ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികകല്ലുകളിലൊന്നാണ് ജോലി കിട്ടുന്നത്. ജോലി നിങ്ങൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയും അതുവഴി സമ്പാദ്യത്തിലേക്കുള്ള വഴികൾ തുറന്നിടുകയും ചെയ്യുന്നു. ശ്രദ്ധിക്കുക നിങ്ങൾക്ക് വരുമാനം വന്നു തുടങ്ങുമ്പോൾ അതുപോലെ തന്നെ ചെലവുകളും ഉണ്ടാകാം. എന്നാൽ ആവശ്യത്തിലധികം പണം ചെലവാക്കുന്നത് നിങ്ങളുടെ ഭാവി തന്നെ അപകടത്തിലാക്കാം. അതുകൊണ്ട് തന്നെ വരുമാനം വന്നു തുടങ്ങുന്ന കാലം മുതൽ നിക്ഷേപത്തിനും സാമ്പത്തിക ആസൂത്രണത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട്. വ്യക്തമായ സാമ്പത്തിക ആസൂത്രണവും കൃത്യമായ അച്ചടക്കവും സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ പ്രധാനമാണ്. പുതിയതായി വരുമാനം വരുന്നവർ അറിഞ്ഞിരിക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങൾ
അലോചിച്ച് അവലോകനം ചെയ്ത് ബജ്ജറ്റ് തയ്യാറാക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുക - സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യ പാഠമാണ് ബജ്ജറ്റ്. ആസൂത്രിതമായ ഒരു ബജ്ജറ്റ് നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ മികച്ചതാക്കുന്നു. ഇത്തരത്തിലുള്ള വ്യവസ്ഥാപിത ആസൂത്രണം നിങ്ങളുടെ വരുമാനം, ചെലവുകൾ, നികുതി പ്രത്യാഘാതങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ നിങ്ങളെ സഹായിക്കുന്നു, അതുവഴി നിങ്ങൾ നിങ്ങളുടെ വരുമാനത്തിനുള്ളിൽ ജീവിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഇപ്പോൾ, അങ്ങനെ ചെയ്യുന്നതിന് 50-30-20 നിയമം വളരെ ജനപ്രിയമായ ഒരു ബജറ്റിംഗ് ഉപകരണമാണ്. അതായത് നിങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനം നിങ്ങൾ അവശ്യ ചെലവുകൾക്കും 30 ശതമാനം വിനോദം പോലെയുള്ള കാര്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്നു. അവശേഷിക്കുന്ന 20 ശതമാനം നിക്ഷേപത്തിനും സമ്പാദ്യത്തിനും വകയിരുത്തുക.

എമർജൻസി ഫണ്ട് - ഇപ്പോൾ നിങ്ങൾക്ക് ലഭിച്ച ജോലി എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാമെന്നും വരുമാനം എപ്പോൾ വേണമെങ്കിലും നിലയ്ക്കാമെന്നും മനസ്സിലാക്കുക. അത്തരം ഒരു സാഹചര്യത്തിലാണ് എമർജൻസി ഫണ്ട് നിർണ്ണായകമാകുന്നത്. പ്രവചനാതീതമാണ് ഇന്നത്തെ ലോകത്ത് നടക്കുന്ന കാര്യങ്ങൾ. അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന ചെലവുകൾ, ഉദ്ദാഹരണത്തിന് അടിയന്തര ആശുപത്രി ചെലവുകൾ, അപ്രതീക്ഷിതമായി സംഭവിക്കുന്ന വീടിന്റെയോ വാഹനങ്ങനങ്ങളുടെയോ അറ്റകുറ്റപ്പണി ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എമർജൻസി ഫണ്ട് ഉപയോഗപ്പെടുത്താം. ഇത് കടബാധ്യതയില്ലാതെ തന്നെ നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങൾ നടത്താൻ അനുവദിക്കുന്നു. കുറഞ്ഞത് ആറ് മാസത്തേയ്ക്കുള്ള നിങ്ങളുടെ ദൈനംദിന ചെലവുകൾ ഇത്തരത്തിൽ എമർജൻസി ഫണ്ടിൽ സൂക്ഷിക്കണം.
കട ബാധ്യത കുറയ്ക്കാം - വരുമാനം വന്ന് തുടങ്ങുന്നതിന് മുൻപ് വാങ്ങിയ കടം പരമാവധി നേരത്തെ അടച്ചു തീർക്കുക. അത് ആരുടെയെങ്കിലും കൈയ്യിൽ നിന്ന് വാങ്ങിയത് മുതൽ വിദ്യാഭ്യാസ വായ്പ വരെയുള്ള കാര്യങ്ങൾ പരമാവധി വേഗത്തിൽ തന്നെ അടച്ചു തീർക്കണം. ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ തിരിച്ചടവുകളുടെ പലിശ നിരക്കുകൾ വർദ്ധിക്കുന്നതിനാൽ കടം വളരെ എളുപ്പത്തിൽ നിയന്ത്രണാതീതമാകും. അതുകൊണ്ടാണ് ആദ്യം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഇല്ലാതാക്കുകയും നിങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഉയർന്ന പലിശയുള്ള ക്രെഡിറ്റ് കാർഡ് കടം പോലുള്ള കടങ്ങൾ വീട്ടുന്നതിൽ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
More From GoodReturns

ഇപിഎഫ് അക്കൗണ്ടിൽ പലിശ എത്തിത്തുടങ്ങി; നിങ്ങളുടെ ബാലൻസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ

വെള്ളപ്പൊക്കത്തിൽ കാർ തകരാറിലായോ? ഇൻഷുറൻസ് ക്ലെയിം നിരസിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

നിഫ്റ്റി 24,420-ൽ; ടിസിഎസ് ഫലങ്ങൾ വരാനിരിക്കെ ഇന്ത്യൻ ഓഹരി വിപണിയിൽ കരുത്തുറ്റ മുന്നേറ്റം

ഇന്ത്യൻ ഓഹരി വിപണിയിൽ ജാഗ്രത: കുസുംഗർ ഐപിഒയും ടിസിഎസ് ഫലങ്ങളും വിപണിയെ സ്വാധീനിക്കുമോ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

ബംഗളൂരു വിമാനത്താവളത്തിലേക്ക് പോകുകയാണോ? ട്രംപറ്റ് ഫ്ലൈഓവറിൽ ഗതാഗത നിയന്ത്രണം, യാത്രക്കാർ ശ്രദ്ധിക്കുക!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!



Click it and Unblock the Notifications