നാലായിരത്തോളം കമ്പനികളില്‍ നിന്നും മികച്ച ഓഹരികളെ തെരഞ്ഞെടുക്കുന്നതിന് നിക്ഷേപകര്‍ വിവിധ മാര്‍ഗങ്ങളാണ് അവലംബിക്കാറുള്ളത്. ഇതില്‍ ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പേരും ആശ്രയിക്കുന്നത് 'ടെക്‌നിക്കല്‍ അനാലിസി'സിനെയാണ്. ഓഹരിയുടെ ചാര്‍ട്ടുകള്‍ നിയതമായ ക്രമത്തിലും രൂപങ്ങളിലും പ്രത്യക്ഷമാകുന്ന പാറ്റേണുകളില്‍ നിന്നും അതിലെ അന്തര്‍ലീന ട്രെന്‍ഡിനെ വായിച്ചെടുക്കുന്ന അപഗ്രഥന രീതിയാണിത്.

Advertisement

ഗോള്‍ഡണ്‍ ക്രോസ്

ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരം മറികടക്കുമ്പോള്‍ രൂപപ്പെടുന്നതാണ് 'ഗോള്‍ഡന്‍ ക്രോസ്' പാറ്റേണ്‍. ടെക്‌നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരമൊരു പാറ്റേണ്‍ അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരിയില്‍ അന്തര്‍ലീനമായ ബുള്ളിഷ് ട്രെന്‍ഡിന്റെ സാധൂകരണം കൂടിയാണ്. അതായത് ഓഹരിയുടെ 50-ദിവസ മൂവിങ് ആവറേജ് (ഡിഎംഎ) നിലവാരം 200-ഡിഎംഎ നിലവാരം മറികടക്കുന്ന സാഹചര്യമാണിത്.

അസ്ഥിരമായ വിപണിയില്‍ നിക്ഷേപതന്ത്രം രൂപപ്പെടുത്താന്‍ ഇത്തരം ക്രോസ്ഓവറുകള്‍ ഏറെ ഫലപ്രദമാണ്. അതേസമയം ഏറ്റവുമൊടുവിലായി ഗോള്‍ഡന്‍ ക്രോസ് പാറ്റേണ്‍ തെളിഞ്ഞ 5 ബുള്ളിഷ് ഓഹരികളാണ് താഴെ കൊടുത്തിരിക്കുന്നത്.

Advertisement

ബജാജ് ഹോള്‍ഡിംഗ്‌സ്

ബജാജ് ഓട്ടോ ലിമിറ്റഡില്‍ നിന്നും വിഭജിച്ചാണ് ബജാജ് ഹോള്‍ഡിംഗ്‌സ് & ഇന്‍വസ്റ്റ്‌മെന്റ് കമ്പനി 2007-ല്‍ രൂപീകരിച്ചത്. നിലവില്‍ ബജാജ് ഓട്ടോയുടേയും ബജാജ് ഫിന്‍സേര്‍വിന്റേയും 30 ശതമാനം ഓഹരികള്‍ കമ്പനിയുടെ കൈവശമുണ്ട്.

അതേസമയം കഴിഞ്ഞയാഴ്ച ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ് 6,660 രൂപയിലായിരുന്നു. ബജാജ് ഹോള്‍ഡിംഗ്‌സ് (BSE: 500490, NSE : BAJAJHLDNG) ഓഹരിയുടെ 50-ഡിഎംഎ 5,194 രൂപ നിലവാരത്തിലും 200-ഡിഎംഎ 5,167 രൂപ നിലവാരത്തിലുമാണുള്ളത്.

ആദിത്യ ബിര്‍ള ഫാഷന്‍

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര ഫാഷന്‍ റീട്ടെയില്‍ കമ്പനിയാണ് ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടെയില്‍ ലിമിറ്റഡ്. ലൂയിസ് ഫിലിപ്പ്, വാന്‍-ഹുസൈന്‍, അലന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട് എന്ന ബ്രാന്‍ഡ് നാമങ്ങളിലാണ് പുരുഷന്‍മാര്‍ക്കു വേണ്ടിയുള്ള കമ്പനിയുടെ തുണിത്തരങ്ങള്‍ അറിയപ്പെടുന്നത്.

അതേസമയം കഴിഞ്ഞയാഴ്ച ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ് 325 രൂപയിലായിരുന്നു. ആദിത്യ ബിര്‍ള ഫാഷന്‍ (BSE: 535755, NSE : ABFRL) ഓഹരിയുടെ 50-ഡിഎംഎ 277 രൂപ നിലവാരത്തിലും 200-ഡിഎംഎ 276 രൂപ നിലവാരത്തിലുമാണുള്ളത്.

എസ്ആര്‍എഫ്

കെമിക്കല്‍ അധിഷ്ഠിതമായി ബഹുവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് എസ്ആര്‍ഫ് ലിമിറ്റഡ്. റെഫ്രിജെറന്റ്സ്, എന്‍ജിനീയറിംഗ് പ്ലാസ്റ്റിക്സ്, ഇന്‍ഡസ്ട്രിയല്‍ യാണ്‍സ് എന്നീ വിഭാഗങ്ങളില്‍ രാജ്യത്തെ മുന്‍നിര കമ്പനിയാണ്.

അതേസമയം കഴിഞ്ഞയാഴ്ച ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ് 2,639 രൂപയിലായിരുന്നു. എസ്ആര്‍എഫ് (BSE: 503806, NSE : SRF) ഓഹരിയുടെ 50-ഡിഎംഎ 2,385 രൂപ നിലവാരത്തിലും 200-ഡിഎംഎ 2,382 രൂപ നിലവാരത്തിലുമാണുള്ളത്.

ഡിഎല്‍ഫ്

ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് ഡിഎല്‍എഫ് ലിമിറ്റഡ്. സ്ഥലം ഏറ്റെടുക്കുക, രൂപകല്‍പ്പന, വികസിപ്പിക്കുക, വില്‍ക്കുക, മാര്‍ക്കറ്റ് ചെയ്യുക തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എല്ലാത്തരം സംരംഭങ്ങളും കമ്പനിക്ക് കീഴിലുണ്ട്.

അതേസമയം കഴിഞ്ഞയാഴ്ച ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ് 397 രൂപയിലായിരുന്നു. ഡിഎല്‍ഫ് (BSE: 532868, NSE : DLF) ഓഹരിയുടെ 50-ഡിഎംഎ 366 രൂപ നിലവാരത്തിലും 200-ഡിഎംഎ 365 രൂപ നിലവാരത്തിലുമാണുള്ളത്.

അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്

സംഘടിത വിഭാഗത്തിലുള്ള രാജ്യത്തെ പ്രമുഖ റീട്ടെയില്‍ സ്റ്റോര്‍ ശൃംഖലയാണ് അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ലിമിറ്റഡ്. പ്രമുഖ നിക്ഷേപകനായ രാധാ കിഷന്‍ ധമാനി സ്ഥാപിച്ച കമ്പനി, 'ഡി-മാര്‍ട്ട്' എന്ന ബ്രാന്‍ഡിന് കീഴിലാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

അതേസമയം കഴിഞ്ഞയാഴ്ച ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ് 4,386 രൂപയിലായിരുന്നു. അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് (BSE: 540376, NSE : DMART) ഓഹരിയുടെ 50-ഡിഎംഎ 4,136 രൂപ നിലവാരത്തിലും 200-ഡിഎംഎ 4,133 രൂപ നിലവാരത്തിലുമാണുള്ളത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്റ്റോക്ക്എഡ്ജ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.