സാമ്പത്തിക വളർച്ചക്ക് ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ് എസ്ഐപി. അതായത് ദീർഘകാല നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എസ്ഐപിയിലൂടെ വലിയ കോർപ്പസ് സൃഷ്ടിക്കാം. നിങ്ങളുടെ 20-25 വയസ്സിനുള്ളിൽ പരമാവധി എസ്ഐപി നിക്ഷേപം ആരംഭിക്കുന്നതാണ് എപ്പോഴും നല്ലത്. 25 വയസ്സിൽ നിക്ഷേപം ആരംഭിച്ചാൽ 20 വർഷം തുടർച്ചയായി നിക്ഷേപിച്ചാൽ 45 വയസ്സ് എത്തുമ്പോഴേക്കും കോടികൾ സമ്പാദിക്കാം. എന്നാൽ നിങ്ങൾ 35ാം വയസ്സിൽ നിക്ഷേപം ആരംഭിച്ച് വെറും 10 വർഷത്തേക്ക് നിക്ഷേപം തുടർന്നാൽ നഷ്ടം സംഭവിച്ചേക്കാം.
ഇപ്പോഴും എസ്ഐപി നിക്ഷേപത്തെ കുറിച്ച് പല ആശയക്കുഴപ്പങ്ങൾ ആളുകൾക്കുണ്ട്. ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ കൂടുതൽ തുക നിക്ഷേപിക്കണോ അതോ കുറവ് മതിയോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ പലരും ഉയർത്താറുണ്ട്.
ഉദാഹരണത്തിന്- നിങ്ങൾ 20 വർഷത്തേക്ക് 15,000 രൂപയുടെ പ്രതിമാസ എസ്ഐപി നിക്ഷേപിക്കുന്നത്, 15 വർഷത്തിനുള്ളിൽ 20,000 രൂപ എസ്ഐപി നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്നതിനേക്കാൾ കൂടുതൽ നേട്ടം ലഭിക്കുന്നതിന് കാരണമാവുന്നു. ഇതാണ് കാലാവധിയും നിക്ഷേപവും തമ്മിലുള്ള ബന്ധം. വിശദമായി അറിയാം;
20 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ
12% വാർഷിക പലിശയോടെ 20 വർഷത്തേക്ക് 15,000 രൂപ പ്രതിമാസം എസ്ഐപിയിൽ നിക്ഷേപിച്ചാൽ കാലാവധി അവസാനിക്കുമ്പോൾ ലഭിക്കുന്ന കോർപ്പസ് തുക 1.38 കോടി രൂപയായിരിക്കും.

15 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ
12% പലിശ നിരക്കിൽ എസ്ഐപിയിൽ എല്ലാ മാസവും 20,000 രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ നിക്ഷേപം ഏകദേശം 96 ലക്ഷം രൂപയായി വളരും.
ഈ രണ്ട് രീതിയിൽ നിക്ഷേപിക്കുമ്പോഴും മൊത്തം നിക്ഷേപ തുക 36 ലക്ഷം രൂപയാണ്. പക്ഷേ പ്രതിമാസം 15,000 രൂപ 20 വർഷത്തേക്ക് തുടർച്ചയായി നിക്ഷേപിച്ചാൽ 15 വർഷത്തെ കാലാവധിയേക്കാൾ 42 ലക്ഷം രൂപ അധികമായി ലഭിക്കുന്നു. ഇത് കാലാവധി വർദ്ധിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടമാണ്. ചെറിയ നിക്ഷേപമാണെങ്കിൽ പോലും കൂടുതൽ വർഷത്തേക്ക് നിക്ഷേപം തുടർന്നാൽ ലഭിക്കുന്ന തുകയും ഉയർന്നതായിരിക്കും.
കൂട്ടുപലിശയുടെ ശക്തിയിലാണ് ദീർഘകാല നിക്ഷേപത്തിലൂടെ പണം വളരുന്നത്. ഒരു വർഷത്തേക്ക് പോലും നിക്ഷേപത്തിൻ്റെ കാലാവധി നീട്ടിയാൽ നിക്ഷേപം വളരാൻ സാധ്യത കൂടുതലാണ്. എന്നാൽ വലിയ തുക ഹ്രസ്വകാലത്തേക്ക് നിക്ഷേപിച്ചാൽ കാര്യമായ വളർച്ച സംഭവിക്കുന്നില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എസ്ഐപിയിൽ നിക്ഷേപിക്കുമ്പോൾ അപകട സാധ്യതകൾ കൂടെ പരിഗണിക്കണം. അതായത് സാധാരണ നിക്ഷേപങ്ങളേക്കാൾ എസ്ഐപികൾ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ചില ഘട്ടങ്ങളിൽ നഷ്ടങ്ങളും സംഭവിക്കും. എസ്ഐപിയിൽ നിക്ഷേപിക്കുമ്പോൾ വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ ഉള്ളവർ തീർച്ചയായും ദീർഘകാലത്തേക്ക് നിക്ഷേപം നിലനിർത്തണം. ഹ്രസ്വകാലത്തിൽ നഷ്ടങ്ങൾ നേരിട്ടാൽ നിക്ഷേപം അവസാനിപ്പിക്കരുത്.
എല്ലാ വർഷവും ഒരേ നിക്ഷേപം തന്നെ തുടരുന്നതിലും നല്ലത്, നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിന് അനുസരിച്ച് നിക്ഷേപ തുകയും വർദ്ധിപ്പിക്കണം. അതായത് പ്രതിമാസം 5,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങളുടെ ശമ്പളം ഒരു വർഷത്തിനു ശേഷം വർദ്ധിച്ചാൽ എസ്ഐപി നിക്ഷേപം 7,000 രൂപയായി ഉയർത്തണം. ഇത് നിങ്ങളുടെ ശമ്പളം വർദ്ധിക്കുന്നതിന് അനുസരിച്ച് തുടരുന്നത് നേട്ടം സൃഷ്ടിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് ഐപിഒ: നിക്ഷേപകർക്ക് വമ്പൻ അവസരം, അപേക്ഷിക്കേണ്ടത് എങ്ങനെ?

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ഐടിആർ ഫയലിംഗിൽ ചലാൻ മിസ്മാച്ച് പ്രശ്നമാണോ? അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications