കുന്നില്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,710 രൂപയായി. ഒരു പവന് 120 രൂപ കുറഞ്ഞ് 91,680 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,17,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 16 രൂപ കുറഞ്ഞ് 12,775 രൂപയും, പവന് 128 രൂപ കുറഞ്ഞ് 1,02,200 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 12 രൂപ കുറഞ്ഞ് 9,581 രൂപയും, പവന് 96 രൂപ കുറഞ്ഞ് 76,646 രൂപയുമായി.

കേരളത്തിൽ മാത്രമല്ല രാജ്യാന്തര സ്വർണ വിലയിലും നേരിയ ഇടിവുണ്ടായിട്ടുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,151.56 ഡോളറിലേക്ക് വീണു. നേരിയ ഇടിവാണെങ്കിലും നിക്ഷേപകർക്കിടയിൽ ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ യുഎസിൻ്റെ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കാൻ സാധ്യതയുണ്ടെന്ന സൂചന നിലനിൽക്കുന്നുണ്ട്. ഇത് വീണ്ടും സ്വർണക്കുതിപ്പിന് കാരണമായേക്കും.
സ്വർണാഭരണ വില അറിയാം
ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 99,200 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,710 രൂപയുമായിരിക്കും. കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. ഇത് സാധാരണക്കാർക്ക് സ്വർണം വാങ്ങാനുള്ള സമയമാണോ? ഓരോ രൂപ കുറയുന്നതും കാത്തിരിക്കുന്ന നിലവധി ആളുകളുണ്ട്. മാത്രമല്ല വിവാഹപാർട്ടികൾക്കും ഇന്ന് തന്നെ സ്വർണാഭരണം വാങ്ങാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications