മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം നേട്ടത്തിന്റെ റൂട്ടലെത്തി വിപണി. ആഗോള സൂചനകൾ ദുർബലമായ ബുധനാഴ്ച സൂചികകൾ എക്കാലത്തെയും ഉയരത്തിലെത്തി. വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 351.49 പോയിന്റ് ഉയർന്ന് 66,707.20ലും നിഫ്റ്റി 97.70 പോയിന്റ് നേട്ടത്തിൽ 19,778.30ലുമാണ്.
എൽ ആൻഡ് ടി, ഐടിസി, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമ എന്നിവയാണ് വലിയ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാൻസ്, എം ആൻഡ് എം, ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവ നിഫ്റ്റിയിൽ നഷ്ടത്തിലായ ഓഹരികളാണ്.
സെക്ടറൽ സൂചികകളിൽ ക്യാപിറ്റൽ ഗുഡ്‌സ്, എഫ്എംസിജി, റിയൽറ്റി എന്നിവ ഒരു ശതമാനം വീതം ഉയർന്നു. മിഡ്, സ്‌മോൾ കാപ് ഓഹരികൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്കാപ് സൂചിക 0.34 ശതമാനം ഉയർന്ന് 29,852.88 ൽ ക്ലോസ് ചെയ്തു.
സ്‌മോൾ കാപ് സൂചിക 34,471.92 എന്ന റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം 34,355.33 ൽ വ്യാപാരം അവസാനിപ്പിച്ചു. രൂപ ഡോളറിനെതിരെ 13 പൈസ ഇടിഞ്ഞ് 82 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച 81.87 നിലവാരത്തിലായിരുന്നു രൂപയുടെ ക്ലോസിംഗ്.
വിപണി പൊതു ചിത്രം
ആദ്യ പാദഫലം വന്നതിന് പിന്നാലെ എൽ ആൻഡ് ടിയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി മൂന്ന് ശതമാനം ഉയർന്നു. ഹോട്ടൽ ബിസിനസ് വിഭജനത്തെ തുടർന്ന് മൂന്ന് ദിവസം തുടർച്ചയായ നഷ്ടത്തിലേക്ക് നീങ്ങിയ ഐടിസി ബുധനാഴ്ച രണ്ട് ശതമാനത്തിലധികം ഉയർന്നു. ടാറ്റ മോട്ടോഴ്‌സ് ഓഹരികളും ശക്തമായ പാദഫലത്തിന് പിന്നാലെ നേട്ടത്തിലാണ്. പാദഫലം സിപ്ലയെ ഒരു ശതമാനം മുന്നേറാനും ശ്രീ സിമന്റിന് 2 ശതമാനം ഉയരാനും കാരണമായി.
ആദ്യ പാദ ഫലങ്ങൾക്ക് ശേഷം ഇടിവ് നേരിട്ട ഓഹരിയാണ് ടെക് മഹീന്ദ്ര. ഒരു ശതമാനത്തിലധികം ഇടിഞ്ഞു. നെറ്റ് ഇന്ററസ്റ്റ് മാർജിൻ വാർഷികാടിസ്ഥാനത്തിൽ തുടർച്ചയായി കുറഞ്ഞതിനെ തുടർന്ന് ബജാജ് ഫിനാൻസ് ഓഹരികൾ രണ്ട് ശതമാനം ഇടിഞ്ഞു. ആദ്യ പാദ ഫലങ്ങൾ കണക്കാക്കിയതിന് താഴെ എത്തിയത് ഡിക്സൺ ടെകിനെ 2 ശതമാനത്തിലധികം നഷ്ടത്തിലാക്കി. അംബാല ബ്രാഞ്ച് ജീവനക്കാർ 38.5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതോടെ ക്യാൻ ഫിൻ ഹോംസ് ഒമ്പത് ശതമാനത്തിലധികം ഇടിഞ്ഞു.
1.3 ലക്ഷം കോടിയുടെ മുന്നേറ്റം
ബിഎസ്‌ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 302.6 ലക്ഷം കോടി രൂപയിൽ നിന്ന് 303.9 ലക്ഷം കോടി രൂപയായി ഉയർന്നു. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകർ 1.3 ലക്ഷം കോടി രൂപ സമ്പന്നരാക്കി. ഭാരതി എയർടെൽ, ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, സൺ ഫാർമ, ടാറ്റ മോട്ടോഴ്‌സ് എന്നിവയുൾപ്പെടെ 236 ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
വിദേശ വിപണികൾ
സെൻസെക്സ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകളും മുൻനിര യൂറോപ്യൻ വിപണികളും ഇടിവിലാണ്. ഇന്ന് പുറത്തു വരുന്ന ഫെഡറൽ റിസർവ് യോഗത്തിൽ 25 അടിസ്ഥാന നിരക്കിന്റെ വർധനവ് പലിശ നിരക്കിൽ പ്രതീഷിക്കുന്നുണ്ട്. ഇത് പലിശ നിരക്കിനെ 22 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിക്കും. വ്യാഴാഴ്ച യൂറോപ്യൻ ബാങ്കും യോഗം ചേരുന്നുണ്ട്. ഇതാണ് ആഗോള വിപണിയിലെ ഇടിവിന് കാരണം.
More Articles
- LTIMindtree Q1 ഫലം: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ? ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ടാർഗെറ്റ് വിലകൾ
- അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!
- ഹാപ്പി സ്റ്റീൽസ്, ദേവ്സൺ കാറ്റലിസ്റ്റ് ഐപിഒകൾ ഇന്ന് തുടങ്ങുന്നു; നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!
- 10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ മുന്നേറ്റം; വമ്പൻ ലാഭത്തിനായി നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?
- 5 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ
- ഡിമാർട്ട് ഓഹരികളിൽ ഇടിവ്: ഒന്നാം പാദ ഫലങ്ങൾക്ക് പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവില അറിയാം